Houseboat Accident | ആലപ്പുഴയില്‍ ഹൗസ് ബോട് മുങ്ങി ആന്ധ്ര സ്വദേശി മരിച്ചു; 4 പേര്‍ ആശുപത്രിയില്‍

 


ADVERTISEMENT



ആലപ്പുഴ: (www.kvartha.com) ചുങ്കത്ത് ഹൗസ് ബോട് മുങ്ങി ഒരു മരണം. ആന്ധ്രപ്രദേശ് സ്വദേശിയായ രാമചന്ദ്ര റെഡ്ഡിയാണ് (55) അപകടത്തില്‍ മരിച്ചത്. ബോടിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി ഒരു ജീവനക്കാരനടക്കം നാലു പേരെ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാമചന്ദ്ര റെഡ്ഡിയുടെ മകന്‍ രാജേഷ് റെഡ്ഡി, ബന്ധുക്കളായ നരേന്ദര്‍, നരേഷ്, ബോട് ജീവനക്കാരന്‍ സുനന്ദന്‍ എന്നിവരാണ് ചികിത്സയിലുള്ളത്.
Aster_MIMS

ഹൗസ് ബോട്ടിന്റെ അടിത്തട്ടിലെ പലക തകര്‍ന്ന് വെള്ളം കയറിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ചുങ്കം കന്നിട്ട ബോട് ജെട്ടിക്ക് സമീപം പാര്‍ക് ചെയ്തിരുന്ന വൈറ്റ് ഓര്‍കിഡ് എന്ന ഹൗസ് ബോട് ആണ് അപകടത്തില്‍ പെട്ടത്. 

Houseboat Accident | ആലപ്പുഴയില്‍ ഹൗസ് ബോട് മുങ്ങി ആന്ധ്ര സ്വദേശി മരിച്ചു; 4 പേര്‍ ആശുപത്രിയില്‍


കഴിഞ്ഞ ദിവസം യാത്ര കഴിഞ്ഞ് സംഘം രാത്രി ബോടില്‍ തന്നെ കഴിയുകയായിരുന്നു. പുലര്‍ചെ ബോട് മുങ്ങുന്നത് സമീപത്തെ ബോട് ജീവനക്കാരുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. കുതിരപ്പന്തി സ്വദേശി മില്‍ട്ടന്റെ ഉടമസ്ഥതയിലുള്ള ബോടാണിത്.

Keywords:  News,Kerala,State,Alappuzha,Death,Accident,Accidental Death,boat,Boat Accident,hospital,Treatment,Local-News, Alappuzha: One died and four hospitalisedin houseboat mishap 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia