Jobs | സർക്കാർ ജോലിക്ക് വമ്പൻ അവസരം; 50,000 ഒഴിവുകൾ! പത്താം ക്ലാസ് മുതൽ ബിരുദം വരെ യോഗ്യയുള്ളവർക്ക് അപേക്ഷിക്കാം 

 
Jobs
Jobs

Sora Shimazaki/ Pexels

തപാൽ വകുപ്പിൽ ഗ്രാമീണ ഡാക്ക് സേവക (GDS), മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് (MTS), തപാൽ അസിസ്റ്റൻ്റ്, പോസ്റ്റ്മാൻ തുടങ്ങി 35,000-ത്തിലധികം തസ്തികകളിലേക്ക് റിക്രൂട്ട്‌മെൻ്റ് പുരോഗമിക്കുന്നു

ന്യൂഡെൽഹി(KVARTHA): സർക്കാർ ജോലി (Govt Jobs) ആഗ്രഹിക്കുന്ന യുവാക്കൾക്ക് സുവർണാവസരം. പത്താം ക്ലാസ് മുതൽ ബിരുദം (Graduation) വരെ യോഗ്യയുള്ള ഉദ്യോഗാർത്ഥികൾക്ക് രാജ്യത്തുടനീളമുള്ള 50,000 ഓളം തസ്തികകളിലേക്ക് (Posts) ഇപ്പോൾ അപേക്ഷിക്കാം. 

തപാൽ വകുപ്പിൽ 35,000 ഒഴിവുകൾ 

തപാൽ വകുപ്പിൽ ഗ്രാമീണ ഡാക്ക് സേവക (GDS), മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് (MTS), തപാൽ അസിസ്റ്റൻ്റ്, പോസ്റ്റ്മാൻ തുടങ്ങി 35,000-ത്തിലധികം തസ്തികകളിലേക്ക് റിക്രൂട്ട്‌മെൻ്റ് പുരോഗമിക്കുന്നു. 10-ാം ക്ലാസ് പാസായവർക്ക് ഈ തസ്തികകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം.

പ്രധാന വിവരങ്ങൾ:

അപേക്ഷാ യോഗ്യത: 10-ാം ക്ലാസ് പാസ്
പ്രായപരിധി: 18-40 വയസ്
അപേക്ഷാ തീയതി ആരംഭം: 2024 ജൂൺ 25
അപേക്ഷാ തീയതി അവസാനം: 2024 ജൂലൈ 15

അപേക്ഷിക്കുന്ന വിധം:

* പോർട്ടൽ സന്ദർശിക്കുക: https://indiapostgdsonline(dot)gov(dot)in/
* നിർദ്ദേശങ്ങൾ വായിച്ച് അപേക്ഷാ ഫോറം പൂരിപ്പിക്കുക.
* ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക.
* അപേക്ഷാ ഫീസ് അടയ്ക്കുക.
* അപേക്ഷ സമർപ്പിക്കുക.
* കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക

സ്റ്റാഫ് സെലക്ഷൻ കമ്മീഷനിൽ 8326 ഒഴിവുകൾ 

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) 8326 തസ്തികകളിലേക്ക് റിക്രൂട്ട്‌മെൻ്റ് ആരംഭിച്ചു. മൾട്ടി ടാസ്‌കിംഗ് (നോൺ-ടെക്‌നിക്കൽ) സ്റ്റാഫ് (MTS), ഹവൽദാർ (CBIC & CBN) തസ്തികകളിലേക്കാണ് നിയമനം. താൽപ്പര്യമുള്ളവർക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. എംടിഎസ്, ഹവൽദാർ തസ്തികകൾക്ക് അപേക്ഷിക്കുന്നതിന്, അപേക്ഷകർക്ക് അംഗീകൃത ബോർഡിൽ നിന്ന് 10-ാം ക്ലാസ് പാസായിരിക്കണം. പ്രായപരിധി: ഹവൽദാർ (സിബിഐസി, സിബിഎൻ):18–27, എംടിഎസ്: 18–25. സംവരണ വിഭാഗത്തിന് പെട്ട  ഉദ്യോഗാർത്ഥികൾക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.

പ്രധാന വിവരങ്ങൾ:

തസ്തികകൾ: 8326
അപേക്ഷാ യോഗ്യത: 10-ാം ക്ലാസ് പാസ്
പ്രായപരിധി: 18-27 വയസ്
അപേക്ഷാ തീയതി അവസാനം: 2024 ജൂലൈ 31

അപേക്ഷിക്കുന്ന വിധം:

* ഔദ്യോഗിക വെബ്സൈറ്റ് https://ssc(dot)nic(dot)in/ സന്ദർശിക്കുക. 
* ഹോംപേജിൽ നിന്ന് 'Apply Online' ഓപ്ഷൻ തിരഞ്ഞെടുക്കുക.
* പുതിയ ഉപയോക്താക്കൾ 'New User Registration' ൽ ക്ലിക്ക് ചെയ്ത് അവരുടെ വിശദാംശങ്ങൾ നൽകി രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ നമ്പറും പാസ്‌വേഡും അടങ്ങിയ ഇമെയിൽ ലഭിക്കും. ലഭിച്ച ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷാ ഫോം പൂരിപ്പിക്കുക.
* ആവശ്യമായ രേഖകൾ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യുക.
* നിങ്ങളുടെ അപേക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കുക.
* അപേക്ഷാ ഫോം സമർപ്പിക്കുക.
* ഭാവി ഉപയോഗത്തിനായി ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.

ബാങ്ക് ജോലിക്ക് 6,128 ഒഴിവുകൾ 

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ (IBPS) 6,128 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് പ്രാഥമിക പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഐബിപിഎസ് ക്ലർക്ക് പ്രിലിമിനറി പരീക്ഷ ഓഗസ്റ്റിലും മെയിൻ പരീക്ഷ ഒക്ടോബറിലും നടക്കും. ബാങ്ക് ക്ലർക്ക്, പിഒ, ഓഫീസ് അസിസ്റ്റൻ്റ് തുടങ്ങിയ തസ്തികകളിലേക്കാണ് ബമ്പർ റിക്രൂട്ട്മെൻ്റ് നടത്തുന്നത്. ഉദ്യോഗാർത്ഥികൾ അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം നേടിയിരിക്കണം. 

പ്രധാന വിവരങ്ങൾ:

ഒഴിവുകൾ: 6128
അപേക്ഷാ യോഗ്യത: ഏത് ബിരുദവും
അപേക്ഷാ തീയതി അവസാനം: 2024 ജൂലൈ 21

അപേക്ഷിക്കുന്ന വിധം:

* ഔദ്യോഗിക വെബ്‌സൈറ്റ് ibps(dot)in സന്ദർശിക്കുക. 
* അപേക്ഷിക്കുന്നതിനുള്ള ലിങ്കിൽ ക്ലിക്കുചെയ്യുക. ലോഗിൻ ക്രെഡൻഷ്യലുകൾ ലഭിക്കുന്നതിന് അക്കൗണ്ട് സൃഷ്ടിക്കുക.
* ലോഗിൻ ചെയ്ത് അപേക്ഷാ ഫോം പൂരിപ്പിക്കുക. ആവശ്യമായ സ്കാൻ ചെയ്ത രേഖകൾ അപ്‌ലോഡ് ചെയ്ത് പണമടയ്ക്കുക. ശേഷം അപേക്ഷാ ഫോം സമർപ്പിക്കുക.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia