ചുംബനത്തിന്റെ മാന്ത്രികത: ചുണ്ടുകൾ സൃഷ്ടിക്കുന്ന വികാര വിസ്ഫോടനങ്ങൾ!

 
The Magic of Kisses: Exploring the Emotional Power of Lip Contact
The Magic of Kisses: Exploring the Emotional Power of Lip Contact

Representational Image generated by Gemini

● ചുണ്ടുകൾക്ക് വിരൽത്തുമ്പിനേക്കാൾ നൂറിരട്ടി സംവേദനക്ഷമതയുണ്ട്.
● അധരസ്പർശനം ഇണകളിൽ വികാര വിസ്ഫോടനം സൃഷ്ടിക്കുന്നു.
● മൃഗങ്ങളിലും ചുംബന സ്വഭാവം നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
● ഭൂരിഭാഗം ദമ്പതികളും ചുംബനത്തിന് ശ്രദ്ധ നൽകാറില്ല.
● മികച്ച ലൈംഗികതയ്ക്ക് ചുംബനം പ്രധാനമാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു.


ഭാമനാവത്ത്

(KVARTHA) ‘ചുംബിക്കുമ്പോൾ മാത്രം ദൈവം നമുക്ക് ചിറകുകൾ നൽകുന്നു. നിന്റെ വിരലുകൾ എന്റെ ഹൃദയത്തെ തഴുകുമ്പോൾ എനിക്കൊരു മേഘം പോലെ ഒഴുകി നടക്കാനാണ് തോന്നുന്നത്. നിഷ്കളങ്കമായ പ്രണയം ഒരു കവിത പോലെയാണ്. കവിതകളാൽ നിറഞ്ഞൊഴുകുമീ പുഴയെ വേനൽക്കാലം തളർത്തുകില്ല. ഈ പുഴയുടെ ഹൃദയം കവിതക്കു വേണ്ടി ദാഹിച്ചു കിടക്കുന്നു. കരളിൽ ഏല്‍ക്കുന്ന ഓരോ മുറിവുകളും നാം ചുംബിച്ചുകൊണ്ട് മുറിപ്പെടുത്തി. ഇനിയും സുഖപ്പെടാത്ത എത്രയോ മുറിവുകൾ നമുക്കുള്ളിലുണ്ട്. അതിനായ് ഈ മൂടൽമഞ്ഞ്‌ പെയ്തിറങ്ങും വരെ നീയെന്റെ ഹൃദയത്തിൽ വിശ്രമിക്കുക.’ – ഖലീൽ ജിബ്രാൻ

 

പ്രണയത്തിന്റെ പ്രപഞ്ച ഭാഷയാണ് ചുംബനം. തീവ്രമായ പ്രണയത്തിന്റെയും ലൈംഗികതയുടെയും സന്ദേശം അതിൽ അന്തർലീനമാണ്. വീഞ്ഞിനേക്കാൾ ലഹരി ചുംബനത്തിനുണ്ടെന്ന് പണ്ടാരോ പറഞ്ഞത് അതുകൊണ്ടായിരിക്കാം. ഷേക്സ്പിയർ മുതൽ ബൈറൺ വരെ പ്രണയ കവികളൊക്കെ ചുംബനത്തിന്റെ മാന്ത്രികതയെക്കുറിച്ച് വാഴ്ത്തിപ്പാടിയിട്ടുണ്ട്.

ചുംബനവും ഒരുതരം സ്പർശനമാണ്, സ്പർശനങ്ങളിൽ വെച്ച് ഏറ്റവും 'ഹോട്ട്' ആയ ഒന്ന്. അലൈംഗികമായ കവിൾ ചുംബനം മുതൽ വികാരവിസ്ഫോടനം സൃഷ്ടിക്കുന്ന സെക്സി ചുംബനം വരെ അത് പലവിധത്തിലുണ്ട്. നന്നായി ചെയ്യുകയാണെങ്കിൽ ഓരോ ചുംബനവും അതിശയിപ്പിക്കുന്ന ഫലങ്ങൾ നൽകും.

 

The Magic of Kisses: Exploring the Emotional Power of Lip Contact

കാരണം, ചുണ്ടുകളും നാവും വായയുടെ ആർദ്രമായ ഉൾഭാഗവുമൊക്കെ സംവേദനക്ഷമമായ നാഡികളാൽ സമ്പുഷ്ടമാണ്. വിരൽത്തുമ്പിനേക്കാൾ നൂറിരട്ടി സംവേദനക്ഷമമാണ് ചുണ്ടുകൾ; ഈ കാര്യത്തിൽ അവയ്ക്ക് മുന്നിൽ ജനനേന്ദ്രിയങ്ങൾ പോലും തോറ്റുപോകും. അതുകൊണ്ടാണ് അധരസ്പർശനം ഇണകളിൽ വികാര വിസ്ഫോടനം സൃഷ്ടിക്കുന്നത്.

നാവിന്റെയും ചുണ്ടിന്റെയും വൈകാരിക സാധ്യത മനുഷ്യൻ മാത്രമല്ല പ്രയോജനപ്പെടുത്തുന്നത്. സസ്തനികളും മത്സ്യങ്ങളും പക്ഷികളും പല്ലികളുമൊക്കെ സംഭോഗത്തിന് മുമ്പ് മണിക്കൂറുകളോളം വദനസുരതമടക്കമുള്ള അധര പ്രയോഗങ്ങളിൽ ഏർപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്.

മനുഷ്യരിൽ അധികപേരും മുഖാമുഖമുള്ള സംഭോഗത്തിലേർപ്പെടുന്നത് കൊണ്ടാണ് അധര ചുംബനം സാധാരണമായത്. ചുംബന സ്വഭാവം പലരിലും പലവിധമാണ്; ചിലർ സെക്സിൽ ഇടയ്ക്കിടെ ചുംബിക്കുമ്പോൾ മറ്റുചിലർ തുടർച്ചയായി ചുംബിച്ചുകൊണ്ടിരിക്കും.

എന്നാൽ, അധിക ദമ്പതികളും ചുംബനത്തിൽ വലിയ ശ്രദ്ധ പുലർത്താറില്ല എന്നതാണ് വാസ്തവം. ഒരേ രീതിയിൽ, ഒരേ സ്ഥലത്ത് ചട്ടപ്പടി ചുംബിച്ച് സംഭോഗത്തിലേക്ക് തിടുക്കപ്പെട്ട് പോകുന്ന രീതിയാണ് വ്യാപകം. എന്നാൽ, മെച്ചപ്പെട്ട ലൈംഗികത ആഗ്രഹിക്കുന്നവർ ചുംബനത്തിൽ ശ്രദ്ധിക്കണമെന്നാണ് ലൈംഗിക ശാസ്ത്രജ്ഞർ പറയുന്നത്.

അതേസമയം, നമ്മുടെ ചലച്ചിത്രങ്ങളിൽ ചുംബന രംഗങ്ങൾ വക്രീകരിച്ചും വൾഗറായും കാണിച്ച ചരിത്രമുണ്ട്. ചില പ്രമുഖ നടിമാർ ഇത്തരം സീനുകളിൽ അഭിനയിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് പിൻമാറിയപ്പോഴുണ്ടായ വിവാദങ്ങളും ചെറുതല്ല.

ഈ ലേഖനം നിങ്ങൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ മറ്റുള്ളവരുമായി പങ്കുവെക്കുക.

Article Summary: Article explores the emotional power of kissing, its significance in relationships.

#Kissing #Love #Relationships #Emotions #Intimacy #Psychology

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia