ഡോക്ടര്‍മാര്‍ സമരം പിന്‍വലിച്ചതായി മന്ത്രി വി.എസ്. ശിവകുമാര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 16.09.2015) ആരോഗ്യവകുപ്പിലെ ഒരുവിഭാഗം ഡോക്ടര്‍മാര്‍ ഈ മാസം ഒമ്പതു മുതല്‍ നടത്തിവന്ന സമരം പിന്‍വലിച്ചതായി ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. കെ.ജി.എം.ഒ.എ ഭാരവാഹികളുമായി സെക്രട്ടേറിയറ്റില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.

ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളെ ഒരുതരത്തിലും ബാധിക്കാത്ത വിധത്തില്‍ ഡോക്ടര്‍മാരുടെ ഡ്യൂട്ടിസമയം ക്രമപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. നൈറ്റ് ഡ്യൂട്ടിയുള്ള ദിവസം ഡേ ഡ്യൂട്ടിചെയ്യണമെന്ന് ഡോക്ടര്‍മാരെ നിര്‍ബന്ധിക്കില്ല. ഒ.പി, സര്‍ജറി, ലേബര്‍റൂം തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളെ, ക്രമീകരണങ്ങള്‍ ബാധിക്കുന്നില്ലെന്ന് ആശുപത്രി സൂപ്രണ്ടുമാര്‍ ഉറപ്പുവരുത്തും. ഡോക്ടര്‍മാരുടെ മറ്റ് ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് മന്ത്രി അറിയിച്ചു.

മഞ്ചേരി ഇടുക്കി മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാരുടെ ഡ്യൂട്ടി സംബന്ധിച്ച വിഷയത്തില്‍ സെക്രട്ടറിതലത്തില്‍ ചര്‍ച്ച നടത്തും. തീരുമാനങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നത് സംബന്ധിച്ചും ഡോക്ടര്‍മാരുടെ സ്വകാര്യപ്രാക്ടീസിന് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യം സംബന്ധിച്ചും ഉള്ള നിര്‍ദ്ദേശങ്ങള്‍ ഡോ. എം. ബീന കമ്മിറ്റി സര്‍ക്കാരിന് സമര്‍പ്പിക്കും.
സര്‍വ്വീസ് ക്വാട്ടയില്‍ പി.ജി. പഠനത്തിനുപോകുന്ന ഡോക്ടര്‍മാര്‍ക്ക് ഡെപ്യൂട്ടേഷന്‍ അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. ഇതുസംബന്ധിച്ച് സ്ഥിരംസംവിധാനം ഏര്‍പ്പെടുത്തും.

ഡോക്ടര്‍മാര്‍ സമരം പിന്‍വലിച്ചതായി മന്ത്രി വി.എസ്. ശിവകുമാര്‍തിരുവനന്തപുരം ജനറലാശുപത്രിയോടനുബന്ധിച്ച് മെഡിക്കല്‍ കോളജ് തുടങ്ങുകയെന്നത്
ഗവണ്‍മെന്റിന്റെ നയപരമായതീരുമാനമാണ്. ഇക്കാര്യത്തില്‍ തുടര്‍നടപടികളുമായി സര്‍ക്കാര്‍മുന്നോട്ടുപോകും. ഹെല്‍ത്ത് സര്‍വീസസിന്റെ സ്ഥാപനങ്ങള്‍ നിലനിര്‍ത്തും. നിലവില്‍ കാഷ്വാലിറ്റി സംവിധാനങ്ങളില്ലാത്ത താലൂക്കാശുപത്രികളില്‍ അവ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു.

ചര്‍ച്ചയില്‍ ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍, ഡയറക്ടര്‍ ഡോ.എസ്. ജയശങ്കര്‍, കെ.ജി.എം.ഒ.എ പ്രസിഡന്റ് ഡോ. പ്രമീളാദേവി, സെക്രട്ടറി ഡോ. ജോസഫ് ചാക്കോ, ട്രഷറര്‍ കെ.സി. രമേശന്‍, ഡോ. സുരേഷ് ബാബു, ഡോ. റൗഫ്, ഡോ. വിജയകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia