World Heart Day | വിവിധ പരിപാടികളോടെ നാടെങ്ങും ലോക ഹൃദയ ദിനം ആചരിച്ചു; ആസ്റ്റര്‍ മിംസിന്റെ ഹൃദയ നടത്തം ശ്രദ്ധേയമായി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) വിവിധ പരിപാടികളോടെ നാടെങ്ങും ലോക ഹൃദയ ദിനം ആചരിച്ചു. പ്രായഭേദമന്യേ എല്ലാ സാമ്പത്തിക ശ്രേണിയിലുള്ളവര്‍ക്കും, പ്രദേശങ്ങളിലുള്ളവര്‍ക്കും ഹൃദയാരോഗ്യം പ്രദാനം ചെയ്യാനായി എല്ലാവരും മുന്നിട്ടിറങ്ങുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം.
  
World Heart Day | വിവിധ പരിപാടികളോടെ നാടെങ്ങും ലോക ഹൃദയ ദിനം ആചരിച്ചു; ആസ്റ്റര്‍ മിംസിന്റെ ഹൃദയ നടത്തം ശ്രദ്ധേയമായി


ആസ്റ്റര്‍ മിംസിന്റെ ഹൃദയ നടത്തം ശ്രദ്ധേയമായി; ഒത്തുചേര്‍ന്നത് ആയിരത്തിലധികം വിദ്യാർഥികൾ; ലഹരി ഉപയോഗിക്കില്ലെന്ന് പ്രതിജ്ഞ

കണ്ണൂര്‍: ആസ്റ്റര്‍ മിംസ് ആശുപത്രിയുടെ നേതൃത്വത്തില്‍ ലോകഹൃദയദിനത്തില്‍ നടത്തിയ വാകതോന്‍ വിദ്യാർഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. 'ഓരോ ഹൃദയവും എല്ലാ ഹൃദയങ്ങള്‍ക്കുമായി ഉപയോഗപ്പെടുത്തുക' എന്ന ഈ വര്‍ഷത്തെ ലോകഹൃദയദിന സന്ദേശവുമായാണ് ആയിരത്തിലധികം വരുന്ന വിദ്യാർഥികള്‍ കണ്ണൂരിന്റെ നഗരഹൃദയത്തിലൂടെ വാകതോന്‍ നടത്തിയത്.
  
World Heart Day | വിവിധ പരിപാടികളോടെ നാടെങ്ങും ലോക ഹൃദയ ദിനം ആചരിച്ചു; ആസ്റ്റര്‍ മിംസിന്റെ ഹൃദയ നടത്തം ശ്രദ്ധേയമായി

പൊലീസ് സേനയുടെ ലഹരി വിരുദ്ധ പദ്ധതിയായ 'യോദ്ധാവ്', കേരള സ്റ്റുഡന്റ് പൊലീസ് കാഡറ്റ്, കണ്ണൂര്‍ സ്പോര്‍ട്സ് സ്‌കൂള്‍, സേന റിക്രൂട്മെന്റ് പരിശീലന സ്ഥാപനമായ ടൊര്‍ണാഡോസ് ചാല്‍ ബീച്, ആസ്റ്റര്‍ വോളന്റീയർസ് എന്നിവരുമായി സഹകരിച്ചാണ് ആസ്റ്റര്‍ മിംസ് കണ്ണൂര്‍ വാകതോന്‍ സംഘടിപ്പിച്ചത്.
Aster mims 04/11/2022

തങ്ങൾ ലഹരി ഉപയോഗിക്കില്ലെന്നും ലഹരിയിലേക്ക് ആകര്‍ഷിപ്പിക്കാന്‍ ശ്രമിക്കുന്നവരെ പൊലീസിന് മുന്നിലേക്കെത്തിക്കുമെന്നും വിദ്യാർഥികള്‍ പ്രതിജ്ഞ ചെയ്തു. ലഹരിയുടെ ഉപയോഗം ഹൃദയത്തെ എങ്ങിനെ ബാധിക്കുമെന്നുളള ബോധവത്കരണവും നടന്നു.

തലശേരി എസിപി നിധിന്‍ രാജ് ഫ്‌ലാഗ്‌ ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. ആസ്റ്റര്‍ മിംസിലെ കാര്‍ഡിയോളജി വിഭാഗം ഡോക്ടര്‍മാരായ അനില്‍കുമാര്‍, ഉമേശന്‍ സിവി, വിജയന്‍, ശൗര്യ ചക്ര കമാൻഡോ മനേഷ്, കൂത്തുപറമ്പ് സിഐ ശ്രീജിത് കൊടേരി എന്നിവര്‍ സംസാരിച്ചു.


ഹൃദയത്തിനായി നടത്തം സംഘടിപ്പിച്ചു

കോഴിക്കോട്: ലോക ഹൃദയ ദിനാഘോഷത്തിന്റെ ഭാഗമായി ഹൃദയത്തിനായി നടത്തം. കോര്‍പറേഷനും കേരള ഹാര്‍ട് കെയര്‍ സൊസൈറ്റിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. കോര്‍പറേഷന്‍ ആരോഗ്യ സ്റ്റാന്റിംഗ് കമിറ്റി ചെയര്‍പേഴ്‌സണ്‍ ഡോ. എസ് ജയശ്രീ ഫ്‌ലാഗ് ചെയ്തു.

കേരള ഹാര്‍ട് കെയര്‍ സൊസൈറ്റി പ്രസിഡന്റ് ഡോ. കെ കുഞ്ഞാലി, റോടറി ഡിസ്ട്രിക്റ്റ് 3204 ഗവര്‍ണര്‍ ഇലക്ട് ഡോ. സേതു ശിവങ്കര്‍, ആര്‍ ജയന്ത് കുമാര്‍, റംസി ഇസ്മഈല്‍, സുബൈര്‍ കൊളക്കാടന്‍, റാഫി പി ദേവസി, പി ടി ആസാദ്, മമ്മദ് കോയ എന്നിവര്‍ പരിപാടിയ്ക്ക് നേതൃത്വം നല്‍കി. എന്‍സിസി, നേവി, സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ്, റോടറി ക്ലബുകള്‍, ലയണ്‍സ് ക്ലബുകള്‍, മറ്റ് സന്നദ്ധസംഘടനകള്‍, പ്രമുഖ ഹോസ്പിറ്റലുകള്‍, എന്‍എസ്എസ്, റസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവര്‍ പങ്കെടുത്തു.

മാനാഞ്ചിറ സ്‌ക്വയറില്‍ നിന്നും ആരംഭിച്ച ആയിരത്തോളം പേര്‍ പങ്കെടുത്ത നടത്തം ഹെഡ് പോസ്റ്റ് ഓഫീസ് വഴി ടൗണ്‍ ഹാളില്‍ സമാപിച്ചു. നടത്തത്തില്‍ പങ്കെടുത്ത 80 വയസ് കഴിഞ്ഞ ആറ് പേരെ ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഡോ. എസ് ജയശ്രീ ആദരിച്ചു. തുടര്‍ന്ന് മുഖാമുഖം പരിപാടിയില്‍ ഹൃദയ സംബന്ധമായ ചോദ്യങ്ങള്‍ക്ക് പ്രമുഖ കാര്‍ഡിയോളജിസ്റ്റുകളായ ഡോ. കെ കുഞ്ഞാലി, ഡോ. പി കെ അശോകന്‍, ഡോ. നന്ദ കുമാര്‍ മറുപടി നല്‍കി.

ജനറല്‍ സെക്രടറി ആര്‍ ജയന്ത് കുമാര്‍ സ്വാഗതവും എം പി ഇമ്പിച്ചമ്മദ് നന്ദിയും പറഞ്ഞു. കോര്‍പറേഷനും കേരള ഹാര്‍ട് കെയര്‍ സൊസൈറ്റിയും സംയുക്തമായി കഴിഞ്ഞ 17 വര്‍ഷമായി ഹൃദയത്തിനായി നടത്തം സംഘടിപ്പിക്കുന്നു. വര്‍ഷത്തില്‍ ഒരു ദിവസം നടക്കുകയല്ല, ആരോഗ്യ സംരക്ഷണത്തിനായി എല്ലാ ദിവസവും നടക്കണമെന്ന ഓര്‍മപ്പെടുത്തലാണ് പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഡോ. കെ കുഞ്ഞാലി വ്യക്തമാക്കി.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia