Jobs | ബിരുദധാരിയാണോ? ജോലിക്ക് വമ്പൻ അവസരം! ബാങ്ക് ഓഫ് ബറോഡയിൽ 600 ലധികം ഒഴിവുകൾ; വിശദമായി അറിയാം
അപേക്ഷകർ പ്രാദേശിക ഭാഷ നന്നായി അറിയാവുന്നവരും കമ്പ്യൂട്ടർ പരിജ്ഞാനവും ഉണ്ടായിരിക്കണം
ന്യൂഡെൽഹി: (KVARTHA) ബാങ്കുകളിൽ സർക്കാർ ജോലിക്ക് തയ്യാറെടുക്കുന്നവർക്ക് സന്തോഷവാർത്ത. ബാങ്ക് ഓഫ് ബറോഡ വിവിധ തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെൻ്റിനുള്ള അപേക്ഷാ നടപടികൾ ആരംഭിച്ചു. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷിക്കാം. അവസാന തീയതി ജൂലൈ രണ്ട് ആണ്. 627 ഒഴിവുകളിലേക്കാണ് നിയമനം.
യോഗ്യത
ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം നേടിയിരിക്കണം. അപേക്ഷകർ പ്രാദേശിക ഭാഷ നന്നായി അറിയാവുന്നവരും കമ്പ്യൂട്ടർ പരിജ്ഞാനവും ഉണ്ടായിരിക്കണം. 627 തസ്തികകളിൽ 459 തസ്തികകൾ കരാർ അടിസ്ഥാനത്തിലും 168 എണ്ണം റെഗുലർ അടിസ്ഥാനത്തിലുമാണ് നിയമിക്കുന്നത്.
ഉദ്യോഗാർത്ഥിയുടെ പ്രായം കുറഞ്ഞത് 24 വയസും പരമാവധി 45 വയസും ആയിരിക്കണം. അതേസമയം, സംവരണ ഉദ്യോഗാർത്ഥികൾക്ക് പ്രായപരിധിയിൽ ഇളവുണ്ടാകും.
അപേക്ഷാ ഫീസ്
ജനറൽ - 600 രൂപ
ഒബിസി - 600 രൂപ
എസ്‌സി- 100 രൂപ
എസ്ടി- 100 രൂപ
വികലാംഗർ – 100 രൂപ
സ്ത്രീകൾ- 100 രൂപ
എങ്ങനെ അപേക്ഷിക്കാം?
* ഔദ്യോഗിക വെബ്സൈറ്റ് Bankofbaroda(dot)in സന്ദർശിക്കുക .
* ഹോം പേജിൽ BOB Recruitment 2024 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക .
* ആവശ്യമായ എല്ലാ വിവരങ്ങളും പൂരിപ്പിക്കുക.
* രേഖകളുടെ സ്കാൻ ചെയ്ത പകർപ്പുകൾ അപ്ലോഡ് ചെയ്യുക.
* നിശ്ചിത അപേക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കുക.
* തുടർന്ന് സമർപ്പിക്കുക.