KSRTC | ഓണത്തിരക്ക് കണക്കിലെടുത്ത് പ്രത്യേക അന്തര്‍ സംസ്ഥാന സര്‍വീസുമായി കെഎസ്ആര്‍ടിസി

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഓൺലൈൻ ബുക്കിംഗ് ആഗസ്റ്റ് 10 മുതൽ തുടങ്ങും
തിരുവനന്തപുരം: (KVARTHA) ഓണം അടുത്തതോടെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കെഎസ്ആർടിസി അന്തർസംസ്ഥാന റൂട്ടുകളിൽ പ്രത്യേക സർവീസുകൾ ഏർപ്പെടുത്തി.
ബെംഗളൂരു, ചെന്നൈ, മൈസൂരു തുടങ്ങിയ സ്ഥലങ്ങളിലേക്ക് തിരിച്ചും പോകുന്നതിനും ഈ സർവീസുകൾ ഉപയോഗിക്കാം.
പ്രത്യേക സർവീസുകളുടെ ഓൺലൈൻ ബുക്കിംഗ് ആഗസ്റ്റ് പത്തു മുതൽ ആരംഭിക്കും. www(dot)onlineksrtcswift(dot)com അല്ലെങ്കിൽ ENTE KSRTC NEO OPRS മൊബൈൽ ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.

യാത്രക്കാരുടെ ആവശ്യം അനുസരിച്ച് കൂടുതൽ ബസ്സുകൾ ഓടിക്കാനും തീരുമാനിച്ചിട്ടുണ്ട്. തിരക്കേറിയ റൂട്ടുകളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കാനും ഗതാഗത മന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.
സ്കാനിയ, വോൾവോ, സ്വിഫ്റ്റ് തുടങ്ങിയ വിവിധ തരം ബസുകൾ ഈ സർവീസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബസുകൾക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ ഉടൻ തന്നെ മാറ്റിസ്ഥാപിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. സുൽത്താൻ ബത്തേരി, മൈസൂരു, ബെംഗളൂരു, സേലം, പാലക്കാട് എന്നീ സ്ഥലങ്ങളിൽ അധിക ബസുകളും ക്രൂവും തയാറാക്കിട്ടുണ്ട്.