Engineer Trainee | റബ്ബർ ബോർഡിൽ ഗ്രാജ്വേറ്റ് എഞ്ചിനീയർ ട്രെയിനികൾക്ക് അവസരം


● കാഡ് സംബന്ധിച്ച അറിവ് അഭികാമ്യമാണ്.
● 2025 ജനുവരി 1 ന് 27 വയസ്സ് കവിയരുത്.
● താത്പര്യമുള്ളവർ ഫെബ്രുവരി 19 ന് രാവിലെ 10 മണിക്ക് ആർആർഐഐ, എൻജിനീയറിംഗ് ആൻഡ് പ്രോസസ്സിംഗ് ഡിവിഷൻ, ജോയിന്റ് ഡയറക്ടർ (ഇ&പി) യുടെ ഓഫീസിൽ ഹാജരാകണം.
● പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ കൊണ്ടുവരണം.
കോട്ടയം: (KVARTHA) റബ്ബർ ബോർഡിന്റെ എൻജിനീയറിംഗ് ആൻഡ് പ്രോസസ്സിംഗ് ഡിവിഷൻ, റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (ആർആർഐഐ-RRII) കോട്ടയത്ത് സിവിൽ എൻജിനീയറിംഗ്, ഇലക്ട്രിക്കൽ എൻജിനീയറിംഗ് വിഭാഗങ്ങളിൽ 'ഗ്രാജ്വേറ്റ് എഞ്ചിനീയർ ട്രെയിനികളെ' ക്ഷണിക്കുന്നു.
ഫെബ്രുവരി 19 ന് രാവിലെ 10 മണിക്ക് നടക്കുന്ന വാക്ക്-ഇൻ ഇന്റർവ്യൂ വഴിയാണ് നിയമനം. സിവിൽ എൻജിനീയറിംഗ് അല്ലെങ്കിൽ ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ ബി.ടെക് ബിരുദം 60% മാർക്കോടെയും ഒരു വർഷത്തെ സൂപ്പർവൈഷൻ, എസ്റ്റിമേഷൻ പ്രവർത്തനങ്ങളിലെ പ്രവൃത്തി പരിചയവുമായിരിക്കണം. കാഡ് സംബന്ധിച്ച അറിവ് അഭികാമ്യമാണ്. 2025 ജനുവരി 1 ന് 27 വയസ്സ് കവിയരുത്.
താത്കാലിക നിയമനമാണ്. താത്പര്യമുള്ളവർ ഫെബ്രുവരി 19 ന് രാവിലെ 10 മണിക്ക് ആർആർഐഐ, എൻജിനീയറിംഗ് ആൻഡ് പ്രോസസ്സിംഗ് ഡിവിഷൻ, ജോയിന്റ് ഡയറക്ടർ (ഇ&പി) യുടെ ഓഫീസിൽ ഹാജരാകണം. പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ കൊണ്ടുവരണം.
കൂടുതൽ വിവരങ്ങൾക്ക് www(dot)rubberboard(dot)org(dot)in സന്ദർശിക്കുക അല്ലെങ്കിൽ 0481-2353311 (എക്സ്റ്റൻഷൻ-236) ൽ വിളിക്കുക
ജോലി തേടുന്നവർക്ക് ഏറ്റവും പുതിയ വാർത്തയാണിത്, ഇത് പങ്കുവെക്കാനും അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
Rubber Board invites Graduate Engineer Trainees for Civil and Electrical Engineering positions in Kottayam. Walk-in interview on February 19.
#RubberBoard #EngineerTrainee #JobOpportunity #CivilEngineering #ElectricalEngineering #WalkinInterview