അപ്പെന്‍ഡിസൈറ്റിസിനെ പേടിക്കണം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

(www.kvartha.com 24.01.2016) ഭക്ഷണപദാര്‍ഥങ്ങളോ വിസര്‍ജ്യവസ്തുക്കളോ കെട്ടിക്കിടന്ന് കുടലിലെ അപ്പെന്‍ഡിക്‌സിനുണ്ടാകുന്ന രോഗാണു സംക്രമണ വീക്കമാണ് അപ്പെന്‍ഡിസൈറ്റിസ്. പേരില്‍ അല്പം പേടിപ്പിക്കുമെങ്കിലും ഈ രോഗം അത്ര സാധാരണമല്ല. എന്നാല്‍ നേരത്തേ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്.

കൗമാരക്കാരിലും മുപ്പത് വയസില്‍ താഴെയുളള യുവതികളിലുമാണ് രോഗം സാധാരണയായി കണ്ടുവരുന്നത്. എന്നാല്‍ ജീവിതശൈലി രോഗങ്ങളുടെ വ്യാപനം ശക്തമായ ഇക്കാലത്ത് അപ്പെന്‍ഡിക്‌സിനെ നിസാരമെന്നു കരുതി ഒഴിവാക്കാനാവില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇന്ന് ഭക്ഷണരീതികളില്‍ ഉണ്ടായിരിക്കുന്ന മാറ്റം അപ്പെന്‍ഡിസൈറ്റിസിന്റെ സാധ്യതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

അപ്പെന്‍ഡിസൈറ്റിസ് രോഗത്തിന് ആദ്യഘട്ടങ്ങളില്‍ ലഘുവായ ലക്ഷണങ്ങളേ കാണുകയുള്ളൂ. വിശപ്പില്ലായ്മ, വായുശല്യം, വയറിളക്കം, ക്ഷീണം തുടങ്ങിയവയാണ് ആദ്യലക്ഷണങ്ങള്‍. രോഗാരംഭത്തില്‍ പനി സാധാരണമാണെങ്കിലും കൂടുതലാകാറില്ല. ഉദരത്തിന്റെ വലതുവശത്ത് താഴെയായി വിരല്‍കൊണ്ട് അമര്‍ത്തിയാല്‍ വേദനയുണ്ടാകുന്നതായി അനുഭവപ്പെടും.

പിന്നീട് സ്ഥാനം മാറിക്കൊണ്ടിരിക്കുന്ന വേദനയും ഉണ്ടാകാം. ആദ്യം പൊക്കിളിന് ചുറ്റിലും, പിന്നീട് വയറിന്റെ വലത് ഭാഗത്ത് താഴെയായും വരാം. ഛര്‍ദ്ദി, വിശപ്പില്ലായ്മ എന്നീ ലക്ഷണങ്ങള്‍ വേദനയോട് കൂടിയോ അല്ലാതെയോ ഉണ്ടാകാം. റിട്രോസീക്കല്‍ അപ്പെന്‍ഡിക്‌സ് ഉള്ളവര്‍ക്ക് അസുഖം ഗുരുതരാവസ്ഥയിലെത്തുന്നതുവരെ വലിയ ലക്ഷണങ്ങള്‍ ഉണ്ടായില്ലെന്നും വരാം.

അപ്പെന്‍ഡിസൈറ്റിസിനെ പേടിക്കണം
അപ്പെന്‍ഡിസൈറ്റിസ് തിരിച്ചറിഞ്ഞാല്‍ സാധാരണയായി ഓപ്പറേഷന്‍ തന്നെയാണ് ഏക പോംവഴി. ഓപ്പറേഷന് ശേഷവും കുറച്ചുനാള്‍ വളരെ ശ്രദ്ധിക്കണം. ചില സന്ദര്‍ഭങ്ങളില്‍ ആന്റിബയോട്ടിക്കുകള്‍കൊണ്ട് തല്‍ക്കാല ശമനം ഉണ്ടാകാം. സര്‍ജറിക്ക് ശേഷം പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണപദാര്‍ഥങ്ങള്‍ വേണം കഴിച്ചു തുടങ്ങാന്‍. ഗോതമ്പ്, പാല്‍, ധാന്യ സൂപ്പ് തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി ഡയറ്റ് ക്രമീകരിക്കുകയാകും ഉചിതം. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം അടിവയറ്റില്‍ വേദന, വയറിളക്കം, ഛര്‍ദി തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നില്ലെങ്കില്‍ സാധാരണ ഭക്ഷണ ശൈലി തുടരാവുന്നതാണ്.
     
SUMMARY: Appendicitis is inflammation of the appendix. It may be acute or chronic.
Harrison’s Principles of Internal Medicine states that appendicitis is the most common medical emergency in the United States. More than 250,000 appendectomies are performed annually.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia