Woman Died | 'ടൂത് പേസ്റ്റെന്ന് തെറ്റിദ്ധരിച്ച് എലിവിഷമെടുത്ത് പല്ല് തേച്ചു'; യുവതിക്ക് ദാരുണാന്ത്യം

 


ADVERTISEMENT

ചെന്നൈ: (KVARTHA) ടൂത് പേസ്റ്റെന്ന് തെറ്റിദ്ധരിച്ച് എലികളെ നശിപ്പിക്കാനുള്ള വിഷമെടുത്ത് പല്ല് തേച്ച യുവതി മരിച്ചതായി റിപോര്‍ട്. തിരുച്ചിറപ്പള്ളി കെകെ നഗര്‍ സ്വദേശി രേവതിയാണ് (27) മരിച്ചത്. കെ സാത്തനൂരിലെ കെകെ നഗര്‍ സ്വദേശിയായ രേവതി, 35 കാരനായ ഭര്‍ത്താവ് ചിന്നത്തമ്പിക്കും മകനും മകള്‍ക്കും ഒപ്പം തിരുച്ചിയിലാണ് താമസിച്ചിരുന്നത്.

ഞായറാഴ്ച രാവിലെയാണ് എലികളെ കൊല്ലാന്‍ ഉപയോഗിക്കുന്ന പേസ്റ്റ് വച്ച് രേവതി പല്ല് തേച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. പിന്നീട് ജോലിക്കുപോയ യുവതി വൈകിട്ട് വീട്ടില്‍ തിരിച്ചെത്തിയശേഷം ഒട്ടേറെ തവണ ഛര്‍ദിച്ചതായി കുടുംബാംഗങ്ങള്‍ പറഞ്ഞു.

Woman Died | 'ടൂത് പേസ്റ്റെന്ന് തെറ്റിദ്ധരിച്ച് എലിവിഷമെടുത്ത് പല്ല് തേച്ചു'; യുവതിക്ക് ദാരുണാന്ത്യം

വീട്ടുകാര്‍ ഉടന്‍ തന്നെ ട്രിചി സര്‍കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില വഷളാകുകയും രാത്രിയോടെ ഉറക്കത്തില്‍ മരിക്കുകയുമായിരുന്നു. സംഭവത്തില്‍ കെകെ നഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords: News, National, National-News, Obituary, Local-News, 27-year-old, Tiruchy Native, Trichy News, Chennai News, Woman, Family, Died, Mistaken, Brush, Teeth, Rat Poison, Police, Probe, Investigation, Regional News, 27-year-old Tiruchy woman dies after mistakenly brushing her teeth with rat poison.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia