Nursing Jobs | ജർമ്മനിയിൽ നഴ്‌സിംഗ് ജോലിക്ക് അപേക്ഷിക്കാം; കോഴിക്കോടും തിരുവനന്തപുരത്തുമായി സ്‌പോട്ട് രജിസ്ട്രേഷൻ

 
apply for nursing jobs in germany spot registration in kozh

Representational image generated by Meta AI

ADVERTISEMENT

● രാവിലെ പത്ത് മണി മുതൽ രജിസ്ട്രേഷൻ ആരംഭിക്കുന്നതാണ്. 
● അഭിമുഖം നവംബർ 13 മുതൽ 21 വരെ തിരുവനന്തപുരത്ത് നടക്കും. 

തിരുവനന്തപുരം: (KVARTHA) സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്‌സിന്റെ ട്രിപ്പിൾ വിൻ പദ്ധതിയുടെ ആറാമത് എഡിഷനിലൂടെ ജർമ്മനിയിലെ നഴ്‌സിംഗ് ഹോമുകളിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന നഴ്‌സുമാർക്ക് ഒരു അവസരം കൂടി!. നേരത്തേ അപേക്ഷിക്കാൻ കഴിയാതിരുന്നവർക്ക് നവംബർ 1ന് കോഴിക്കോടും 4ന് തിരുവനന്തപുരത്തും നടക്കുന്ന സ്‌പോട്ട് രജിസ്ട്രേഷനിൽ പങ്കെടുക്കാം. ഇതിനായി നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (എൻ.ഐ.എഫ്.എൽ) കോഴിക്കോട് സെന്ററിൽ (സി.എം. മാത്യുസൺസ് ടവർ, രാം മോഹൻ റോഡ്)  നവംബർ ഒന്നിനോ തിരുവനന്തപുരം സെന്ററിൽ (മേട്ടുക്കട ജംഗ്ഷൻ,തൈക്കാട്) നവംബർ 4 നോ നേരിട്ടെത്തി രജിസ്റ്റർ ചെയ്യാം. 

Aster_MIMS

രാവിലെ പത്ത് മണി മുതൽ രജിസ്ട്രേഷൻ ആരംഭിക്കുന്നതാണ്. നഴ്‌സിംങിൽ ബിഎസ്‌സി/പോസ്റ്റ് ബേസിക് വിദ്യാഭ്യാസ യോഗ്യതയും കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവർത്തി പരിചയമുള്ളവരുമായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. വിശദമായ ബയോഡാറ്റ, പാസ്‌പോർട്ട്, നഴ്‌സിംഗ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തി പരിചയമുൾപ്പെടെയുളള മറ്റ് അനുബന്ധ രേഖകൾ കൂടെ കൊണ്ടുവരേണ്ടതാണ്. ജർമ്മൻ ഭാഷ അറിയാവുന്നവർക്ക് മുൻഗണന നൽകും. മുൻപ് അപേക്ഷ നൽകിയവരിൽ നിന്നും തിരഞ്ഞെടുത്തവർക്കുളള സർട്ടിഫിക്കറ്റ് വെരിഫിക്കേഷനും ഇതിനൊപ്പം നടക്കും.

വയോജന പരിചരണം, പാലിയേറ്റീവ് കെയർ അല്ലെങ്കിൽ ജറിയാട്രിക്സ് മേഖലകളിൽ രണ്ട് വർഷത്തെ പ്രവർത്തി പരിചയമുള്ളവർക്കും ജർമ്മൻ ഭാഷയിൽ ബി1 അല്ലെങ്കിൽ ബി2 യോഗ്യത (ഫാസ്റ്റ് ട്രാക്ക്) ഉള്ളവർക്കും ഈ അവസരത്തിന് മുൻഗണന ലഭിക്കും. പ്രായപരിധി 38 വയസ്സാണ്. അഭിമുഖം നവംബർ 13 മുതൽ 21 വരെ തിരുവനന്തപുരത്ത് നടക്കും. നോർക്ക റൂട്ട്‌സ്, ജർമ്മൻ ഫെഡറൽ എംപ്ലോയ്‌മെന്റ് ഏജൻസി, ജർമ്മൻ ഏജൻസി ഫോർ ഇൻറർനാഷണൽ കോ-ഓപ്പറേഷൻ എന്നീ സംഘടനകൾ ചേർന്നാണ് ഈ ട്രിപ്പിൾ വിൻ പദ്ധതി നടപ്പാക്കുന്നത്. 

കൂടുതൽ വിവരങ്ങൾക്ക് നോർക്ക റൂട്ട്‌സ് വെബ്‌സൈറ്റ് www(dot)norkaroots(dot)org, www(dot)nifl(dot)norkaroots(dot)org സന്ദർശിക്കുക. ടോൾ ഫ്രീ നമ്പറായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) എന്നിവയിലും ബന്ധപ്പെടാം.

#GermanyJobs #NursingJobs #NORKARoots #SpotRegistration #KeralaJobs

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Newsroom Alpha
Newsroom Alpha

1052 Articles

Tags

Share this story

wellfitindia