'നിപാ വൈറസുകളെ പ്രതിരോധിക്കാന്‍ ആരോഗ്യവകുപ്പ് ശക്തമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്, പക്ഷേ ആര് എസ് എസ് വൈറസുകളെ ജനങ്ങള്‍ തന്നെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കണം'
May 21, 2018, 22:57 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 21.05.2018) നിപാ വൈറസുകളെ പ്രതിരോധിക്കാന്‍ ആരോഗ്യവകുപ്പ് ശക്തമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും എന്നാല്‍ അതുപോലെ തന്നെ അപകടകാരികളായ ആര്‍എസ്എസ് വൈറസുകളെ ജനങ്ങള്‍ തന്നെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. നിപാ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ജനങ്ങള്‍ പരിഭ്രാന്തരാവേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തരമൊരു പ്രതിസന്ധി പരിഹരിക്കാന്‍ ജനങ്ങളെല്ലാം ഒന്നിച്ചു നില്‍ക്കേണ്ട ഘട്ടത്തില്‍, ചില ആര്‍എസ്എസ് വൈറസുകളെ വര്‍ഗീയവിദ്വേഷം പടര്‍ത്തുന്ന ഫെയ്സ്ബുക്ക് പോസ്റ്റുകളുമായി സോഷ്യല്‍മീഡിയയില്‍ കാണാനാവുന്നുണ്ടെന്ന് പറഞ്ഞ കോടിയേരി, നിപാ വൈറസുകളെ പോലെ അപകടകാരികളായ ആര്‍എസ്എസ് വൈറസുകളെയും ജനങ്ങള്‍ തിരിച്ചറിഞ്ഞ് പ്രതിരോധിക്കണമെന്നും കൂട്ടിച്ചേര്‍ത്തു.
കോടിയേരിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
നിപാ വൈറസ് പനി പടര്‍ന്ന് പിടിക്കാതിരിക്കാനും രോഗം ബാധിച്ചവരെ രക്ഷപ്പെടുത്താനുമുള്ള നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ കൈക്കൊള്ളണം. വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ജനങ്ങള്‍ പരിഭ്രാന്തരാവേണ്ട ഒരു സാഹചര്യവും നിലവിലില്ല. കേന്ദ്ര ആരോഗ്യ മന്ത്രാലയവുമായും ലോകാരോഗ്യസംഘടനയുമായും ബന്ധപ്പെട്ട് ദ്രുതഗതിയില്‍ മുന്നോട്ടുപോകുന്ന ആരോഗ്യവകുപ്പിന്റെ നടപടികള്‍ മാതൃകാപരമാണ്.
ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്ന മുന്‍കരുതലുകളെല്ലാം എടുത്തുമാത്രമേ രോഗികളെ പരിചരിക്കാനും വൈറസിനെ അമര്‍ച്ചചെയ്യാനുമുള്ള ശ്രമങ്ങളില്‍ പൊതുജനങ്ങളും പാര്‍ടി പ്രവര്‍ത്തകരും ഏര്‍പ്പെടാന്‍ പാടുള്ളു.
ഇത്തരമൊരു പ്രതിസന്ധി പരിഹരിക്കാന്‍ ജനങ്ങളെല്ലാം ഒന്നിച്ചു നില്‍ക്കേണ്ട ഘട്ടത്തില്‍, ചില ആര് എസ് എസ് വൈറസുകളെ വര്‍ഗീയവിദ്വേഷം പടര്‍ത്തുന്ന ഫേസ്ബുക്ക് പോസ്റ്റുകളുമായി സോഷ്യല്‍മീഡിയയില്‍ കാണാനാവുന്നുണ്ട്. നിപാ വൈറസുകളെ പോലെ അപകടകാരികളായ ആര് എസ് എസ് വൈറസുകളെയും ജനങ്ങള്‍ തീരിച്ചറിഞ്ഞ് പ്രതിരോധിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Keywords: Kerala, Thiruvananthapuram, News, Health, Kodiyeri Balakrishnan, Politics, RSS, Kodiyeri against RSS
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.