Youth Struggles | ഉദ്ധാരണക്കുറവിൽ വലഞ്ഞ് യുവാക്കൾ, പരിഹാരമുണ്ട്; ശ്രദ്ധിക്കണം ഈ കാര്യങ്ങൾ

 
dysfunction issue among young men and oral health
Watermark

Representational Image Generated by Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● വായയുടെ ആരോഗ്യം ശരീരത്തിലെ മറ്റ് അവയവങ്ങളെയും ബാധിക്കുന്നു.
● ശരിയായ വ്യായാമവും ഭക്ഷണക്രമവും ലൈംഗിക ജീവിതത്തെ മെച്ചപ്പെടുത്തുന്നു.
● മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിലൂടെ ഉദ്ധാരണശേഷി വർദ്ധിപ്പിക്കാം.
● ഇന്ത്യയിലെ 16% ആളുകളും ലൈംഗിക പ്രശ്നങ്ങൾ അനുഭവിക്കുന്നു.

ന്യൂഡൽഹി: (KVARTHA) ഇന്ത്യയിലെ ജനസംഖ്യയുടെ 16 ശതമാനവും വിവിധ ലൈംഗിക പ്രശ്‌നങ്ങൾ അനുഭവിക്കുന്നവരാണ്. ഇതിൽ തന്നെ ഉദ്ധാരണശേഷിക്കുറവാണ് യുവാക്കളെ ഏറെ അലട്ടുന്ന പ്രശ്‌നം. 40 വയസിന് മുമ്പുതന്നെ പലരും ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഇക്കഴിഞ്ഞ പത്തുവർഷങ്ങളിലായി ഇത്തരം ആരോഗ്യപ്രശ്‌നങ്ങളുമായി ഡോക്ടറുടെ അടുത്തെത്തുന്നവരും ധാരാളം. പലതരത്തിലുള്ള മിഥ്യാധാരണകൾ പുലർത്തുന്ന സമൂഹത്തിൽ ഈ അവസ്ഥയെക്കുറിച്ചുള്ള ചർച്ചകൾ മിക്കപ്പോഴും കിടപ്പുമുറിയിൽ ഒതുങ്ങിയിരുന്നു. 

Aster mims 04/11/2022

സാധാരണയായി ഗുളികകൾ, ഇഞ്ചക്ഷൻ, വാക്വം ഉപകരണങ്ങൾ എന്നിവ ഉപയോഗിച്ച് ചികിത്സ നടത്തുന്നതിനൊപ്പം ജീവിതശൈലി മാറ്റുന്നതിനുള്ള നിർദേശങ്ങളും നൽകിയിരുന്നു. അതോടൊപ്പം കടുത്ത മാനസിക സമ്മർദവും യുവാക്കളിലെ ഉദ്ധാരണക്കുറവിന് കാരണമാകുന്നതായും വിലയിരുത്തലുണ്ട്. അതേസമയം ഈയിടെ പുറത്തുവന്ന പഠനങ്ങൾ പ്രകാരം ഈ പ്രശ്‌നങ്ങളെല്ലാം തുടങ്ങുന്നത് വായയിൽ നിന്നാണ്. വായയിലുള്ള ബില്യൺ വരുന്ന മൈക്രോബ്‌സുകളാണ് ആരോഗ്യത്തെയും രോഗത്തെയും നിർണയിക്കുന്നതെന്നാണ് ആ കണ്ടെത്തൽ. 

ഗട്ട് ഓറൽ മൈക്രോബയോമിനെ കുറിച്ചുള്ള പഠനത്തിലായിരുന്നു കുറച്ചുവർഷങ്ങളായി ഗവേഷകർ. തുടർന്നാണ് ആരോഗ്യ, രോഗ അവസ്ഥകളിൽ ഇവയുടെ പങ്ക് വെളിപ്പെട്ടത്. 700 വിഭാഗങ്ങളിലായി വായയിൽ ആവാസവ്യവസ്ഥ രൂപീകരിച്ച് താമസിക്കുന്ന ഓറൽ മൈക്രോബയോം നമ്മുടെ ശരീരത്തിലെ രണ്ടാമത്തെ വൈവിധ്യപൂർണമായ ആവാസവ്യവസ്ഥയാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇത്തരം മൈക്രോബുകൾ നാവ്, പല്ല്, മോണകൾ, തൊണ്ട, ഉമിനീർ എന്നിവിടങ്ങളിലാണ് വ്യാപിച്ചിരിക്കുന്നത്. ഇവിടങ്ങളിലെ ജൈവ രാസ പ്രവർത്തനങ്ങൾ പ്രതിരോധത്തെയും മൈറ്റോകോൺട്രിയൽ വ്യവസ്ഥയെയും സ്വാധീനിക്കും. 

ഇങ്ങനെയാണ് ഓറൽ മൈക്രോബ്‌സ് വായയിലെ ആരോഗ്യത്തിനൊപ്പം നമ്മുടെ ജൈവവ്യവസ്ഥയെയും കാര്യമായി ബാധിക്കുന്നത്. നേരത്തെ ഉദ്ധാരണക്കുറവിലെ പ്രശ്‌നങ്ങൾ ലൈംഗിക പ്രശ്‌നം മാത്രമായാണ് പരിഗണിച്ചിരുന്നതെങ്കിൽ ഇപ്പോഴത് വാസ്‌കുലാർ തകരാറായാണ് ആരോഗ്യവിദഗ്ദ്ധർ വ്യക്തമാക്കുന്നത്. ഇത് കാർഡിയോ വാസ്‌കുലാർ രോഗത്തിന് മുന്നിലുള്ള സൂചന കൂടിയാണ്.ലൈംഗികാവയവങ്ങളിലേക്കുള്ള രക്തപ്രവാഹത്തിലുണ്ടാകുന്ന തകരാറാണ് ഉദ്ധാരണക്കുറവുണ്ടാക്കുന്നത്. ജീവിതശൈലിയിൽ ചില ചെറിയ മാറ്റങ്ങൾ വരുത്തുകയാണെങ്കിൽ ഉദ്ധാരണക്കുറവ് പ്രശ്‌നം പരിഹരിക്കാം.

എന്താണ് ചെയ്യേണ്ടത്?

● മൗത്ത് വാഷ് ഉപയോഗം പരമാവധി കുറയ്ക്കുക. അതോടൊപ്പം ഫ്‌ളൂറൈഡ് കൂടുതലായി അടങ്ങിയ ടൂത്ത് പേസ്റ്റും ഒഴിവാക്കുക.
● നൈട്രേറ്റും ഫ്‌ളാവനോയ്ഡുകളും കൂടുതലടങ്ങിയ പച്ചക്കറികളും ഇലവർഗങ്ങളും ഡയറ്റിൽ ഉൾപ്പെടുത്തുക. 
● അന്റാസിഡുകൾ കൂടുതലടങ്ങിയ ആഹാരങ്ങൾ ഒഴിവാക്കുക. കാരണം നൈട്രിക് ആസിഡ് കൂടുതലായി ശരീരത്തിന് വേണം.
● സംസ്‌കരിച്ച കാർബുകളും ഉയർന്ന അളവിലുള്ള മധുരപദാർത്ഥങ്ങളും ഒഴിവാക്കുക. കാരണം ഇവ കോശങ്ങളിലെ പ്രോട്ടീനുകളെയും എൻസൈമുകളെയും ദോഷകരമായി ബാധിക്കും. 
● സസ്യ എണ്ണകളെയും എണ്ണക്കുരുക്കളെയും ഡയറ്റിൽ നിന്നും പൂർണമായും ഒഴിവാക്കുക. 
● വായ അടച്ചു തന്നെ ഉറങ്ങാൻ ശ്രദ്ധിക്കുക. അങ്ങനെ ചെയ്യുമ്പോൾ കൂടുതലായി നൈട്രിക് ആസിഡ് ഓക്‌സൈഡ് ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടും. 
● ദിവസവും 45 മിനുറ്റ് നേരമെങ്കിലും വ്യായാമം ചെയ്യാൻ ശ്രദ്ധിക്കണം.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

dysfunction is a growing issue among young men, with oral health and lifestyle changes offering potential solutions.

#Dysfunction #OralHealth #LifestyleChanges #YoungMen #HealthAwareness #IndiaNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script