SSC Jobs | 17,727 ഒഴിവുകൾ! കേന്ദ്ര സർക്കാർ ജോലിക്ക് വമ്പൻ അവസരം; സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു; അറിയാം വിശദമായി

 
Job Vacancy
Job Vacancy


സെപ്റ്റംബർ/ഒക്ടോബർ മാസങ്ങളിൽ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്തും

ന്യൂഡൽഹി: (KVARTHA) കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും സംഘടനകളിലും ഭരണഘടനാ സ്ഥാപനങ്ങളിലും നിയമാനുസൃത സ്ഥാപനങ്ങളിലും ട്രിബ്യൂണലുകളിലും ഗ്രൂപ്പ് 'ബി', ഗ്രൂപ്പ് 'സി' തസ്‌കികളിലെ 17,727 ഒഴിവുകൾ നികത്തുന്നതിനായി സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) വിജ്ഞാപനം പുറത്തിറക്കി.

പ്രധാന വിശദാംശങ്ങൾ

തസ്‌കികൾ: ഗ്രൂപ്പ് 'ബി', ഗ്രൂപ്പ് 'സി'
ഒഴിവുകൾ: 17,727
അപേക്ഷാ രീതി: ഓൺലൈൻ മാത്രം
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: ജൂലൈ 24 രാത്രി 11 മണി
പരീക്ഷാ ഫീസ് അടയ്ക്കാനുള്ള അവസാന തീയതി: ജൂലൈ 25 രാത്രി 11 മണി

പരീക്ഷ

സെപ്റ്റംബർ/ഒക്ടോബർ മാസങ്ങളിൽ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്തും. പരീക്ഷയുടെ വിശദാംശങ്ങൾ, പ്രായപരിധി, ആവശ്യമായ വിദ്യാഭ്യാസ യോഗ്യത, ഫീസ്, പരീക്ഷാ രീതി എന്നിവ കമ്മീഷന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്.

യോഗ്യത

ഉദ്യോഗാർത്ഥികൾ ബിരുദധാരികളായിരിക്കണം. ഏത് വിഷയത്തിലുള്ള ബിരുദവും സ്വീകാര്യമാണ്. എന്നിരുന്നാലും, ചില തസ്തികകൾക്ക് ബിരുദത്തിൽ കുറഞ്ഞത് 60% മാർക്ക് നേടിയിരിക്കണം. കൂടാതെ, ചില തസ്തികകൾക്ക് 12-ാം ക്ലാസിൽ മാത്തമാറ്റിക്സ് നിർബന്ധമാണ്. ഉദ്യോഗാർത്ഥികളുടെ കുറഞ്ഞ പ്രായം 18 വയസ് ആയിരിക്കണം. തസ്തികയെ ആശ്രയിച്ച് പരമാവധി പ്രായപരിധി 27 മുതൽ 32 വയസ് വരെ ആണ്. ഉദ്യോഗാർത്ഥികളുടെ പ്രായം 2024 ഓഗസ്റ്റ് ഒന്നിന്റെ അടിസ്ഥാനത്തിൽ കണക്കാക്കും.

ഫീസ് വിശദാംശങ്ങൾ

ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് ഉദ്യോഗാർത്ഥികൾ: 100 രൂപ 
എസ്സി, എസ്ടി, പിഡബ്ല്യുഡി അപേക്ഷകർ: ഫീസ് ഇല്ല
വനിതാ ഉദ്യോഗാർത്ഥികൾ: ഫീസ് ഇല്ല

കൂടാതെ, അപേക്ഷയിൽ ഭേദഗതി വരുത്തുന്നതിനും ഫീസ് ഈടാക്കും:
ആദ്യ ഭേദഗതി: 200 രൂപ 
രണ്ടാം ഭേദഗതി: 500 രൂപ

ഓൺലൈൻ അപേക്ഷാ ഫീസ് എസ് എസ് സിയുടെ വെബ്‌സൈറ്റ് വഴി ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ നെറ്റ് ബാങ്കിംഗ് ഉപയോഗിച്ച് അടയ്ക്കാം.

എങ്ങനെ അപേക്ഷിക്കാം?

* ഔദ്യോഗിക വെബ്‌സൈറ്റ് https://ssc(dot)nic(dot)in/ സന്ദർശിക്കുക 
* 'Apply Online' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
* 'Combined Graduate Level Examination (CGL) 2024' എന്ന ലിങ്ക് തിരഞ്ഞെടുക്കുക.
* 'New User Registration' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
* നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ പൂരിപ്പിക്കുക, ഒരു രജിസ്ട്രേഷൻ ഐഡി സൃഷ്ടിക്കുക. രജിസ്ട്രേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

* അപേക്ഷാ ഫോം പൂരിപ്പിക്കുക
* ആവശ്യമായ എല്ലാ രേഖകളും സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യുക.
* ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യാൻ മറക്കരുത്.
* ഫീസ് അടയ്ക്കുക
* അപേക്ഷ സമർപ്പിക്കുക
* അപേക്ഷാ ഫോമിന്റെ പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia