SWISS-TOWER 24/07/2023

Bikes | കുറഞ്ഞ വിലയും കൂടുതൽ മൈലേജും; 70,000 രൂപയിൽ താഴെ വിലയുള്ള മികച്ച ബൈക്കുകൾ ഇതാ

 


ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com) രാജ്യത്ത് പെട്രോൾ വില വർധിച്ചതിനാൽ പൊതുജനങ്ങൾ വളരെയധികം ബുദ്ധിമുട്ടുകൾ നേരിടുന്നു, കാരണം പ്രതിദിനം 50-100 കിലോമീറ്റർ ബൈക്കിൽ സഞ്ചരിക്കുന്ന ലക്ഷക്കണക്കിന് ആളുകളുണ്ട്. ഇതിനെല്ലാം ഇടയിൽ ഇരുചക്രവാഹനങ്ങളുടെ മൈലേജ് അത്ര നല്ലതല്ലാത്തവർക്ക് ഇതിലും വലിയ ബുദ്ധിമുട്ടാണ്. എന്നിരുന്നാലും, ഈ പ്രശ്‌നങ്ങൾക്കുള്ള പരിഹാരമായി എന്തുകൊണ്ട് നല്ല മൈലേജുള്ള ഒരു മോട്ടോർ സൈക്കിൾ വാങ്ങിക്കൂടാ, അതും കുറഞ്ഞ വിലയ്ക്ക്? നിങ്ങൾ കുറഞ്ഞ ബജറ്റിൽ ഉയർന്ന മൈലേജ് ബൈക്ക് തിരയുകയാണെങ്കിൽ പരിഗണിക്കാവുന്ന ചില മോഡലുകൾ ഇതാ.

Bikes | കുറഞ്ഞ വിലയും കൂടുതൽ മൈലേജും; 70,000 രൂപയിൽ താഴെ വിലയുള്ള മികച്ച ബൈക്കുകൾ ഇതാ

ബജാജ് പ്ലാറ്റിന 100

ഈ ബൈക്ക് 67,808 രൂപ എക്‌സ്‌ഷോറൂം വിലയിൽ വാങ്ങാം. ഒരു ലിറ്റർ ഇന്ധനത്തിന് 75-80 കിലോമീറ്റർ വരെ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്. എൻജിൻ പരമാവധി 7.9 ബിഎച്ച്പി കരുത്തും നൽകുന്നു

ടിവിഎസ് സ്‌പോർട്

ടിവിഎസ് സ്‌പോർട് ബൈക്കിന്റെ പ്രാരംഭ വില 59,431 രൂപയാണ് (എക്സ്ഷോറൂം). ഈ ബൈക്കിന് ലിറ്ററിന് 75 കിലോമീറ്റർ വരെ മൈലേജാണ് കമ്പനി പറയുന്നത്. എയർ കൂൾഡ് യൂണിറ്റും 8.18 ബിഎച്ച്പി കരുത്തും നൽകുന്ന 109.7 സിസി സിംഗിൾ സിലിൻഡർ എൻജിനുമായാണ് ഈ ബൈക്ക് വരുന്നത്.

ഹീറോ എച്ച് എഫ് 100

59,108 രൂപ എക്‌സ്‌ഷോറൂം വിലയിൽ ഈ ബൈക്ക് വീട്ടിലെത്തിക്കാം. ലിറ്ററിന് 70 കിലോമീറ്റർ വരെ മൈലേജ് നൽകാൻ ഈ ബൈക്കിന് കഴിയുമെന്ന് കമ്പനി വ്യക്തമാക്കുന്നു.

ഹീറോ എച്ച്എഫ് ഡീലക്‌സ്

ഹീറോ എച്ച്എഫ് ഡീലക്‌സിന്റെ പ്രാരംഭ വില 61,620 രൂപയാണ് (എക്‌സ്‌ഷോറൂം), കമ്പനിയുടെ അഭിപ്രായത്തിൽ 65 കിലോമീറ്റർ വരെ മൈലേജ് ലഭിക്കും. 7.91 ബിഎച്ച്പി പരമാവധി കരുത്ത് നൽകുന്ന 97.2 സിസി സിംഗിൾ സിലിൻഡർ എൻജിനിലാണ് ഇത് വരുന്നത്.

ഹോണ്ട ഷൈൻ 100

64,900 രൂപ എക്‌സ്‌ഷോറൂം വിലയിൽ ഈ ബൈക്ക് വാങ്ങാം. ഈ സെൽഫ് സ്റ്റാർട്ട് ബൈക്കിൽ നിന്ന് ലിറ്ററിന് 65 കിലോമീറ്റർ വരെ മൈലേജ് ലഭിക്കും.

Keywords: News, National, New Delhi, Bike, Milage, Automobile, Vehicle, Lifestyle,   Best Mileage Bikes Under Rs 70,000
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia