ലോകത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 13,000 കടന്നു; യൂറോപ്പില്‍ മാത്രം മരിച്ചത് അയ്യായിരത്തിലേറെ പേര്; രോഗവ്യാപനം നിയന്ത്രിക്കാനാകാതെ പാടുപെട്ട് ഇറ്റലി; 24 മണിക്കൂറിനിടെ മരിച്ചത് 793 പേര്
Mar 22, 2020, 15:58 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 22.3.2020) ലോകത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 13,000 കടന്നു. മൂന്ന് ലക്ഷത്തോളം പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. യൂറോപ്പില്‍ മാത്രം അയ്യായിരത്തിലേറെ പേര് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചു. അതിനിടെ രോഗവ്യാപനം തടയാനാകാതെ പാടുപെടുകയാണ് ഇറ്റലി. 24 മണിക്കൂറിനിടെ ഇറ്റലിയില്‍ 793 പേരാണ് മരിച്ചത്.
ഇറ്റലിയുടെ വടക്കന്‍ മേഖലയായ ലൊമ്പാര്‍ഡിയില്‍ മാത്രം 546 പേര് മരിച്ചു. ഇതേ തുടര്‍ന്ന് മേഖലയില്‍ കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ഇറ്റലിയില്‍ 4,825 പേരാണ് കൊവിഡ് വൈറസ് ബാധിച്ച് മരിച്ചത്. ഒറ്റദിവസത്തിനിടെ 6500ലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സ്പെയിനിലും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. സ്പെയിനില്‍ മരണം 1300 കടന്നു. 24 മണിക്കൂറിനിടെ 285 പേരാണ് മരിച്ചത്. ഇരുന്നൂറോളം പേര് മരിച്ച ബ്രിട്ടന് എല്ലാ സ്ഥാപനങ്ങളും അടച്ചുപൂട്ടി.
അതിനിടെ അമേരിക്കയും ജര്‍മനിയും ബെല്‍ജിയവും ഓസ്ട്രേലിയയും കര്‍ക്കശ നിലപാടിലേക്ക് നീങ്ങി. ജര്‍മനിയില്‍ ഒറ്റ ദിവസം കൊണ്ട് 2500ലേറെ പേര്‍ക്കാണ് വൈറസ് ബാധയേറ്റത്. രാജ്യത്ത് 77 പേര് വൈറസ് ബാധിച്ച് മരിക്കുകയും ചെയ്തു. അമേരിക്കയിലും ഒറ്റ ദിവസം കൊണ്ട് 6500ലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മരണം 300 കടന്നു. അമേരിക്കയില്‍ കഴിഞ്ഞ ദിവസം മാത്രം 26 പേര് മരിച്ചു. ഏഴു കോടി അമേരിക്കക്കാര്‍ വീടുകളില്‍ ഒതുങ്ങിക്കഴിയുകയാണ്. ഇറാനില്‍ 1500ലേറെ പേര് മരിച്ചു. സിംഗപ്പൂരില്‍ കൊവിഡ് ബാധിച്ചു രണ്ടു പേര് മരിച്ചു. ഇതാദ്യമായാണ് സിംഗപ്പൂരില്‍ കൊവിഡ് വൈറസ് ബാധയെ തുടര്‍ന്ന് മരണം സംഭവിക്കുന്നത്.
Keywords: Worldwide Coronavirus Death Count Crosses 13,000, 1 Billion Confined To Homes, New Delhi, News, Dead, Health, Health & Fitness, Patient, Trending, Italy, America, National.

അതിനിടെ ഏഷ്യന്‍ രാജ്യമായ ഇറാനിലും മരണസംഖ്യ ഉയരുകയാണ്. കഴിഞ്ഞ ദിവസം 123 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. ഇറാനില്‍ മൊത്തം മരണസംഖ്യ 1,556 ആയി ഉയര്‍ന്നു. ബെല്‍ജിയം, നെതര്‍ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ കഴിഞ്ഞ ദിവസം 30 പേര് മരിച്ചു. ഇന്ത്യയില്‍ ഇതുവരെ 380 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ത്യയില്‍ ആറു മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ദക്ഷിണകൊറിയയില്‍ മരണം 102 ആയി ഉയര്‍ന്നു. ബ്രിട്ടനില്‍ പുതിയതായി മൂന്ന് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മൊത്തം മരണസംഖ്യ 180 ആയി.
Keywords: Worldwide Coronavirus Death Count Crosses 13,000, 1 Billion Confined To Homes, New Delhi, News, Dead, Health, Health & Fitness, Patient, Trending, Italy, America, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.