ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 06.09.2015) മാഗിക്കും നിറപറയ്ക്കും പിന്നാലെ ഉണക്ക മുന്തിരി കഴിക്കുന്നതിലും നിരോധനം വരുമോ..? അമിതമായാല്‍ അമൃതും വിഷം എന്നല്ലേ... ഉണക്ക മുന്തിരിയിലും മാരകമായ വിഷാംശം കലര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ വിവിധ കടകളില്‍ നിന്നായി ശേഖരിച്ച ഉണക്ക മുന്തിരിയിലാണ് വിഷാംശം കണ്ടെത്തിയിരിക്കുന്നത്. ക്ലോര്‍പൈറിഫോസ് എന്ന മാരക കീടനാശിനി അളവിലും കൂടുതലായി ചേര്‍ക്കുന്നുണ്ടെന്നാണ് പരിശോധനയിലൂടെ കണ്ടെത്തിയിരിക്കുന്നത്. തിരുവനന്തപുരത്തെ വെള്ളായണി കാര്‍ഷിക സര്‍വകലാശാലയിലാണ് പരിശോധന നടത്തിയത്.
വിഷപദാര്‍ഥം ശരീരത്തില്‍ എത്തുന്നതുവഴി ക്യാന്‍സറിനും നാഡിരോഗങ്ങള്‍ക്കും കാരണമാകും എന്നാണ് പറയുന്നത്. കൂടാതെ ഗര്‍ഭിണികള്‍ ഇതു കഴിച്ചാല്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മാനസിക വളര്‍ച്ചയെ പോലും കാര്യമായി ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിദേശ രാജ്യങ്ങളില്‍ ക്ലോര്‍പൈറിഫോസ് നിരോധിച്ചതാണ്. ചെറിയ അളവില്‍ പോലും ഇവ ശരീരത്തില്‍ എത്തുന്നത് ഗുരുതര പ്രശ്നമാണ്. ഉണക്കമുന്തിരിയിലും മറ്റു ഉണക്ക പഴങ്ങളിലും എത്ര അളവ് കീടനാശിനി ഉപയോഗിക്കാം എന്നു ഇതുവരെ നിശ്ചയിച്ചിട്ടില്ല എന്നതും ഗുരുതര വീഴ്ചയാണ്.
Keywords : Raisins, pesticides, chloroforms.
Keywords : Raisins, pesticides, chloroforms.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

