Railways | തൃശ്ശൂർ റെയിൽവേ ട്രാക്കിൽ വെള്ളക്കെട്ട്; നിരവധി ട്രെയിൻ സർവീസുകൾ റദ്ദാക്കി

 
Train Services Disrupted Due to Waterlogging in Thrissur
Train Services Disrupted Due to Waterlogging in Thrissur

Image credit: Facebook / Northern Railway 

ഷൊർണൂർ-തൃശൂർ, ഗുരുവായൂർ-തൃശൂർ, തൃശൂർ-ഗുരുവായൂർ പാസഞ്ചർ ട്രെയിനുകൾ പൂർണ്ണമായി റദ്ദാക്കി

തൃശ്ശൂർ: (KVARTHA ) പൂങ്കുന്നം-ഗുരുവായൂർ റെയിൽവേ ട്രാക്കിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് നിരവധി ട്രെയിൻ സർവീസുകൾ ഭാഗികമായും പൂർണ്ണമായും റദ്ദാക്കിയിരിക്കുകയാണ്.

വ്യാഴാഴ്ചത്തെ ഗുരുവായൂർ-തിരുവനന്തപുരം ഇന്റർസിറ്റി, ഗുരുവായൂർ-മധുരൈ എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകൾ തൃശൂരിൽ നിന്നാണ് യാത്ര ആരംഭിക്കുക. ഗുരുവായൂർ-എറണാകുളം പാസഞ്ചർ പുതുക്കാട് നിന്നും, എറണാകുളം-ഗുരുവായൂർ പാസഞ്ചർ തൃശൂർ വരെയും സർവീസ് നടത്തും. ഉച്ചയ്ക്കുള്ള ഗുരുവായൂർ-എറണാകുളം പാസഞ്ചർ തൃശൂരിൽ നിന്നുമാത്രമേ യാത്ര തുടങ്ങൂ. തൃശൂർ-കണ്ണൂർ പാസഞ്ചർ ഷൊർണൂരിൽ നിന്നാകും സർവീസ് തുടങ്ങുക.

ഷൊർണൂർ-തൃശൂർ, ഗുരുവായൂർ-തൃശൂർ, തൃശൂർ-ഗുരുവായൂർ പാസഞ്ചർ ട്രെയിനുകൾ പൂർണ്ണമായും റദ്ദാക്കിയിരിക്കുന്നു. ബുധനാഴ്ച രാത്രിയുള്ള ഗുരുവായൂർ-ചെന്നൈ എഗ്മൂർ എക്സ്പ്രസ് തൃശൂരിൽ നിന്നാകും യാത്ര ആരംഭിക്കുക.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia