കൊറോണ ബാധിതരുടെ പേരുവിവരങ്ങള്‍ പരസ്യപ്പെടുത്തേണ്ടി വരും: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 27.03.2020) സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവർ നിരവധി പേരുമായി സമ്പർക്കം പുലര്‍ത്തിയിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവര്‍ വിവിധസ്ഥലങ്ങളില്‍ സഞ്ചരിച്ചവരുമാണ്. അതുകൊണ്ടുതന്നെ അവരുടെ പേര് വിവരങ്ങള്‍ പരസ്യമായി പറയേണ്ടതല്ലേയെന്ന് ആലോചിക്കുകയാണെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കൊറോണ ബാധിതരുടെ  പേരുവിവരങ്ങള്‍ പരസ്യപ്പെടുത്തേണ്ടി വരും: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

ഇടുക്കിയില്‍ രോഗം സ്ഥിരീകരിച്ച ആളുടെ യാത്രയുടെ വിവരങ്ങള്‍ അമ്പരപ്പിക്കുന്നതാണ്. അദ്ദേഹം ഒരു പൊതുപ്രവര്‍ത്തകനാണ്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ അദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്. സെക്രട്ടറിയേറ്റിലും നിയമസഭ, മെഡിക്കല്‍ കോളജ്, സ്‌കൂള്‍ എന്നിവിടങ്ങളിലെല്ലാം വന്നു. സമ്ബര്‍ക്കം പുലര്‍ത്തിയ ആളുകള്‍ ഭരണാധികാരികള്‍, ജനപ്രതിനിധികള്‍, ഉന്നതഉദ്യോഗസ്ഥര്‍, എന്നിങ്ങനെ സമൂഹത്തിന്റെ വിവിധ തട്ടിലുള്ളവരുമുണ്ടെന്ന് പിണറായി പറഞ്ഞു.

എത്തിയ ഇടങ്ങളില്‍ നിന്ന് ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. എല്ലാവരും ജാഗ്രതയോടെ കഴിയേണ്ട ഈ ഘട്ടത്തില്‍ ഒരു പൊതുപ്രവര്‍ത്തകനില്‍ നിന്ന് ഈ രീതിയിലുളള സമീപനമാണോ വേണ്ടത്. യഥാര്‍ത്ഥത്തില്‍ ഇത് നമുക്ക് ഓരോരുത്തര്‍ക്കുമുള്ള മുന്നറിയിപ്പാണ്. കൊറോണ വൈറസ് നമുക്ക് ഏറെ അകലെയല്ല. അത് ബാധിക്കാതിരിക്കാന്‍ ആദ്യം ശ്രദ്ധിക്കേണ്ടത് സ്വന്തമായി തന്നെയാണെന്ന പിണറായി മുന്നറിയിപ്പ് നല്‍കി.

Summary: Coronavirus: Kerala government will take strict actions who violating orders
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia