കാര്‍ഷിക വികസനത്തിനും ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും ഊന്നല്‍ നല്‍കി രാഷ്ട്രപതിയുടെ നയപ്രഖ്യാപനം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഡെല്‍ഹി: (www.kvartha.com 09.06.2014) കാര്‍ഷിക വികസനത്തിനും ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും പരമാവധി മേഖലകളില്‍ വിദേശ നിക്ഷേപത്തിനും മോഡി സര്‍ക്കാര്‍ പ്രത്യേക ഊന്നല്‍ നല്‍കുമെന്ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപനം. നരേന്ദ്രമോഡി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷമുള്ള രാഷ്ട്രപതിയുടെ ആദ്യത്തെ നയപ്രഖ്യാപന പ്രസംഗമാണ് ഇത്.

ചൈനയുമായുള്ള ബന്ധം ശക്തിപ്പെടുത്തും. സ്വാതന്ത്ര്യത്തിന്റെ 75 -ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി  എല്ലാ പൗരന്മാര്‍ക്കും വീട് നിര്‍മിച്ച കൊടുക്കും. നിയമനിര്‍മാണ സഭകളില്‍ വനിതകള്‍ക്ക് മൂന്നിലൊന്ന് സംവരണം ഉറപ്പാക്കും. വിദ്യാഭ്യാസ, ആരോഗ്യ മേഖലകള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കും.  സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ തടയാന്‍ നിയമം കര്‍ശനമാക്കും

ഭക്ഷ്യവിലക്കയറ്റം തടയും. നികുതിഘടന ലഘൂകരിക്കും. പരമാവധി മേഖലകളില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം. വടക്ക് കിഴക്കന്‍ മേഖലയിലെ നുഴഞ്ഞുകയറ്റം ശക്തിയായി തടയും. കശ്മീരി പണ്ഡിറ്റുകള്‍ക്ക് സ്വദേശത്തേക്ക് മടങ്ങാന്‍ അവസരമൊരുക്കും.

അഴിമതി തടയാന്‍ ലോക്പാല്‍ ബില്‍ ശക്തിപ്പെടുത്തും. കാര്‍ഷിക മേഖലയില്‍ പൊതുസ്വകാര്യ പങ്കാളിത്തം നടപ്പിലാക്കും. ടെലികോം സ്‌പെക്ട്രം, കല്‍ക്കരി, ധാതുക്കള്‍ എന്നിവ അനുവദിക്കുവാന്‍ സുതാര്യ നിയമം നടപ്പാക്കും.

കാര്‍ഷിക വികസനത്തിന് പ്രത്യേക ഊന്നല്‍. ഗ്രാമീണ ജനതയുടെ ജീവിത നിലവാരം മെച്ചപ്പെടുത്തും. അടിസ്ഥാന സൗകര്യ വികസനത്തിന് മുന്‍തൂക്കം നല്‍കും. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാന്‍ കര്‍ശന നടപടി സ്വീകരിക്കും.

അഴിമതിക്ക് സ്ഥാനമുണ്ടാകില്ല. രാജ്യത്ത്  കാര്‍ഷിക ആത്മഹത്യ ഉണ്ടാകില്ല. 'സര്‍വര്‍ക്കുമൊപ്പം സര്‍വരുടേയും വികാസം' എന്നത് മുദ്യാവാക്യവും 'ചെറിയ സര്‍ക്കാര്‍ വിപുലമായ ഭരണം' എന്നത് ലക്ഷ്യവുമാണെന്ന് നയപ്രഖ്യാപനം വ്യക്തമാക്കുന്നു.

നല്ല ഭരണത്തിനുള്ള ഉറച്ച ജനവിധിയാണ് ലഭിച്ചതെന്ന് പ്രസംഗത്തിന്റെ ആമുഖമായി രാഷ്ട്രപതി പറഞ്ഞു. രാജ്യത്തിന് പ്രതീക്ഷ നല്‍കുന്ന ജനവിധിയാണിത്. സഭാ പ്രവര്‍ത്തനം ക്രിയാത്മകമാക്കണം. ലോക്‌സഭാ ചരിത്രത്തിലെ രണ്ടാമത്തെ വനിതാ സ്പീക്കറായി സുമിത്രാ മഹാജനെ തെരഞ്ഞെടുത്തത് തന്നെ ചരിത്രമാണ്.

ജനങ്ങള്‍ സുസ്ഥിരതക്ക് വേണ്ടിയാണ് വോട്ട് ചെയ്തതെന്നും പ്രസംഗത്തില്‍ പറയുന്നു. 30 വര്‍ഷത്തിന് ശേഷമാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് മാത്രമായി ഭരണം ലഭിക്കുന്നതെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു.

- സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ കര്‍ശനമായി നേരിടും
 ചെറിയ സര്‍ക്കാര്‍ മികച്ച ഭരണം

- സംസ്ഥാനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ സഹകരണ ഫെഡറലിസം എന്ന പേരില്‍ പദ്ധതി
- പൊതുവിതരണ സന്പ്രദായം മെച്ചപ്പെടുത്തും
- എല്ലാ സംസ്ഥാനങ്ങളിലും ഐ.ഐ.ടികളും ഐ.ഐ.എമ്മുകളും സ്ഥാപിക്കും
ദാരിദ്ര്യം തുടച്ചുനീക്കും

- പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന് പ്രഥമ പരിഗണന
- പഞ്ചായത്തീരാജ് സംവിധാനം ശക്തമാക്കി ഗ്രാമീണ മേഖലയെ ശക്തിപ്പെടുത്തും
- മദ്രസകള്‍ നവീകരിക്കാന്‍ പദ്ധതി
- പുതിയ ആരോഗ്യ നയം കൊണ്ടുവരും
- ജലസുരക്ഷയ്ക്ക് ഊന്നല്‍
- കരിഞ്ചന്തയും പൂഴ്ത്തിവയ്പും തടയും
- കായിക വിദ്യാഭ്യാസം സ്‌കൂളുകളില്‍ നിര്‍ബന്ധിതമാക്കും. കായികതാരങ്ങളെ കണ്ടെത്താന്‍ പ്രത്യേക പദ്ധതി
- ജലസംഭരണത്തിന് സംവിധാനങ്ങള്‍ – സാധ്യമാവുന്നിടത്തൊക്കെ നദീബന്ധനം
- ഘട്ടംഘട്ടമായി എല്ലാ സംസ്ഥാനത്തും ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്
- അധ്യാപകര്‍ക്ക് സഹായകമാകുന്ന ദേശീയ ഇ–ലൈബ്രറി
- കാശ്മീരി പണ്ഡിറ്റുകള്‍ക്ക് കശ്മീരിലേക്കു മടങ്ങിപ്പോകാന്‍ സൌകര്യമൊരുക്കും
- എല്ലാ ഗ്രാമങ്ങളിലും ബ്രോഡ്ബാന്‍ഡ് സൌകര്യം
- ന്യൂനപക്ഷങ്ങളുടെ ക്ഷേമം ഉറപ്പാക്കും. രാജ്യ പുരോഗതിയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് തുല്യ പങ്കാളിത്തം ഉറപ്പാക്കും
- പാര്‍ലമെന്റിലും നിയമസഭകളിലും വനിതകള്‍ക്ക് 33% സംവരണം ഉറപ്പാക്കാന്‍ നിയമം പാസാക്കും
- ജുഡീഷ്യറിയുടെ പ്രവര്‍ത്തനം ഉടച്ചുവാര്‍ക്കും
- വിദേശ ബാങ്കുകളില്‍ ഇന്ത്യക്കാര്‍ സൂക്ഷിച്ചിട്ടുള്ള കള്ളപ്പണം പിടിച്ചെടുക്കും
- പ്രധാന പൊതു സ്ഥലങ്ങളില്‍ വൈഫൈ സൌകര്യം
- സുതാര്യമായ നികുതി പിരിക്കല്‍ സംവിധാനമുണ്ടാക്കും.
- എംപ്ലോയ്‌മെന്റ് എക്‌ചേഞ്ചുകളെ കരിയര്‍ സെന്ററുകളാക്കി മാറ്റും.

  ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


കാര്‍ഷിക വികസനത്തിനും ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും ഊന്നല്‍ നല്‍കി രാഷ്ട്രപതിയുടെ നയപ്രഖ്യാപനം


Keywords:  Zero tolerance for violence against women, ensure 33 percent quota: President, New Delhi, Narendra Modi, Prime Minister, Lok Sabha, Health, Food, Farmers, Pranab Mukherji, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia