Health Awareness | ലോക വൃക്ക ദിനം: രോഗത്തെ തടയാം, ആരോഗ്യം കാക്കാം, വീഴാതെ പൊരുതാം വിപത്തിനെതിരെ 

 
Representational Image Generated by Meta AI
Representational Image Generated by Meta AI

World Kidney Day awareness campaign in Kerala, promoting kidney health and prevention of kidney diseases.

● ആഹാരശീലങ്ങളിലെ മാറ്റം വൃക്കരോഗം വർദ്ധിപ്പിക്കുന്നു.
● വൃക്കയിലെ കല്ലുകൾ തകരാറിന് കാരണമാകുന്നു.
● രക്തശുദ്ധീകരണം, ഹോർമോൺ ഉത്പാദനം എന്നിവ വൃക്കയുടെ ധർമ്മങ്ങൾ.

കണ്ണൂർ: (KVARTHA) കേരളത്തിൽ വൃക്ക രോഗികൾ കൂടി വരുന്ന സാഹചര്യത്തിൽ ഇന്ന് ലോക വൃക്കദിനമായി ആചരിക്കുന്നതിന് പ്രസക്തി ഏറെയുണ്ട്. മാർച്ച്‌ മാസം രണ്ടാം വ്യാഴാഴ്ചയാണ്‌ ഇത്‌ ആചരിച്ച്‌ വരുന്നത്‌. അന്താരാഷ്ട്ര നെഫ്രോളജി സൊസൈറ്റി, അന്താരാഷ്ട്ര കിഡ്നി ഫൌണ്ടേഷൻ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ലോകമെമ്പാടും പ്രവർത്തങ്ങൾ ഏകോപിപ്പിക്കുന്നത്. വൃക്കരോഗങ്ങളുടെ പ്രാധാന്യവും വ്യാപ്തിയും, വൃക്കരോഗങ്ങൾ എങ്ങനെ പ്രതിരോധിക്കാം നിയന്ത്രിക്കാം എന്നീ കാര്യങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം ഉണ്ടാക്കുകയാണ് പ്രധാന ലക്ഷ്യം. 

മുമ്പെന്നത്തേക്കാളും അധികം വൃക്ക രോഗം കേരളീയ സമൂഹത്തില്‍ വര്‍ദ്ധിച്ചുവരികയാണ്. വര്‍ദ്ധിച്ചുവരുന്ന പ്രമേഹമാണ് ഇതിനൊരു കാരണം. ആഹാര ശീലങ്ങളില്‍ വന്ന മാറ്റം കൊണ്ട് മറ്റ് തരത്തിലുള്ള വൃക്ക രോഗങ്ങള്‍ ഉണ്ടാവുന്നു. വൃക്കയിലെ കല്ലുകള്‍ വൃക്കയുടെ പ്രവര്‍ത്തനത്തില്‍ വരുത്തുന്ന തകരാറുകള്‍ എന്നിവയും കൂടി വരുന്നതായിട്ടാണ് കാണുന്നത്. പ്രമേഹ രോഗത്തിനുള്ള സാധ്യതകള്‍ ഒഴിവാക്കിയും, മിതമായ വ്യായാമം ചെയ്തും, ആഹാര രീതിയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയും, ആരോഗ്യകരമായ ജീവിത ചര്യകള്‍ പാലിച്ചും വൃക്കരോഗം വരുന്നത് തടയാനാവും. 

വൃക്ക രോഗം വന്നാല്‍ ഒരു പരിധിവരെ തടയാനുമാവും. വൃക്കയ്ക്ക് പ്രധാനമായും മൂന്ന് ജോലികളാണ് ചെയ്യാനുള്ളത്. രക്തശുദ്ധീകരണം, ഹോര്‍മോണ്‍ ഉല്‍പാദനം, ശരീരത്തിന്‍റെ സമതുലിതാവസ്ഥ നിലനിര്‍ത്തല്‍ എന്നിവയാണിത്. നെഫ്രോളജിസ്റ്റ് വിദഗ്ദ്ധന്മാരാണ് വൃക്കരോഗം ചികിത്സിക്കുന്നത്. എന്നാല്‍ കേരളത്തില്‍ ഈ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ എണ്ണം വളരെ കുറവാണ്. അതുകൊണ്ട് തന്നെ വൃക്കരോഗികള്‍ തക്ക സമയത്ത് വിദഗ്ദ്ധ ചികിത്സ കിട്ടാതെ മരിക്കാന്‍ ഇടവരുന്ന സാഹചര്യം കേരളത്തില്‍ പോലുമുണ്ട്. 

കൂടുതല്‍ മൂത്രം ഒഴിക്കുക, തീരെ കുറച്ച് മൂത്രം ഒഴിക്കുക, മൂത്രം ഒഴിക്കാന്‍ സദാ തോന്നുക, മൂത്രം ഒഴിക്കുമ്പോള്‍ വേദനയും പുകച്ചിലും തോന്നുക, മൂത്രത്തിന് നിറവ്യത്യാസം ഇതിനു പുറമേ തളര്‍ച്ച, വിശപ്പില്ലായ്മ, നെഞ്ച് വേദന, തലകറക്കം, രക്തസമ്മര്‍ദ്ദം ഇവയെല്ലാം വൃക്കയുടെ തകരാറുമൂലം സംഭവിക്കാവുന്ന ലക്ഷണങ്ങളാണ്. എന്നാല്‍ ഏറ്റവും പ്രകടമായ ശാരീരിക ലക്ഷണം കാലിലും മുഖത്തും വരുന്ന നീരാണ്. കണ്ണിനു ചുറ്റും നീരുവരാം. വൈകുന്നേരവും രാത്രിയും നീര് കൂടുകയും ചെയ്യാം. 

ചില മരുന്നുകളുടെ ഉപയോഗം കൊണ്ടും അണുബാധകള്‍ കൊണ്ടും അമിതമായ രക്ത വാര്‍ച്ച കൊണ്ടും എല്ലാം വൃക്കരോഗങ്ങള്‍ വന്നുപെടാന്‍ ഇടയുണ്ട്. വൃക്കയ്ക്ക് ഉള്ളില്‍ ചില രാസവസ്തുക്കളും മറ്റും അടിഞ്ഞുകൂടി മൂര്‍ച്ചയുള്ള പരലുകളായി മാറുന്നു. ഇവ ചിലപ്പോള്‍ മൂത്രനാളിയിലോ മൂത്രസഞ്ചിയിലോ കാണാം. ഇത് അസഹ്യമായ വേദന ഉണ്ടാക്കുന്നു. ചിലപ്പോള്‍ ശസ്ത്രക്രിയ തന്നെ വേണ്ടിവരുന്ന സാഹചര്യം ഉണ്ടാവാം. ഭക്ഷണം ക്രമീകരിച്ചാല്‍ തന്നെ വൃക്കയിലെ കല്ലുകള്‍ വരുന്നത് തടയാനാവുമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്.


ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.


World Kidney Day highlights the growing concerns of kidney diseases, especially in Kerala, and promotes awareness on prevention and treatment.

#WorldKidneyDay #KidneyHealth #Prevention #HealthAwareness #KasaragodNews #KeralaHealthNews Categories (separated with comma):
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia