നിങ്ങള്‍ വീട്ടിലിരുന്നാല്‍ മതി; നമ്മള്‍ എല്ലാം എത്തിക്കും; അതിഥി തൊഴിലാളികളെ ബോധവല്‍ക്കരിച്ച് യതീഷ് ചന്ദ്ര

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 30.03.2020) നിങ്ങള്‍ ഒന്നു കൊണ്ടും ഭയപ്പെടേണ്ട സര്‍ക്കാര്‍ കൂടെയുണ്ട്. നമ്മളുടെ അതിഥികളാണ് നിങ്ങള്‍ അതുകൊണ്ട് യാതൊരു കുറവും വരുത്തില്ല. അന്യസംസ്ഥാന തൊഴിലാളികളെ ബോധവല്‍ക്കരിച്ച് കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര രംഗത്തെത്തിയത് തൊഴിലാളികള്‍ക്ക് ആശ്വാസമായി. ചങ്ങനാശ്ശേരിയില്‍ അതിഥി തൊഴിലാളികള്‍ സംഘടിച്ച് തെരുവിലിറങ്ങിയതിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ പൊലീസ് മേധാവിയുടെ ബോധവല്‍ക്കരണം.

ലോക് ഡൗണ്‍ പ്രഖ്യാപിച്ചതില്‍ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത് ഇതരസംസ്ഥാന തൊഴിലാളികളാണ്. തൊഴില്‍ ഇല്ലാതെ നില്‍ക്കുന്നതിനാല്‍ പലരും സ്വന്തം നാട്ടിലേക്ക് പലായനം ചെയ്യുന്ന സ്ഥിതിയാണ് ഉണ്ടാവുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് കണ്ണൂരില്‍ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ അതിഥി തൊഴിലാളികള്‍ക്കായി ബോധവല്‍ക്കരണം നടത്തിയത്.

നിങ്ങള്‍ വീട്ടിലിരുന്നാല്‍ മതി; നമ്മള്‍ എല്ലാം എത്തിക്കും; അതിഥി തൊഴിലാളികളെ ബോധവല്‍ക്കരിച്ച് യതീഷ് ചന്ദ്ര

രാഷ്ട്രഭാഷയായ ഹിന്ദിയിലാണ് എസ് പി സ്ഥിതിഗതികള്‍ വിവരിച്ചത്. കൂടാതെ തൊഴിലാളികളുടെ ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം പൊലിസിനെ ബന്ധപ്പെടാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുകയും ചെയ്തു. താമസ സ്ഥലത്ത് നിന്ന് പോകാന്‍ പറയുകയോ മറ്റോ ചെയ്യുകയാണെങ്കില്‍ ഉടന്‍ തന്നെ പൊലീസിനെ ബന്ധപ്പെടാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തൊഴിലാളികള്‍ താമസിക്കുന്നത് സ്വന്തം നാട്ടില്‍ തന്നെയാണ്. അവരുടെ കാര്യങ്ങള്‍ സര്‍ക്കാര്‍ വളരെ ശ്രദ്ധയോടെയാണ് കാണുന്നതെന്നും ആവശ്യമുള്ള ഭക്ഷണ സാധനങ്ങള്‍ അവരുടെ സ്ഥലങ്ങളില്‍ തന്നെ പഞ്ചായത്തുകളിലൂടെ ലഭ്യമാവുമെന്നും എസ് പി അറിയിച്ചു.

Keywords:  Yathish chandra IPS about migrant labourers, Kannur, News, Police, Food, Phone call, Trending, Health, Health & Fitness, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia