SWISS-TOWER 24/07/2023

യുവാക്കളിലെ ഹൃദയാഘാതം: ലോക ഹൃദയ ദിനത്തിൽ ചർച്ചയാകുന്നു
 

 
Image promoting World Heart Day awareness

Representational Image generated by Gemini

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ഹൃദയാഘാതം, പക്ഷാഘാതം, കൊറോണറി ഹൃദ്രോഗം എന്നിവയാണ് പ്രധാന മരണകാരണങ്ങൾ.
● 1999ലാണ് പ്രഥമ ലോക ഹൃദയ ദിനം ആചരിച്ചത്.
● 2025ലെ ലോക ഹൃദയ ദിനത്തിന്റെ പ്രമേയം 'ഒരു ബീറ്റ് നഷ്ടപ്പെടുത്തരുത്' എന്നതാണ്.
● ആരോഗ്യകരമായ ഭക്ഷണക്രമവും വ്യായാമവും മാനസിക സമ്മർദ്ദം കുറയ്ക്കുന്നതും ഹൃദ്രോഗം തടയാൻ സഹായിക്കും.

ഭാമനാവത്ത്

(KVARTHA) പ്രായഭേദമില്ലാതെ സ്കൂൾ വിദ്യാർത്ഥികൾ വരെ കുഴഞ്ഞുവീണു മരിച്ചു എന്നുള്ള വാർത്തകൾ ഏറ്റവും അധികം കേട്ടുകൊണ്ടിരിക്കുന്ന ഒരു കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്.

ഹൃദയാരോഗ്യത്തെക്കുറിച്ചുള്ള അറിവില്ലായ്മയും ചിട്ടയില്ലാത്ത ജീവിതശൈലിയും മൂലം ലോകമെമ്പാടുമുള്ള മരണങ്ങളിൽ ഏറ്റവും കൂടുതൽ സംഭവിക്കുന്ന ഒന്നാണ് ഹൃദയാഘാതം മൂലമുള്ള മരണം. 

Aster mims 04/11/2022

പ്രതിവർഷം ശരാശരി രണ്ട് കോടിയോളം ആളുകൾ ഹൃദയസംബന്ധമായ അസുഖം മൂലം മരിക്കുന്നു എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ഇത് ആഗോള മരണനിരക്കിന്റെ 30% ലേറെയാണ്.

ഇതിനു എതിരെയുള്ള ആഗോളതലത്തിലുള്ള ബോധവൽക്കരണം എന്ന ആവശ്യം ഉയർത്തി എല്ലാവർഷവും സെപ്റ്റംബർ 29ന് ലോക ഹൃദയ ദിനമായി ആചരിക്കുന്നു.

world heart day 2025 dont miss a beat heart health

ഹൃദ്രോഗത്തെക്കുറിച്ചും ഹൃദയസംബന്ധമായ അസുഖങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള പ്രതിരോധ നടപടികളെക്കുറിച്ചും അവബോധം വളർത്തുന്നതിനായി ആഗോളതലത്തിൽ ആചരിച്ചുവരുന്ന ഒരു ദിനാചരണമാണിത്. 

ഹൃദയസംബന്ധമായ അസുഖങ്ങളുടെ ലക്ഷണങ്ങളെക്കുറിച്ചും കൂടുതൽ സങ്കീർണ്ണതകൾ ഒഴിവാക്കുന്നതിനെക്കുറിച്ചും ജനങ്ങളെ ബോധവൽക്കരിക്കുന്നതിനും, ഹൃദയസംബന്ധമായ അസുഖങ്ങൾ തടയുന്നതിനും നിയന്ത്രിക്കുന്നതിനും ആരോഗ്യകരമായ ജീവിതശൈലി വളർത്തിയെടുക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതുമാണ് ഈ ദിനാചരണത്തിന്റെ മുഖ്യ ലക്ഷ്യം.

ലോകാരോഗ്യ സംഘടനയുടെ പ്രസിഡന്റായിരുന്ന ആന്റണി ബേയ് ഡി ലൂണാ ആണ് ഈ ദിനാചരണത്തിന്റെ ആവശ്യകത ആദ്യമായി ലോകത്തിനു മുമ്പിൽ അവതരിപ്പിച്ചത്. അതിൻപ്രകാരം 1999 ൽ പ്രഥമ ലോക ഹൃദയ ദിനം ആചരിച്ചു. 2000 സെപ്റ്റംബർ 24 ന് ലോകമെമ്പാടും ഐക്യരാഷ്ട്രസഭയുടെ നിർദ്ദേശപ്രകാരം ഹൃദയ ദിനാചരണം സംഘടിപ്പിച്ചു. 

2011 വരെ സെപ്റ്റംബറിലെ അവസാനത്തെ ഞായറാഴ്ചയായിരുന്നു ദിനാചരണത്തിന് തിരഞ്ഞെടുത്തിരുന്നതെങ്കിലും 2012 മുതൽ സെപ്റ്റംബർ 29 ലോക ഹൃദയ ദിനമായി ആചരിക്കാൻ തീരുമാനിച്ചു. ലോകത്തിലെ ഒട്ടുമിക്ക എല്ലാ രാജ്യങ്ങളിലും വളരെ പ്രാധാന്യത്തോടെ ഈ ദിനാചരണം ഇപ്പോൾ സംഘടിപ്പിക്കുന്നുണ്ട്.

മനുഷ്യ ശരീരത്തിലെ വളരെ പ്രധാനപ്പെട്ട അവയവമാണ് ഹൃദയം. അതുകൊണ്ടുതന്നെ ഏറ്റവും അധികം സംരക്ഷണം നൽകേണ്ട അവയവവും അതുതന്നെ.

ഹൃദയാഘാതം, പക്ഷാഘാതം, കൊറോണറി ഹൃദ്രോഗം എന്നിവയാണ് ഹൃദയസംബന്ധമായ അസുഖങ്ങൾ മൂലമുള്ള മരണങ്ങളുടെ ഏറ്റവും സാധാരണ കാരണങ്ങളിൽ ചിലത്. ഹൃദയസംബന്ധമായ അസുഖം മൂലമുള്ള മരണങ്ങളിൽ 85% വും ഈ വിധത്തിൽ സംഭവിക്കുന്നതാണ്.

2025ലെ ലോക ഹൃദയ ദിനത്തിന്റെ പ്രമേയം 'ഒരു ബീറ്റ് നഷ്ടപ്പെടുത്തരുത്' എന്നതാണ്. ഹൃദയാരോഗ്യത്തെക്കുറിച്ച് ജാഗ്രത പാലിക്കാനും, ഓരോ ഹൃദയമിടിപ്പിന്റെയും പ്രാധാന്യം മനസ്സിലാക്കാനും, മുന്നറിയിപ്പ് അടയാളങ്ങളെ അവഗണിക്കാതെ പരിശോധനകൾ വൈകിപ്പിക്കാതെ കൃത്യമായ ചികിത്സ തേടാനും വ്യക്തികളെ ഓർമിപ്പിക്കുകയാണ് ഈ പ്രമേയം വഴി ലക്ഷ്യമിടുന്നത്.

അമിതമായ പുകവലിയും മദ്യ ഉപഭോഗവും, അമിത വണ്ണവും ഉദാസീനമായ ജീവിതശൈലിയും, മാംസ ഭക്ഷണത്തോടുള്ള അമിതമായ താൽപര്യം, അനിയന്ത്രിതമായ ജീവിതശൈലീ രോഗങ്ങൾ തുടങ്ങിയവ ഹൃദയസംബന്ധമായ അസുഖങ്ങൾ വരാൻ പ്രധാന കാരണമായേക്കാവുന്നതാണ്.

മേൽപ്പറഞ്ഞ കാരണങ്ങൾ ഇല്ലാതെയും ഹൃദയസംബന്ധമായ അസുഖങ്ങൾ ആർക്കും വരാമെങ്കിലും, അടിയന്തരമായി വൈദ്യസഹായം ലഭ്യമാക്കിയാൽ മേൽപ്പറഞ്ഞ പ്രശ്നങ്ങളില്ലാത്തവരിൽ അപകടസാധ്യത കുറവും ചികിത്സിച്ച് ഭേദമാക്കാൻ പറ്റുന്നതുമാണ്. 

ആരോഗ്യകരമായ ഭക്ഷണക്രമം പാലിച്ചും, പതിവായി വ്യായാമം ചെയ്തും, അമിതമായ മാനസിക സമ്മർദ്ദങ്ങൾ ഒഴിവാക്കിയും, ചെറിയ ലക്ഷണങ്ങൾ പോലും അവഗണിക്കാതെ പരിശോധന നടത്തുകയും ചികിത്സ തേടുകയും ചെയ്താൽ ഹൃദ്രോഗം മൂലമുള്ള മരണം നമുക്ക് ഒരു പരിധിവരെ ഒഴിവാക്കാവുന്നതാണ്.

ഈ സുപ്രധാന വിവരങ്ങൾ നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവയ്ക്കാൻ മറക്കരുത്! 

Article Summary: News report on World Heart Day (September 29), highlighting rising heart attack deaths and the need for heart health awareness.

#WorldHeartDay #HeartHealth #HealthAwareness #KeralaNews #Bhavanavath #September29

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script