Alert | റെയിൽവേയിൽ സർക്കാർ ജോലിക്ക് അവസരം! 5000-ത്തിലധികം ഒഴിവുകൾ; വിശദമായി
● അപ്രന്റിസ് തസ്തികകളിലേക്ക് പുതിയ റിക്രൂട്ട്‌മെൻറ്
● അപേക്ഷിക്കാൻ അവസാന തീയതി ഡിസംബർ 3
● ഐടിഐ സർട്ടിഫിക്കറ്റ് ആവശ്യമാണ്
ന്യൂഡൽഹി: (KVARTHA) റെയിൽവേയിൽ സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് സന്തോഷവാർത്ത. നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ (എൻഎഫ്ആർ) 5000-ത്തിലധികം അപ്രന്റിസ് തസ്തികകളിലേക്ക് പുതിയ റിക്രൂട്ട്‌മെൻറ് പ്രഖ്യാപിച്ചിച്ചു.
അവസാന തീയതി
നവംബർ നാല് മുതൽ അപേക്ഷാ പ്രക്രിയ ആരംഭിച്ചു. ഉദ്യോഗാർത്ഥികൾക്ക് ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റായ nfr(dot)indianrailways(dot)gov(dot)in-ൽ അപേക്ഷിക്കാം. അപേക്ഷാ ഫോറം സമർപ്പിക്കേണ്ട അവസാന തീയതി 2024 ഡിസംബർ മൂന്ന് ആണ്.
ഒഴിവുകളുടെ വിശദാംശങ്ങൾ
ഈ ഒഴിവുകൾ നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേയുടെ വിവിധ യൂണിറ്റുകളിലും ഡിവിഷനുകളിലുമായിരിക്കും. പ്ലംബർ, കാർപെൻ്റർ, വെൽഡർ, ഗ്യാസ് കട്ടർ, ഫിറ്റർ, മെക്കാനിക്ക്, ഇലക്ട്രീഷ്യൻ, പൈപ്പ് ഫിറ്റർ തുടങ്ങിയ വിവിധ ട്രേഡുകളിൽ ഒഴിവുകൾ ഉണ്ട്.
യോഗ്യത
• പത്താം ക്ലാസ്: ഉദ്യോഗാർത്ഥികൾ കുറഞ്ഞത് 50 ശതമാനം മാർക്കോടെ അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ് വിജയിച്ചിരിക്കണം.
• ഐടിഐ സർട്ടിഫിക്കറ്റ്: ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.
• മെഡിക്കൽ ലബോറട്ടറി ടെക്‌നീഷ്യൻ: മെഡിക്കൽ ലബോറട്ടറി ടെക്‌നീഷ്യൻ പാത്തോളജി ആൻഡ് റേഡിയോളജിക്ക് 12-ാം ക്ലാസ് പാസാണ് യോഗ്യത.
പ്രായപരിധി
ഉദ്യോഗാർത്ഥികളുടെ കുറഞ്ഞ പ്രായം 15 വയസ്സും പരമാവധി 24 വയസ്സും ആയിരിക്കണം. 2024 ഡിസംബർ മൂന്ന് പ്രകാരം പ്രായം കണക്കാക്കും. സംവരണ വിഭാഗങ്ങൾക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ് നൽകിയിട്ടുണ്ട്.
തിരഞ്ഞെടുക്കൽ പ്രക്രിയ
ഉദ്യോഗാർഥികളെ ഒരു പരീക്ഷയും കൂടാതെ നേരിട്ട് മെറിറ്റ് അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കും.
സ്റ്റൈപ്പൻഡ്
തിരഞ്ഞെടുത്ത ഉദ്യോഗാർഥികൾക്ക് നിശ്ചിത നിയമങ്ങൾ അനുസരിച്ച് സ്റ്റൈപ്പൻഡ് നൽകും.
അപേക്ഷാ ഫീസ്
• ജനറൽ, ഒബിസി: 100 രൂപ
• എസ്‌സി, എസ്‌ടി, വനിത: ഫീസ് ഇല്ല
കൂടുതൽ വിവരങ്ങൾ
ഈ റിക്രൂട്ട്മെൻ്റുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും വിവരങ്ങൾക്ക്, ഉദ്യോഗാർഥികൾക്ക് എൻഎഫ്എൽ റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
വിശദമായ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും nfr(dot)indianrailways(dot)gov(dot)in സന്ദർശിക്കുക.
#RailwayRecruitment, #NFR, #GovernmentJobs, #ApprenticeVacancies, #IndiaRailways, #JobOpportunities