ലോക പ്രകൃതി ക്ഷോഭ നിയന്ത്രണ ദിനം: കാണികള്‍ക്ക് കൗതുകമായി കണ്ണൂര്‍ ആസ്റ്റര്‍ മിംസും ഫയര്‍ഫോഴ്‌സും സംഘടിപ്പിച്ച മോക്ഡ്രില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 13.10.2021) ലോക പ്രകൃതിക്ഷോഭ നിയന്ത്രണ ദിനത്തോടനുബന്ധിച്ച് കാണികള്‍ക്ക് കൗതുകമായി കണ്ണൂര്‍ ആസ്റ്റര്‍ മിംസും ഫയര്‍ഫോഴ്‌സും സംഘടിപ്പിച്ച മോക്ഡ്രില്‍. അവിചാരിതമായി സംഭവിക്കുന്ന തീപിടുത്തത്തെ എങ്ങനെ പ്രാവര്‍ത്തികമായി നേരിടാം എന്നതിന്റെ തത്സമയ ആവിഷ്‌കാരമായിരുന്നു മോക്ഡ്രില്‍. കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ചാണ് മോക്ഡ്രില്‍ സംഘടിപ്പിച്ചത്.
 
ലോക പ്രകൃതി ക്ഷോഭ നിയന്ത്രണ ദിനം: കാണികള്‍ക്ക് കൗതുകമായി കണ്ണൂര്‍ ആസ്റ്റര്‍ മിംസും ഫയര്‍ഫോഴ്‌സും സംഘടിപ്പിച്ച മോക്ഡ്രില്‍


മോക്ഡ്രിലില്‍ ആസ്റ്റര്‍ മിംസ് കണ്ണൂരിലെ ഡോക്ടര്‍മാരായ എമര്‍ജന്‍സി വിഭാഗം മേധാവി ജിനീഷ് വെട്ടിലകത്ത്, മുഹമ്മദ് സ്വാദിഖ്, ഇ എം എസ് വിഭാഗത്തിലെ അശ്വന്ത് വി പി, മറ്റു ജീവനക്കാര്‍, കണ്ണൂര്‍ റീജണല്‍ ഫയര്‍ ഓഫിസര്‍ രഞ്ജിത്ത്, ജില്ലാ ഫയര്‍ ഓഫിസര്‍ രാജ് ബി, സ്റ്റേഷന്‍ ഓഫിസര്‍ ലക്ഷ്മണന്‍ കെ വി യുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ഫയര്‍ സ്റ്റേഷനിലെ ജീവനകാര്‍ എന്നിവരും പങ്കെടുത്തു.

Keywords:  World Natural Disaster Management Day: Mockdrill organized by Kannur Aster Mims and Fire Force to entertain the audience, Kannur, News, Hospital, Doctor, Kerala, Health.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia