Walk | നടത്തത്തിൽ ചെറിയൊരു മാറ്റം വരുത്തിനോക്കൂ! കൂടുതൽ കലോറി എരിച്ചുകളയാനാകുമെന്ന് വിദഗ്ധർ 

 
You can burn more calories while walking just by making this simple change, experts say


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

നടത്തം പേശികൾക്കുള്ള വളരെ നല്ല വ്യായാമമാണെന്നും നിത്യം നടന്നിട്ടും കാര്യമായ മാറ്റം കാണാത്ത ആളുകൾ ഇതൊന്നു പരീക്ഷിച്ചു നോക്കണമെന്നുമാണ് ഗവേഷകർ പറയുന്നത് 

ന്യൂഡെൽഹി: (KVARTHA) 'നടക്കുമ്പോൾ ഒരു വ്യക്തിയുടെ കലോറി നന്നായി എരിച്ചു കളയാൻ സാധിക്കും. എന്നാൽ സ്ഥിരമായി ഒരേ രീതിയിൽ നടന്നാൽ ഇതു സാധ്യമാകില്ല. നടത്തത്തിൻ്റെ ശൈലി മാറ്റുന്നതു വഴി മാറ്റങ്ങളുണ്ടാകും', മസാച്യുസെറ്റ്‌സ് ആംഹെർസ്റ്റ് യൂണിവേഴ്‌സിറ്റിയിലെ പഠനം റിപ്പോർട്ട് പറയുന്നത് ഇങ്ങനെയാണ്. 

കാലുകൾ നീട്ടിവച്ചു നടന്നു ശീലിച്ചവർ അതിൽ മാറ്റം വരുത്തുക. ചെറിയ ചുവടു വെയ്പുകളുമായി വേഗത്തിലുള്ള നടത്തം ശീലമാക്കുക. ചെറിയ ചുവടുകൾ വെച്ചു ശീലിച്ചവർ നേരെ തിരിച്ചും ചെയ്യുക. അതോടൊപ്പം വേഗതയിലും ഇത്തരം മാറ്റം വരുത്തുക. ഇങ്ങനെ ചെയ്യുന്നതു വഴി സാധാരണയിലും കൂടുതൽ കലോറി എരിച്ചു കളയാനാകുമെന്ന് പഠനത്തിന് നേതൃത്വം നൽകിയ ആദം ഗ്രിമിറ്റ് പറയുന്നു.

Aster mims 04/11/2022

ശരാശരി ഭാരവും, ആരോഗ്യവുമുള്ള 24 വയസുള്ള 18 മുതിർന്നവരുടെ കിനിസിയോളജി അല്ലെങ്കിൽ ചലനങ്ങൾ ഗ്രിമ്മിറ്റും സംഘവും പരിശോധിച്ചു, അവർ സാധാരണ ചെയ്യുന്നതു പോലെ അഞ്ച് മിനിറ്റ് ട്രെഡ്‌മില്ലിൽ നടന്നു.ഗവേഷകർ, വ്യായാമം ചെയ്യുന്നവരോട്, അവരുടെ സാധാരണ രീതിയേക്കാൾ അഞ്ചു മുതൽ 10% വരെ ചെറുതോ അതിൽ കൂടുതലോ ചുവടുവെക്കാൻ നിർദേശിച്ചു. ഇതിൽ നടത്തത്തിനു വേഗത കൂട്ടിയപ്പോൾ കലോറി എരിച്ചു കളയുന്നതിൽ, 2.7% വർധനവ് കാട്ടി. ഉപാപചയ പ്രവർത്തന നിരക്കിൽ 1.7% വർധനവുണ്ടായി.

നടത്തം പേശികൾക്കുള്ള വളരെ നല്ല വ്യായാമമാണെന്നും, നിത്യം നടന്നിട്ടും കാര്യമായ മാറ്റം കാണാത്ത ആളുകൾ ഇതൊന്നു പരീക്ഷിച്ചു നോക്കണമെന്നുമാണ് ഗവേഷകർ പറയുന്നത്. കലോറി എരിച്ചു കളയാനുള്ള മികച്ച മാർഗമാണ് ഇതെങ്കിലും, ചിലർക്ക് വേഗതയിലുള്ള നടത്തം ചില പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം അതുകൊണ്ട്, വ്യായമങ്ങളിൽ മാറ്റം വരുത്തുന്നതിനു മുമ്പായി ഒരു ആരോഗ്യവിദഗ്ധൻ്റെ നിർദേശം തേടുക.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia