ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
(www.kvartha.com 02.02.2016) ടാറ്റ മോട്ടോഴ്‌സിന്റെ പുതിയ ഹാച്ച്ബാക്ക് കാര്‍ ഇന്ത്യന്‍ വിപണിയിലേക്ക് പ്രവേശിക്കും മുന്‍പ് പുതിയ എതിരാളി. കേള്‍ക്കുമ്പോള്‍ ഏതോ പുതിയ കാറിനെക്കുറിച്ചാണ് പറഞ്ഞു വരുന്നതെങ്കില്‍ തെറ്റി. തെക്കേ അമേരിക്കന്‍ നാടുകളില്‍ ഭീതി പടര്‍ത്തുന്ന സീക്ക വൈറസാണ് കാറിന്റെ എതിരാളി.
പേരില്‍ വന്ന സാമ്യമാണ് ഇപ്പോള്‍ ഹാച്ച്ബാക്ക് കാറിനെ കുഴക്കുന്നത്. ഫെബ്രുവരി മധ്യത്തോടെ ഡല്‍ഹി ഓട്ടൊ എക്‌സ്‌പോയില്‍ അവതരിപ്പിക്കാനിരിക്കുകയാണ് സീക്ക. അമേരിക്കയിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും ഗര്‍ഭിണികളെയും നവജാത ശിശുക്കളെയും ദോഷകരമായി ബാധിക്കുന്ന പുതിയ വൈറസാണ് സീക്ക.
രണ്ടു മാസം മുന്‍പാണ് സീക്ക ഹാച്ച്ബാക്കിന്റെ ആദ്യ ഔദ്യോഗിക ടീസര്‍ പുറത്തുവിട്ടത്. ഇതിനു പിന്നാലെ ഗോവയില്‍ വച്ച് ടെസ്റ്റ് റണ്ണും നടത്തിയിരുന്നു. ബാഴ്‌സിലോണ സൂപ്പര്‍താരം ലയണല്‍ മെസിയാണ് സിപ്പി കാറായ സീക്കയുടെ ബ്രാന്‍ഡ് അംബാസിഡര്‍. കാറിന്റെ ഡിസൈനിനെ കുറിച്ചും മികച്ച അഭിപ്രായമാണ് കേട്ടത്.
എന്നാല്‍ ഈ വര്‍ഷം ജനുവരിയോടെ അമേരിക്കയില്‍ ഭീതിവിതച്ചുകൊണ്ടുളള സീക്കയുടെ കടന്നുവരവ് പദ്ധതികളെല്ലാം താളം തെറ്റിച്ചു. ഉഗാണ്ടന്‍ കാടുകളില്‍ നിന്നാണ് അപകടകാരിയായ സീക്ക വൈറസിന്റെ വരവ്. ഗര്‍ഭിണികളായ സ്ത്രീകളെയും തുടര്‍ന്നു നവജാത ശിശുക്കളെയും ബാധിക്കുന്ന രോഗം, കുട്ടികള്‍ ചെറിയ തലയോടെ ജനിച്ചുവീഴാന്‍ കാരണമാകുന്നു. എന്തായാലും പേരില്‍ വന്ന സാമ്യം വാഹനത്തിന്റെ വില്‍പ്പനയെ ബാധിക്കുമോ എന്ന ആശങ്കയിലാണ് കാര്‍ നിര്‍മാതാക്കള്‍.
SUMMARY: Zica, the latest hatchback from Tata Motors’, has caught a bug. The car’s name resembles ‘Zika’, the virus suspected of causing a surge in serious birth defects in South America, and may sound embarrassing just as it was to be launched at the Delhi Auto Expo.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.