Mental Health Day | ലോക മാനസികാരോഗ്യ ദിനം: ചരിത്രം, പ്രധാന്യം, ലക്ഷ്യം; അറിയാം വിശദമായി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com) ഉത്കണ്ഠ നമുക്ക് സമ്മർദം നൽകുന്നു, ഈ സമ്മർദം വളരെക്കാലം തുടർന്നാൽ, അത് വിഷാദമായി മാറും. അത്തരമൊരു സാഹചര്യത്തിൽ, മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം വളരെ പ്രധാനമാണ്. മാനസികാരോഗ്യം ശരീരത്തിന്റെ ഏറ്റവും അവഗണിക്കപ്പെട്ട ഭാഗങ്ങളിൽ ഒന്നാണെന്നതാണ് വസ്തുത. മാനസിക പ്രശ്‌നങ്ങളെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിനായി എല്ലാ വർഷവും ഒക്ടോബർ 10 ന് ലോക മാനസികാരോഗ്യ ദിനം ആചരിക്കുന്നു.
  
Mental Health Day | ലോക മാനസികാരോഗ്യ ദിനം: ചരിത്രം, പ്രധാന്യം, ലക്ഷ്യം; അറിയാം വിശദമായി


ചരിത്രം

1992 ലാണ് ലോക മാനസികാരോഗ്യ ദിനം ആരംഭിച്ചത്. ഐക്യരാഷ്ട്രസഭയുടെ ഡെപ്യൂടി സെക്രടറി ജെനറൽ റിചാർഡ് ഹണ്ടറിന്റെയും വേൾഡ് ഫെഡറേഷൻ ഫോർ മെന്റൽ ഹെൽതിന്റെയും മുൻകൈയിലാണ് ഈ ദിനം ആദ്യമായി ആചരിച്ചത്. ഐക്യരാഷ്ട്രസഭയുടെ അന്നത്തെ സെക്രടറി ജെനറലായിരുന്ന യൂജിൻ ബ്രോഡി, 1994-ൽ ഈ ദിനം പ്രത്യേക തീമോടെ ആചരിക്കാൻ ഉപദേശിച്ചു. അതിനുശേഷം എല്ലാ വർഷവും ഈ ദിനം ഒരു പ്രത്യേക തീം ഉപയോഗിച്ച് ആചരിക്കുന്നു.


ഈ ദിനം ആചരിക്കുന്നതിന്റെ പ്രാധാന്യം

മാനസിക പിരിമുറുക്കം, ഉത്കണ്ഠ, വിഷാദം എന്നിവ കാരണം, ലോകത്ത് പലരും പല തരത്തിലുള്ള പ്രശ്‌നങ്ങളും മാനസിക രോഗങ്ങളും അനുഭവിക്കുന്നു. ഈ പ്രശ്‌നങ്ങളിലേക്ക് ആളുകളുടെ ശ്രദ്ധ ആകർഷിക്കുകയും ജനങ്ങളിൽ അവബോധം പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ലോക മാനസികാരോഗ്യ ദിനം ആചരിക്കുന്നത്. അതിനാൽ ആളുകൾക്ക് മാനസിക പ്രശ്‌നങ്ങളെയും രോഗങ്ങളെയും കുറിച്ച് ബോധവാന്മാരാകുകയും അവരുടെ ചികിത്സ സമയബന്ധിതമായി പൂർത്തിയാക്കുകയും ചെയ്യാം.


ലോക മാനസികാരോഗ്യ ദിനം 2022 - തീം

2022-ലെ ലോക മാനസികാരോഗ്യ ദിന തീം 'മാനസിക ആരോഗ്യം അസമത്വ ലോകത്ത്' (Mental Health in an Unequal World) എന്നതാണ്.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia