Health Tips | പാൽ കുടിച്ച ശേഷം ഈ 8 പഴങ്ങൾ കഴിക്കരുത്! ആരോഗ്യത്തിന് ഗുരുതരമായ ദോഷം വരുത്തും

 


ന്യൂഡെൽഹി: (www.kvartha.com) പാലിന്റെ ഉപയോഗം ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. എന്നാൽ തെറ്റായ രീതിയിൽ പാൽ കുടിക്കുകയാണെങ്കിൽ ആരോഗ്യത്തിന് ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാക്കും. ചിലർ പഴങ്ങൾ പാലിൽ കലർത്തി കഴിക്കുന്നത് നിങ്ങൾ പലപ്പോഴും കണ്ടിട്ടുണ്ടാകും. മറ്റുചിലർ പാൽ കുടിക്കുന്നതിന് മുമ്പും ശേഷവും പഴങ്ങൾ കഴിക്കുന്നു. എന്നാൽ അങ്ങനെ ചെയ്യുന്നത് എത്രത്തോളം അപകടകരമാണെന്ന് അവർക്കറിയില്ല.
  
Health Tips | പാൽ കുടിച്ച ശേഷം ഈ 8 പഴങ്ങൾ കഴിക്കരുത്! ആരോഗ്യത്തിന് ഗുരുതരമായ ദോഷം വരുത്തും



ആയുർവേദത്തിൽ, പാലും പഴങ്ങളും ചേർന്ന മിശ്രിതം ആരോഗ്യത്തിന് വളരെ മോശമായ സംയോജനമായി കണക്കാക്കപ്പെടുന്നു. പാലും ചില പഴങ്ങളും പരസ്പരം വിപരീത ഗുണങ്ങളുള്ളതാണ് ഇതിന് കാരണം. അത്തരമൊരു സാഹചര്യത്തിൽ അവ കഴിക്കുമ്പോൾ ശരിയായി ദഹിക്കാതെ പല ഗുരുതരമായ രോഗങ്ങൾക്കും കാരണമാകുന്നു. അതിനാൽ പാലിനൊപ്പം ചില പഴങ്ങൾ കഴിക്കുന്നത് കർശനമായി ഒഴിവാക്കണമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

പാൽ കുടിച്ച ശേഷം ഏതൊക്കെ പഴങ്ങൾ കഴിക്കാൻ പാടില്ല?

പച്ച മാങ്ങ
പ്ലം
സ്ട്രോബെറി
നാരങ്ങ, ഓറഞ്ച്, മധുരനാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങൾ
പപ്പായ
മാതളനാരകം
പൈനാപ്പിൾ
പേരക്ക

പാൽ കുടിച്ചതിന് ശേഷം പഴങ്ങൾ കഴിക്കുന്നതിന്റെ പാർശ്വഫലങ്ങൾ

പാൽ കുടിക്കുന്നതിന് തൊട്ടുമുമ്പോ, പാൽ കുടിച്ചതിന് ശേഷമോ പഴങ്ങൾ കഴിച്ചാൽ വയറിന് പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നേക്കാം. പഴങ്ങൾക്ക് തണുപ്പിക്കൽ ഫലമുണ്ട്, ചില പഴങ്ങളിൽ സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇവ നിങ്ങളുടെ വയറ്റിൽ പ്രവേശിച്ച ശേഷം പാലിൽ കലരുമ്പോൾ ശരീരത്തിൽ വിഷം പോലെ പ്രവർത്തിക്കുന്നു. ഇത് ദഹനത്തെ ബാധിക്കുന്നു, ആമാശയത്തിലെ ആസിഡിന്റെ അളവ് വർധിപ്പിക്കുന്നു, ദഹനക്കേട്, നെഞ്ചെരിച്ചിൽ, മലബന്ധം, വയറുവേദന തുടങ്ങിയ പ്രശ്നങ്ങൾ ഇതുമൂലം സംഭവിക്കാം. കൂടാതെ നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെയും ബാധിക്കും. ചിലരിൽ പഴങ്ങൾ പാലിനൊപ്പം കഴിച്ചാൽ അലർജി പ്രശ്‌നം കാണാൻ സാധിക്കും.

പാൽ കുടിച്ച ശേഷം പഴങ്ങൾ എപ്പോൾ കഴിക്കണം?

പാൽ കുടിക്കുമ്പോൾ, കുറഞ്ഞത് ഒരു മണിക്കൂർ മുമ്പും പാൽ കുടിച്ച് രണ്ട് മണിക്കൂർ കഴിഞ്ഞും ഈ പഴങ്ങൾ കഴിക്കരുതെന്ന് ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ ആരോഗ്യത്തിന് ദോഷം ചെയ്യും. പഴുത്ത മാമ്പഴം പാലിനൊപ്പം കഴിക്കാം, പക്ഷേ പച്ചയായി കഴിക്കരുത്. പഴങ്ങളും പാലും വ്യത്യസ്ത സമയങ്ങളിൽ കഴിക്കണമെന്ന് ആയുർവേദം എപ്പോഴും നിർദേശിക്കുന്നു.


Keywords:  News,Top-Headlines, National, National-News, Health, Health-News, Lifestyle
, Milk, Lifestyle, Malayalam News, Health Tips, Do not eat these 8 fruits after drinking milk
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia