Food Poison | വയനാട്ടിലെ സ്‌കൂളില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം; 70 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

 




വയനാട്: (www.kvartha.com) വൈത്തിരിയില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം. ഞായറാഴ്ച രാത്രി മുതല്‍ വയറുവേദനയും കടുത്ത ഛര്‍ദിയും അനുഭവപ്പെട്ട 70 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലക്കിടി ജവഹര്‍ നവോദയ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് വൈത്തിരി താലൂക് ആശുപത്രിയില്‍ ചികിത്സ തേടിയത്. 

Food Poison | വയനാട്ടിലെ സ്‌കൂളില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം; 70 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍


പിന്നാലെ രാവിലെ മറ്റു കുട്ടികള്‍ക്കും ശാരീരിക അസ്വസ്ഥത തുടങ്ങി. ഇതുവരെ ചികിത്സയ്ക്കായെത്തിയതില്‍ 10 കുട്ടികള്‍ ആശുപത്രി വിട്ടു. മറ്റുള്ളവര്‍ നിരീക്ഷണത്തിലാണെന്നും നിലവില്‍ ആരുടെയും നില ഗുരുതരമല്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. 

Keywords:  News,Kerala,State,Wayanad,Food,Students,school,hospital,Local-News,Health,Health & Fitness, 70 Students From a School in Wayanad Sought Treatment at Hospital; Food Poison Suspected
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia