Appointment | ഐ പി എസ് തലപ്പത്ത് മാറ്റങ്ങൾ; ഐ ജി ഹർഷിത അട്ടല്ലൂർ ബെവ്കോ എം ഡി, ഗതാഗത കമ്മീഷണറായി ഐ ജി എ അക്ബർ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഐജി സി എച്ച് നാഗരാജുവിനെ ക്രൈം ബ്രാഞ്ച് ഐജിയാക്കി നിയമിച്ചു
തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്തെ ഐപിഎസ് തലപ്പത്ത് മാറ്റങ്ങൾ. ബെവ്കോയുടെ എംഡിയായിരുന്ന ഐ ജി യോഗേഷ് ഗുപ്തയെ വിജിലൻസ് ഡയറക്ടറായി നിയമിച്ചു. ടി കെ വിനോദ് കുമാർ വിരമിക്കുന്ന സാഹചര്യത്തിലാണ് ഈ നിയമനം.
വിനോദ് കുമാർ വിരമിക്കുമ്പോൾ യോഗേഷ് ഗുപ്ത ഡിജിപി സ്ഥാനത്തേക്ക് വരണ്ടതായിരുന്നു. എന്നാൽ, ബിഎസ്എഫ് മേധാവി സ്ഥാനത്തുനിന്ന് കേരള കേഡറിലേക്ക് ഡിജിപി റാങ്കിലുള്ള നിധിൻ അഗർവാൾ തിരിച്ചുവരുന്നതിനാൽ യോഗേഷ് ഗുപ്തയുടെ സ്ഥാനക്കയറ്റം ഉണ്ടാകില്ല.
ഐജി ഹർഷിത അട്ടല്ലൂരിനെ ബെവ്കോയുടെ എംഡിയായി നിയമിച്ചു. ബെവ്കോയുടെ തലപ്പത്ത് ആദ്യമായാണ് വനിതാ ഐപിഎസ് ഉദ്യോഗസ്ഥയെ നിയമിക്കുന്നത്.
ഗതാഗത കമ്മീഷണറായ എഡിജിപി എസ് ശ്രീജിത്തിനെ പൊലീസ് ആസ്ഥാനത്തേക്ക് മാറ്റി. മന്ത്രി കെ ബി ഗണേഷ് കുമാറുമായി അദ്ദേഹത്തിന് ദീർഘകാലമായി അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. പുതിയ ഗതാഗത കമ്മീഷണറായി ഐജി എ അക്ബറിനെ നിയമിച്ചു.
ഐ ജി സി എച്ച് നാഗരാജുവിനെ ക്രൈം ബ്രാഞ്ച് ഐജിയായും അജീതാ ബീഗത്തെ തിരുവനന്തപുരം റെയ്ഞ്ച് ഡി ഐ ജിയായും നിയമിച്ചു. കണ്ണൂർ റെയ്ഞ്ച് ഡി ഐ ജി തോംസൺ ജോസിന് തൃശൂരിലെ ചാർജ് കൂടെ നൽകി . പൊലീസ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ എംഡിയായി ഡിഐജി ജയനാഥിനെ നിയമിച്ചു.
