Recruitment | യുകെ വെയിൽസിൽ വിവിധ സ്‌പെഷ്യാലിറ്റി ഡോക്ടർമാർക്ക് നോർക്ക റിക്രൂട്ട്‌മെന്റ്; അഭിമുഖം നവംബറിൽ

 
norka recruitment for specialist doctors in wales uk inter
norka recruitment for specialist doctors in wales uk inter

Photo Credit: Facebook / Norka Roots

● ശമ്പളത്തിനു പുറമേ ജിഎംസി രജിസ്‌ട്രേഷൻ സ്പോൺസർഷിപ്പ് ഉൾപ്പെടെ മറ്റ് ആനുകൂല്യങ്ങളും.
● അഭിമുഖം നവംബർ 7 മുതൽ 14 വരെ എറണാകുളത്ത്.
● ഒക്ടോബർ 23ന് മുമ്പ് അപേക്ഷിക്കണം. 

തിരുവനന്തപുരം: (KVARTHA) യുണൈറ്റഡ് കിംഗ്‌ഡം (യു.കെ) വെയിൽസിലെ (എൻ എച് എസ്) വിവിധ മെഡിക്കൽ സ്‌പെഷ്യാലിറ്റികളിൽ ഡോക്ടർമാർക്ക് അവസരമൊരുക്കി നോർക്ക റൂട്ട്സ്. നവംബർ 7 മുതൽ 14 വരെ എറണാകുളത്ത് നടക്കുന്ന അഭിമുഖത്തിലൂടെ (പിഎൽഎബി (Professional and Linguistic Assessments Board test- PLAB) ആവശ്യമില്ല) യോഗ്യരായ ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കും.

ആർക്കൊക്കെ അപേക്ഷിക്കാം:

സീനിയർ ക്ലിനിക്കൽ ഫെലോസ് (ശമ്പളം: £43,821 - £68,330): എമർജൻസി മെഡിസിൻ, അക്യൂട്ട് മെഡിസിൻ, ഓങ്കോളജി എന്നീ മേഖലകളിൽ മൂന്ന് വർഷത്തെ പ്രവർത്തിപരിചയമുള്ളവർ.

സ്‌പെഷ്യാലിറ്റി ഡോക്ടർമാർ (ശമ്പളം: £59,727 - £95,400): ഓങ്കോളജി, ഗ്യാസ്ട്രോഎന്ററോളജി/ഹെപ്പറ്റോളജി (ന്യൂറോഎൻഡോക്രൈൻ ട്യൂമർ) എന്നീ മേഖലകളിൽ നാല് വർഷത്തെ പ്രവർത്തിപരിചയമുള്ളവർ.

ഇന്റർനാഷണൽ സീനിയർ പോർട്ട്‌ഫോളിയോ പാത്ത് വേ ഡോക്ടർമാർ (ശമ്പളം: £96,990 - £107,155): കാർഡിയോളജി, എമർജൻസി മെഡിസിൻ, റേഡിയോളജി, ഡയബറ്റിസ്, പാത്തോളജി, യൂറോളജി, ഹെമറ്റോളജി എന്നീ മേഖലകളിൽ 12 വർഷത്തെ പ്രവർത്തിപരിചയമുള്ളവർ.

ശമ്പളത്തിനു പുറമേ ജിഎംസി (General Medical Council-GMC) രജിസ്‌ട്രേഷൻ സ്പോൺസർഷിപ്പ് ഉൾപ്പെടെ മറ്റ് ആനുകൂല്യങ്ങൾക്കും അർഹതയുണ്ടാകും. വിശദവിവരങ്ങൾക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളിൽ) 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോൾ സർവീസ്) ബന്ധപ്പെടാവുന്നതാണ്.

ഉദ്യോഗാർത്ഥികൾ വിശദമായ സി.വി യോഗ്യതാ സർട്ടിഫിക്കറ്റുകൾ, പാസ്‌പോർട്ടിന്റെ പകർപ്പ് എന്നിവ സഹിതം www(dot)nifl(dot)norkaroots(dot)org  വെബ്‌സൈറ്റ് സന്ദർശിച്ച് ഒക്ടോബർ 23ന് അകം അപേക്ഷ നൽകേണ്ടതാണ്.

#NORKA, #DoctorJobs, #Wales, #NHS, #MedicalCareers, #Kerala

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia