Jobs | ദക്ഷിണ റെയിൽവേയിൽ ജോലിക്ക് അവസരം; 2438 ഒഴിവുകൾ; വിശദമായി അറിയാം


* ഓൺലൈൻ അപേക്ഷ അവസാന തീയതി ഓഗസ്റ്റ് 12
ചെന്നൈ: ( KVARTHA) ദക്ഷിണ റെയിൽവേ അപ്രന്റീസ് തസ്കികകൾക്കായി അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ദക്ഷിണ റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി (https://sr(dot)indianrailways(dot)gov(dot)in) ഓൺലൈനായി അപേക്ഷിക്കാം. ഈ നിയമന പ്രക്രിയയിലൂടെ 2438 ഒഴിവുകൾ നികത്തും. അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 12 ആണ്.
യോഗ്യതാ മാനദണ്ഡങ്ങൾ
15 വയസ് പൂർത്തിയായിരിക്കണം. ഫ്രഷേഴ്സ് / ഇ-ഐടിഐ, എംഎൽടി എന്നിവർക്കായി യഥാക്രമം 22/24 വയസ് കവിയാൻ പാടില്ല. ഉയർന്ന പ്രായ പരിധിയിൽ ഒബിസി വിഭാഗത്തിന് 3 വർഷം, എസ്‌സി/എസ്ടി വിഭാഗത്തിന് 5 വർഷം, ഭിന്നശേഷിക്കാർക്ക് (പിഡബ്ല്യുബിഡി) 10 വർഷം ഇളവ് ലഭിക്കും.
വിദ്യാഭ്യാസ യോഗ്യത
*ഫിറ്റർ, വെൽഡർ: 10 + 2 വിദ്യാഭ്യാസ സമ്പ്രദായത്തിലെ 10 ാം ക്ലാസ് (കുറഞ്ഞത് 50% മാർക്ക്) പാസ്
* മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻസ്: 12 ാം ക്ലാസ് പരീക്ഷ (ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയിൽ കുറഞ്ഞത് 50% മാർക്ക്) പാസാകണം.
എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗം ഉദ്യോഗാർത്ഥികൾക്ക് എസ്എസ്എൽസിയിലെ കുറഞ്ഞത് 50% മാർക്ക് നിബന്ധന ബാധകമല്ല.
തിരഞ്ഞെടുപ്പ് പ്രക്രിയ
മെട്രിക്യുലേഷൻ (കുറഞ്ഞത് 50% മാർക്ക്) പരീക്ഷയിലും ഐടിഐ പരീക്ഷയിലും ഉദ്യോഗാർത്ഥികൾ നേടിയ മാർക്കിന്റെ ശരാശരി എടുത്ത് മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും.
ഫീസ്
100 രൂപ പ്രോസസിംഗ് ഫീസും ബാധകമായ സർവീസ് ചാർജും (തിരിച്ചു കിട്ടില്ല) ഓൺലൈനായി അടയ്ക്കണം. എസ്‌സി, എസ്ടി, പിഡബ്ല്യുബിഡി, സ്ത്രീ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷാ ഫീസ് അടയ്ക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക് ദക്ഷിണ റെയിൽവേയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.