Jobs | ഉദ്യോഗാർഥികൾ ശ്രദ്ധിക്കുക: വിമാനത്താവളത്തിൽ നിരവധി ഒഴിവുകൾ: അപേക്ഷിക്കൂ ഇപ്പോൾ
● എയർപോർട്ട് സർവീസസ് ലിമിറ്റഡിൽ വിവിധ തസ്തികകൾ
● റാംപ് സർവീസ് എക്സിക്യൂട്ടീവ് തുടങ്ങിയ ഒഴിവുകൾ
● അപേക്ഷിക്കാൻ അവസാന തീയതി നവംബർ 14
ന്യൂഡൽഹി: (KVARTHA) എയർ ഇന്ത്യ എയർപോർട്ട് സർവീസസ് ലിമിറ്റഡ് (AIASL) റാംപ് സർവീസ് എക്സിക്യൂട്ടീവ്, ഹാൻഡിമാൻ, ഡ്യൂട്ടി ഓഫീസർ, അമൃത്സർ സ്റ്റേഷനിലെ ഡ്യൂട്ടി മാനേജർ തുടങ്ങി വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. www(dot)aiasl(dot)in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ അപേക്ഷിക്കാം. പോസ്റ്റ് അനുസരിച്ച് 2024 നവംബർ 11 മുതൽ നവംബർ 14 വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
വിവിധ തസ്തികകളിലെ ഒഴിവുകൾ
കരിയറിന് ഒരു നല്ല തുടക്കം ആഗ്രഹിക്കുന്നുവെങ്കിൽ, ഇത് നിങ്ങൾക്ക് ഒരു മികച്ച അവസരമാണ്. ഫ്രഷർമാർക്കും പരിചയസമ്പന്നരായ ഉദ്യോഗാർത്ഥികൾക്കും ഇവിടെ ജോലിയുണ്ട്.
ഡെപ്യൂട്ടി ടെർമിനൽ മാനേജർ - 01
ഡ്യൂട്ടി മാനേജർ - 01
ഡെപ്യൂട്ടി മാനേജർ റാംപ്/മെയിൻ്റനൻസ് - 02
ഡ്യൂട്ടി ഓഫീസർ - 03
ജൂനിയർ ഓഫീസർ-ടെക്‌നിക്കൽ - 01
കസ്റ്റമർ സർവീസ് എക്‌സിക്യൂട്ടീവ്/ജൂനിയർ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് - 35
ഹാൻഡിമാൻ - 45
റാംപ് സർവീസസ് എക്സിക്യൂട്ടീവ് - 04
യൂട്ടിലിറ്റി ഏജൻ്റ് കം റാംപ് ഡ്രൈവർ - 15
യോഗ്യത
പത്താംതരം/ഡിപ്ലോമ/ഐടിഐ/12/ബിരുദം/എഞ്ചിനീയറിംഗ് ബിരുദം/എംബിഎ തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികകളിലേക്ക് അപേക്ഷിക്കാം. തസ്തിക അനുസരിച്ച് വ്യത്യസ്തമായാണ് യോഗ്യത നിശ്ചയിച്ചിരിക്കുന്നത്. കൂടാതെ ചില തസ്തികകളിൽ പ്രവൃത്തിപരിചയവും തേടിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക റിക്രൂട്ട്‌മെൻ്റ് വിജ്ഞാപനത്തിൽ നിന്ന് വിശദമായ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്.
പ്രായപരിധി
ഈ എയർപോർട്ട് റിക്രൂട്ട്‌മെൻ്റിന് അപേക്ഷിക്കുന്നതിന്, ഉദ്യോഗാർത്ഥികളുടെ പരമാവധി പ്രായം പോസ്റ്റ് അനുസരിച്ച് 28-50 വയസായി നിജപ്പെടുത്തിയിരിക്കുന്നു.
ശമ്പളം
തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് തസ്തിക അനുസരിച്ച് പ്രതിമാസം 18840 രൂപ മുതൽ 60,000 രൂപ വരെ ലഭിക്കും.
തിരഞ്ഞെടുക്കൽ പ്രക്രിയ
ഈ റിക്രൂട്ട്‌മെൻ്റിൽ ഒരു പരീക്ഷയുടെയും ബുദ്ധിമുട്ടില്ലാതെ നേരിട്ടുള്ള അഭിമുഖത്തിലൂടെ ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കും.
അഭിമുഖം
* ഡെപ്യൂട്ടി ടെർമിനേറ്റ് മാനേജർ, ഡ്യൂട്ടി മാനേജർ, ഡെപ്യൂട്ടി മാനേജർ റാംപ്, ഡ്യൂട്ടി ഓഫീസർ, ജൂനിയർ ഓഫീസർ എന്നിവർക്കുള്ള അഭിമുഖം നവംബർ 11-ന് നടക്കും.
* കസ്റ്റം സർവീസ് എക്‌സിക്യൂട്ടീവിൻ്റെ അഭിമുഖം നവംബർ 12-നും ഹാൻഡ്‌മാൻ നവംബർ 13-നും റാംപ് സർവീസ് എക്‌സിക്യൂട്ടീവ്, യൂട്ടിലിറ്റി ഏജൻ്റ് കം റാംപ് ഡ്രൈവർ എന്നിവയ്‌ക്കുള്ള അഭിമുഖം നവംബർ 14-നും നടക്കും.
* സമയം: രാവിലെ 9.30 മുതൽ 12.30 വരെ
* സ്ഥലം: സ്വാമി സത്യാനന്ദ് കോളേജ് ഓഫ് മാനേജ്‌മെൻ്റ് ആൻഡ് ടെക്‌നോളജി, എ-ബ്ലോക്ക്, ഗുരു അമർ ദാസ് അവന്യൂ, എയർപോർട്ട് റോഡ്, അമൃത്‌സർ, പഞ്ചാബ് (പിൻ-143001)
കൂടുതൽ വിവരങ്ങൾക്ക്, ഉദ്യോഗാർത്ഥികൾക്ക് എയർ ഇന്ത്യ സർവീസ് ലിമിറ്റഡിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
#AIASLRecruitment, #AirportJobs, #Recruitment2024, #GovernmentJobs, #IndiaJobs, #CareerOpportunities