Woman Cheated | ചാരിറ്റി സംഘടനയില്‍ നിന്ന് ധനസഹായം വാഗ്ദാനം നല്കി പട്ടാപ്പകല്‍ 60 കാരിയുടെ സ്വര്‍ണം അപഹരിച്ചതായി പരാതി
                                                 Feb 9, 2023, 10:14 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 ആലപ്പുഴ: (www.kvartha.com) ചാരിറ്റി സംഘടനയില്‍ നിന്ന് ധനസഹായം വാഗ്ദാനം നല്കി പട്ടാപ്പകല്‍ വയോധികയുടെ സ്വര്‍ണം കവര്‍ന്നതായി പരാതി. മണ്ണഞ്ചേരി പഞ്ചായത് 14-ാം വാര്‍ഡ് ആപ്പൂര് വെളിയിലെ 60 കാരിയായ ശെരീഫയുടെ ആഭരണമാണ് അപഹരിച്ചത്.  
 
  നോര്‍ത് പൊലീസ് പറയുന്നത്: ആലപ്പുഴ ബസ് സ്റ്റാന്‍ഡില്‍ തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. പെന്ഷന് ആവശ്യത്തിന് കയര്‍ തൊഴിലാളി ക്ഷേമനിധി ഓഫിസില്‍ പോയി വീട്ടിലേക്ക് മടങ്ങാന്‍ ബസ് കാത്തുനില്‍ക്കുന്നതിനിടെയാണ് വയോധികയെ പറ്റിച്ചത്. 
 
 
  മാസ്ക് ധരിച്ചെത്തിയ ഒരാളാണ് കാര്യങ്ങള്‍ പറഞ്ഞ് അടുത്ത് കൂടിയതെന്ന് വയോധിക മൊഴി നല്കി. 
 
  പ്രോത്സാഹനവുമായി മറ്റൊരാളും കൂടെയുണ്ടായിരുന്നു. വിദേശത്തെ ചാരിറ്റി സംഘടന വഴി ഭര്‍ത്താവ് മരിച്ച നിര്‍ധന വീട്ടമ്മമാര്‍ക്ക് രണ്ടുലക്ഷം രൂപ ധനസഹായം നല്‍കുന്നുണ്ടെന്നും ഈ സഹായം ലഭ്യമാക്കാമെന്നും പറഞ്ഞാണ് ഇവര്‍ വയോധികയെ സമീപിച്ചത്.  
  രണ്ടുലക്ഷം രൂപയുടെ സഹായം ലഭിക്കാന്‍ വൈകീട്ട് 3.30നകം 8,000 രൂപ അയച്ചുനല്‍കണമെന്ന് യുവാവ് ധരിപ്പിച്ചു. പിന്നീട് പണയം വെക്കാന്‍ സ്വര്‍ണം ആവശ്യപ്പെട്ട് ചിലരെ ഫോണില്‍ വിളിക്കുന്നതായും അഭിനയിച്ചു. വിശ്വാസം ഉറപ്പാക്കാന്‍ ഭര്‍ത്താവിന്റെ പേരും വീടിനടുത്ത് താമസിക്കുന്ന ചിലരുടെ പേരുകളും പറഞ്ഞതോടെ ശെരീഫ മുക്കാല്‍പവനോളം വരുന്ന കമ്മല്‍ ഊരി ഇവര്‍ക്ക് നല്‍കുകയായിരുന്നു.  
 
  ചൊവ്വാഴ്ച രാവിലെ പണം വാങ്ങാന്‍ സ്റ്റാന്‍ഡിലെത്തണമെന്ന് പറഞ്ഞ് ഇവരെ ബസില്‍ കയറ്റി വിട്ടശേഷം സ്വര്‍ണവുമായി തട്ടിപ്പുകാര്‍ മുങ്ങുകയായിരുന്നു. വയോധിക പണം വാങ്ങാന്‍ ചൊവ്വാഴ്ച രാവിലെ 9.30ന് സ്റ്റാന്‍ഡിലെത്തി ഏറെനേരം കാത്തിരുന്നു. പിന്നാലെയാണ് തട്ടിപ്പിനിരയായതെന്ന് ബോധ്യമായത്. 
  തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന ബസ് ജീവനക്കാരും കേരള ബസ് ട്രാന്‍സ്പോര്‍ട് അസോസിയേഷന് ഭാരവാഹികളും വിഷയത്തില്‍ ഇടപെട്ട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വിഷയത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. 
 
  Keywords:  News,Kerala,State,Alappuzha,Local-News,theft,Fraud,Complaint,Police, 60 year old woman cheated and looted gold by offering help from foreign charity organization 
 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                         
  
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
   
                                                     
                                                
