Houseboat Accident | ആലപ്പുഴയില്‍ ഹൗസ് ബോട് മുങ്ങി ആന്ധ്ര സ്വദേശി മരിച്ചു; 4 പേര്‍ ആശുപത്രിയില്‍
Dec 29, 2022, 08:59 IST
ആലപ്പുഴ: (www.kvartha.com) ചുങ്കത്ത് ഹൗസ് ബോട് മുങ്ങി ഒരു മരണം. ആന്ധ്രപ്രദേശ് സ്വദേശിയായ രാമചന്ദ്ര റെഡ്ഡിയാണ് (55) അപകടത്തില്‍ മരിച്ചത്. ബോടിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി ഒരു ജീവനക്കാരനടക്കം നാലു പേരെ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാമചന്ദ്ര റെഡ്ഡിയുടെ മകന്‍ രാജേഷ് റെഡ്ഡി, ബന്ധുക്കളായ നരേന്ദര്‍, നരേഷ്, ബോട് ജീവനക്കാരന്‍ സുനന്ദന്‍ എന്നിവരാണ് ചികിത്സയിലുള്ളത്.
ഹൗസ് ബോട്ടിന്റെ അടിത്തട്ടിലെ പലക തകര്‍ന്ന് വെള്ളം കയറിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ചുങ്കം കന്നിട്ട ബോട് ജെട്ടിക്ക് സമീപം പാര്‍ക് ചെയ്തിരുന്ന വൈറ്റ് ഓര്‍കിഡ് എന്ന ഹൗസ് ബോട് ആണ് അപകടത്തില്‍ പെട്ടത്.
കഴിഞ്ഞ ദിവസം യാത്ര കഴിഞ്ഞ് സംഘം രാത്രി ബോടില്‍ തന്നെ കഴിയുകയായിരുന്നു. പുലര്‍ചെ ബോട് മുങ്ങുന്നത് സമീപത്തെ ബോട് ജീവനക്കാരുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. കുതിരപ്പന്തി സ്വദേശി മില്‍ട്ടന്റെ ഉടമസ്ഥതയിലുള്ള ബോടാണിത്.
Keywords: News,Kerala,State,Alappuzha,Death,Accident,Accidental Death,boat,Boat Accident,hospital,Treatment,Local-News, Alappuzha: One died and four hospitalisedin houseboat mishap
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.