Jobs | ഇന്ത്യൻ സൈന്യത്തിൽ ചേരാൻ അവസരം; 379 ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം 

 
Indian Army Recruitment
Indian Army Recruitment

Image Credit: Facebook/ ADGPI - Indian Army

എൻജിനീയറിംഗ് ഡിഗ്രി കോഴ്‌സ് പാസായവർക്കും എൻജിനീയറിംഗ് ഡിഗ്രി കോഴ്‌സിൻ്റെ അവസാന വർഷത്തിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം

ന്യൂഡൽഹി: (KVARTHA) ഇന്ത്യൻ സൈന്യത്തിൽ ചേരാൻ ആഗ്രഹിക്കുന്ന യുവാക്കൾക്ക് സന്തോഷവാർത്ത. ഷോർട്ട് സർവീസ് കമ്മീഷൻ (SSC) കോഴ്‌സിന് ഇപ്പോൾ അപേക്ഷിക്കാം. ഇതിലൂടെ 379 ഒഴിവുകൾ നികത്തും. രജിസ്ട്രേഷൻ പ്രക്രിയ ജൂലൈ 16-ന് ആരംഭിച്ചു, ഓഗസ്റ്റ് 14 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. പ്രീ-കമ്മീഷനിംഗ് ട്രെയിനിംഗ് അക്കാദമി (PCTA) 2025 ഏപ്രിലിൽ കോഴ്‌സ് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഒഴിവ് വിശദാംശങ്ങൾ

എസ് എസ് സി (ടെക്)-64 പുരുഷന്മാർ: 350 ഒഴിവുകൾ
എസ് എസ് സി (ടെക്)-64 വനിതകൾ: 29 ഒഴിവുകൾ

യോഗ്യത

ആവശ്യമായ എൻജിനീയറിംഗ് ഡിഗ്രി കോഴ്‌സ് പാസായവർക്കും എൻജിനീയറിംഗ് ഡിഗ്രി കോഴ്‌സിൻ്റെ അവസാന വർഷത്തിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം. എൻജിനീയറിംഗ് ഡിഗ്രി കോഴ്‌സിൻ്റെ അവസാന വർഷത്തിൽ പഠിക്കുന്ന ഉദ്യോഗാർത്ഥികൾ എൻജിനീയറിംഗ് ഡിഗ്രി പരീക്ഷ പാസായതിൻ്റെ തെളിവ് എല്ലാ സെമസ്റ്ററുകളുടെയും/വർഷങ്ങളുടെയും മാർക്ക് ഷീറ്റുകൾ സഹിതം 2025 ഏപ്രിൽ ഒന്നിനകം നകം സമർപ്പിക്കുകയും ആരംഭിച്ച തീയതി മുതൽ 12 ആഴ്ചയ്ക്കുള്ളിൽ എൻജിനീയറിംഗ് ഡിഗ്രി സർട്ടിഫിക്കറ്റ് ഹാജരാക്കുകയും വേണം. 

പ്രായപരിധി

2025 ഏപ്രിൽ ഒന്നിലെ കണക്കനുസരിച്ച് പ്രായം 20 നും 27 നും ഇടയിലായിരിക്കണം (1998 ഏപ്രിൽ രണ്ടിനും  2005 ഏപ്രിൽ ഒന്നിനും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം)

തിരഞ്ഞെടുപ്പ് 

കട്ട്-ഓഫ് അടിസ്ഥാനമാക്കി അപേക്ഷകരെ ഷോർട്ട് ലിസ്റ്റ് ചെയ്യും. ശേഷം, ഉദ്യോഗാർത്ഥിക്ക് ഇമെയിൽ അയക്കും. സെലക്ഷൻ സെൻ്റർ അനുവദിച്ച ശേഷം, ഉദ്യോഗാർത്ഥികൾ അവരുടെ എസ്എസ്ബി തീയതികൾ തിരഞ്ഞെടുക്കേണ്ടതുണ്ട്, അവ ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിൽ ലഭ്യമാണ്. രണ്ട് ഘട്ട തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് ഉദ്യോഗാർത്ഥികളെതിരഞ്ഞെടുക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ഇന്ത്യൻ സൈന്യത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

എങ്ങനെ അപേക്ഷിക്കാം?

ഘട്ടം 1: ഇന്ത്യൻ സൈന്യത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ joinindianarmy(dot)nic(dot)in സന്ദർശിക്കുക.

ഘട്ടം 2: ‘ഓഫീസർ എൻട്രി അപ്ലൈ/ലോഗിൻ’ (Officer Entry Apply/Login) തിരഞ്ഞെടുത്ത് തുടർന്ന് ‘രജിസ്ട്രേഷൻ’ (Registration) ക്ലിക്ക് ചെയ്യുക.

ഘട്ടം 3: നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വായിച്ച ശേഷം ഓൺലൈൻ രജിസ്ട്രേഷൻ ഫോറം പൂർത്തിയാക്കുക.

ഘട്ടം 4: രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം ഡാഷ്‌ബോർഡിൽ നിന്ന് 'അപ്ലൈ ഓൺലൈൻ' (Apply Online) തിരഞ്ഞെടുക്കുക.

ഘട്ടം 5: തുടർന്ന് ഷോർട്ട് സർവീസ് കമ്മീഷന്റെ ടെക്‌നിക്കൽ കോഴ്‌സിന് (Technical Course for the Short Service Commission) അരികിൽ 'അപ്ലൈ' (Apply) ക്ലിക്ക് ചെയ്യുക.

ഘട്ടം 6: നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വായിച്ച ശേഷം അപേക്ഷ പൂർത്തിയാക്കാൻ 'തുടരുക' (Continue) ക്ലിക്ക് ചെയ്യുക.

ഘട്ടം 7: ‘സേവ് & കണ്ടിന്യൂ’ (Save & Continue) തിരഞ്ഞെടുക്കുക.

ഘട്ടം 8: വിശദാംശങ്ങൾ അവലോകനം ചെയ്ത ശേഷം 'സമർപ്പിക്കുക' (Submit) ക്ലിക്ക് ചെയ്യുക.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia