മാര്‍ച്ച് 12- ലോക വൃക്കദിനം: കേരളത്തില്‍ വൃക്കരോഗികളുടെ എണ്ണം കുതിച്ചുയരുന്നു; കൈ പിടിച്ചുയര്‍ത്താതെ പെരുവഴിയിലാക്കി സര്‍ക്കാര്‍
Mar 12, 2020, 10:42 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 12.03.2020) മാര്‍ച്ച് 12 ലോക വൃക്ക ദിനമായി ആചരിക്കുമ്പോഴും സര്‍ക്കാര്‍ വൃക്കരോഗികളുടെ ദുരിതങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നു. സംസ്ഥാനത്ത് അനുദിനം വൃക്കരോഗികളുടെ എണ്ണം പെരുകി കൊണ്ടിരിക്കുകയാണ്. വൃക്ക മാറ്റിവയ്ക്കുന്നവരുടെയും എണ്ണം വര്‍ധിച്ചു. എന്നാല്‍ വൃക്കരോഗികളുടെ കണക്കോ മറ്റു വിവരങ്ങളോ ആരോഗ്യ വകുപ്പിന്റെ കൈയ്യിലില്ല.
സംസ്ഥാന തലത്തില്‍ ഡയാലിസിസ് ചെയ്യുന്നവരുടെ എണ്ണം കാല്‍ ലക്ഷവും വൃക്ക മാറ്റിവച്ചവര്‍ അയ്യായിരവുമുണ്ടെന്നാണ് കിഡ്‌നി കെയര്‍ കേരള ഭാരവാഹികള്‍ പുറത്തുവിട്ട കണക്ക്. കണ്ണൂര്‍ ജില്ലയില്‍ മാത്രം 1714 പേര്‍ ഡയാലിസസ് ചെയ്യുന്നുണ്ട്. 350 പേര്‍ വൃക്ക മാറ്റിവെച്ചവരാണ്.
ജീവിത ശൈലിയില്‍ വന്ന വ്യതിയാനമാണ് വൃക്കരോഗികള്‍ വര്‍ധിക്കാന്‍ കാരണമായി ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. ഏതെങ്കിലും ഒരു കുടുംബത്തില്‍ ഒരു വൃക്കരോഗിയുണ്ടായാല്‍ ആ കുടുംബം തന്നെ തകര്‍ന്നടിയുകയാണ്. നാട്ടുകാര്‍ രൂപീകരിക്കുന്ന ചികിത്സാ സഹായമാണ് പലരുടെയും ജീവിതം നില നിര്‍ത്തുന്നത്.
എന്നാല്‍ പ്രശ്‌നങ്ങള്‍ ഇത്ര രൂക്ഷമായിട്ടും സമഗ്ര വൃക്കരോഗസംരക്ഷണ നയം രൂപീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്നു കിഡ്‌നി കെയര്‍ കേരള ചെയര്‍മാന്‍ പി കെ കൃഷ്ണന്‍ പറയുന്നു. 75 ശതമാനത്തിലധികം ജീവശേഷി നഷ്ടപ്പെട്ട വൃക്കരോഗികളെ ഭിന്നശേഷി വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നും മരുന്നും ഡയാലിസിസും സൗജന്യമായി ലഭ്യമാക്കണമെന്നും പി കെ കൃഷ്ണന്‍ ചൂണ്ടിക്കാട്ടി.
Keywords: World Kidney Day: 'Rise in chronic kidney disease among youth due to poor lifestyle', Kannur, News, Health, Health & Fitness, Increased, Patient, Criticism, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.