Accidental Death | നിയന്ത്രണം വിട്ട കാറിടിച്ച് 7 വയസുകാരിക്ക് ദാരുണാന്ത്യം
Jul 7, 2022, 18:44 IST
ADVERTISEMENT
ആലപ്പുഴ: (www.kvartha.com) പുറക്കാട് പുന്തലയില്‍ വാഹനാപകടത്തില്‍ ബാലികയ്ക്ക് ദാരുണാന്ത്യം. നിയന്ത്രണം വിട്ട കാറിടിച്ച് നൂറനാട് മാമൂട് ജലീലിന്റെ ഏഴ് വയസുള്ള മകള്‍ നസ്രിയ ആണ് മരിച്ചത്. കടല്‍ കണ്ടശേഷം റോഡ് മുറിച്ച് കടക്കുന്നതിനായി റോഡരികില്‍ നില്‍ക്കുമ്പോഴാണ് നിയന്ത്രണം വിട്ടെത്തിയ കാര്‍ ഇടിച്ചു കയറിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
അപകടത്തില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പെടെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഇവര്‍ ആലപ്പുഴ വണ്ടാനം മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മോര്‍ചറിയിലേക്ക് മാറ്റി.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

