Jobs | പ്ലസ് ടു പാസായവർക്ക് സർക്കാർ ജോലി! 1500 ലേറെ ഒഴിവുകൾ; ബിഎസ്എഫ് വിളിക്കുന്നു; അറിയാം കൂടുതൽ

 
BSF


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

* പ്രായപരിധി ഈ വർഷം ഓഗസ്റ്റ് ഒന്നിന് 18 നും 25 നും ഇടയിൽ ആയിരിക്കണം. സംവരണ വിഭാഗത്തിലെ ഉദ്യോഗാർത്ഥികൾക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ് നൽകിയിട്ടുണ്ട്.

ന്യൂഡൽഹി: (KVARTHA) ബോർഡർ സെക്യൂരിറ്റി ഫോഴ്സ്  (BSF) കേന്ദ്ര സായുധ പൊലീസ് സേനയിൽ (CAPF) അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ (സ്റ്റെനോഗ്രാഫർ/കോംബാറ്റൻ്റ് സ്റ്റെനോഗ്രാഫർ), ഹെഡ് കോൺസ്റ്റബിൾ (മിനിസ്റ്റീരിയൽ/കോംബാറ്റൻ്റ് മിനിസ്റ്റീരിയൽ), അസം റൈഫിൾ പരീക്ഷയിൽ വാറൻ്റ് ഓഫീസർ (പേഴ്സണൽ അസിസ്റ്റൻ്റ്) & ഹവിൽദാർ (ക്ലാർക്ക്) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ജൂലൈ എട്ട് രാത്രി 11.59 വരെ ഔദ്യോഗിക വെബ്സൈറ്റിൽ അപേക്ഷിക്കാം.

Aster mims 04/11/2022

1526 ഒഴിവുകളിലേക്കാണ് നിയമനം. അതിൽ ഹെഡ് കോൺസ്റ്റബിൾ (മിനിസ്റ്റീരിയൽ) 1283 ഒഴിവുകളും എഎസ്ഐ (സ്റ്റെനോഗ്രാഫർ) 243 ഒഴിവുകളുമാണുള്ളത്.

യോഗ്യത

ഉദ്യോഗാർത്ഥി ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്ന് സീനിയർ സെക്കൻഡറി സ്കൂൾ പരീക്ഷ (10+2) പൂർത്തിയാക്കിയിരിക്കണം. അല്ലെങ്കിൽ തത്തുല്യ യോഗ്യത വേണം. ഉദ്യോഗാർത്ഥികളുടെ പ്രായപരിധി ഈ വർഷം ഓഗസ്റ്റ് ഒന്നിന് 18 നും 25 നും ഇടയിൽ ആയിരിക്കണം. സംവരണ വിഭാഗത്തിലെ ഉദ്യോഗാർത്ഥികൾക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ് നൽകിയിട്ടുണ്ട്.

അപേക്ഷ ഫീസ്

ഉദ്യോഗാർത്ഥികൾ പരീക്ഷാ ഫീസായി 100 രൂപ അടയ്‌ക്കേണ്ടതാണ്. സംവരണത്തിന് അർഹതയുള്ള പട്ടികജാതി (എസ്‌സി), പട്ടികവർഗം (എസ്‌ടി) വിഭാഗങ്ങളെയും വിമുക്തഭടൻമാർ, വനിതകൾ എന്നിവരെയും ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

എങ്ങനെ അപേക്ഷിക്കാം?

* ഔദ്യോഗിക വെബ്സൈറ്റ് rectt(dot)bsf(dot)gov(dot)in സന്ദർശിക്കുക

* Assistant Sub Inspector (Stenographer/Combatant Stenographer) & Head Constable (Ministerial/Combatant Ministerial) in Central Armed Police Forces (CAPFs) and Warrant Officer (Personal Assistant) & Havildar (Clerk) in Assam Rifle Examination -2024 എന്നതിന് നേരെ കാണുന്ന 'Apply Here' ക്ലിക്ക് ചെയ്യുക 

* വിശദാംശങ്ങൾ പൂരിപ്പിക്കുക, ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക, ഫീസ് അടയ്ക്കുക

* ഫോം സമർപ്പിക്കുക

* ഭാവി ഉപയോഗത്തിനായി ഡൗൺലോഡ് ചെയ്ത് പ്രിൻ്റൗട്ട് എടുക്കുക

* കൂടുതൽ വിവരങ്ങൾക്ക്, ഉദ്യോഗാർത്ഥികൾക്ക് വിജ്ഞാപനം പരിശോധിക്കാവുന്നതാണ്

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia