Kinetic Luna EV | ഇലക്ട്രിക് പതിപ്പിൽ കൈനറ്റിക് ലൂണ തിരിച്ചെത്തി; ഒറ്റ ചാർജിൽ 150 കിലോമീറ്റർ ഓടും; ബാറ്ററി ഊരി ചാർജ് ചെയ്യാം; സവിശേഷതകൾ ഏറെ; വിലയും കുറവ്; 'ഒരു കി. മീറ്റർ സഞ്ചരിക്കാൻ 10 പൈസ മതി' വിശദമായി അറിയാം!

 


ന്യൂഡെൽഹി: (KVARTHA) നീണ്ട കാത്തിരിപ്പിനൊടുവിൽ, 1970കളിലെയും 80കളിലെയും ഹരമായിരുന്ന കൈനറ്റിക് ലൂണ ഇപ്പോൾ ഇലക്ട്രിക് പതിപ്പിൽ വിപണിയിൽ പ്രവേശിച്ചു. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയാണ് പുറത്തിറക്കിയത്. എന്നിരുന്നാലും, ഈ ഇലക്ട്രിക് വാഹനത്തിൻ്റെ ബുക്കിംഗ് രണ്ടാഴ്ച മുമ്പ് ആരംഭിച്ചിരുന്നു. കൈനറ്റിക് ഗ്രീൻ എക്സ് വൺ (X1), എക്സ് ടു (X2) എന്നീ രണ്ട് വകഭേദങ്ങളിലാണ് ഇ-ലൂണ അവതരിപ്പിച്ചിരിക്കുന്നത്.

Kinetic Luna EV | ഇലക്ട്രിക് പതിപ്പിൽ കൈനറ്റിക് ലൂണ തിരിച്ചെത്തി; ഒറ്റ ചാർജിൽ 150 കിലോമീറ്റർ ഓടും; ബാറ്ററി ഊരി ചാർജ് ചെയ്യാം; സവിശേഷതകൾ ഏറെ; വിലയും കുറവ്; 'ഒരു കി. മീറ്റർ സഞ്ചരിക്കാൻ 10 പൈസ മതി' വിശദമായി അറിയാം!

ഇ-ലൂണയുടെ വില

കൈനറ്റിക് ഗ്രീൻ ഇ-ലൂണയുടെ എക്‌സ് ഷോറൂം വില 69,990 രൂപയാണ്. ചുവപ്പ്, മഞ്ഞ, കറുപ്പ്, നീല, പച്ച എന്നീ അഞ്ച് നിറങ്ങളിൽ കൈനറ്റിക് ലൂണ ലഭ്യമാണ്. 500 രൂപയ്ക്ക് ബുക്ക് ചെയ്യാം, ഏതാനും ദിവസങ്ങൾക്കുള്ളിൽ വിതരണം ആരംഭിക്കും. ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഇ-കൊമേഴ്‌സ് സൈറ്റുകളിലും ഈ മോഡൽ വാങ്ങാൻ ലഭ്യമാണ്. ഇലക്ട്രിക് വാഹനത്തിനൊപ്പം നിരവധി അനുബന്ധ ഉപകരണങ്ങളും കമ്പനി നൽകുന്നുണ്ട്.

സവിശേഷതകൾ

കൈനറ്റിക് ഗ്രീൻ ഇ-ലൂണയ്ക്ക് 2.2 കിലോ വാട്സിന്റെ (2.9 bhp) ബിഎൽഡിസി ഹബ് മോട്ടോറാണ് നൽകിയിരിക്കുന്നത്, ഇതിന് മണിക്കൂറിൽ 50 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. ബാറ്ററി, മോട്ടോർ, കൺട്രോളർ എന്നിവ ഐപി 67 റേറ്റിംഗിൽ സജ്ജീകരിച്ചിരിക്കുന്നു, ഇത് വെള്ളം, പൊടിപടലങ്ങൾ എന്നിവയിൽ നിന്ന് സംരക്ഷണം നൽകുന്നുവെന്ന് കൈനറ്റിക് ഗ്രീൻ പറയുന്നു. തത്സമയ ഡിടിഇ ഇൻഡിക്കേറ്റർ, കോമ്പി ബ്രേക്കിംഗ്, യുഎസ്ബി ചാർജിംഗ് പോർട്ട്, 3 റൈഡിംഗ് മോഡുകൾ, സൈഡ് സ്റ്റാൻഡ് സെൻസർ എന്നിവയുള്ള ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോൾ മറ്റൊരു പ്രത്യേകതയാണ്.

ഒരു കിലോമീറ്റർ സഞ്ചരിക്കാൻ ഇലക്ട്രിക് ലൂണയ്ക്ക് 10 പൈസ മാത്രമേ ചിലവ് വരൂ എന്നാണ് കമ്പനി പറയുന്നത്. ഒറ്റ ചാർജിൽ 110 കിലോമീറ്റർ മൈലേജ് നൽകാൻ കഴിയുന്ന രണ്ട് കിലോ വാട്സ് ലിഥിയം അയൺ ബാറ്ററിയാണ് ഇ-ലൂണയിലുള്ളത്. 1.7, രണ്ട്, മൂന്ന് കിലോ വാട്സ് ബാറ്ററി പായ്ക്കുകളിൽ ലൂണ ലഭിക്കും. ആദ്യ രണ്ടു ബാറ്ററി പായ്ക്കുകൾക്കും 110 കിലോമീറ്ററും രണ്ടാമത്തെ ബാറ്ററി പായ്ക്കിന് 150 കിലോമീറ്ററുമാണ് മൈലേജ്. ബാറ്ററി നാല് മണിക്കൂറുകൊണ്ട് പൂര്‍ണമായും ചാര്‍ജാവും. ബാറ്ററി ഊരി മാറ്റി വീട്ടിനകത്തോ മറ്റോ ചാർജ് ചെയ്യാമെന്നതും പ്രത്യേകതയാണ്. ആവശ്യമുള്ളപ്പോള്‍ എടുത്തുമാറ്റാവുന്ന നിലയിലാണ് പിന്‍ സീറ്റുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. ആകെ 96 കിലോഗ്രാം മാത്രമാണ് ഭാരം.

Keywords: News, Malayalam News, EV, Automobile, Vehicle, Lifestyle, Kinetic Luna EV, Kinetic Luna EV launched at Rs 69,990
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia