കാന്‍­സര്‍ ദി­നാ­ചര­ണം തി­ങ്ക­ളാഴ്ച: വിദ്യാലയങ്ങ­ളില്‍ ബോധവത്­ക്കരണം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: ലോക കാന്‍സര്‍ ദിനാചരണത്തിന്റെ ഭാഗമാ­യി ഫെ­ബ്രുവ­രി നാ­ല് തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി വിദ്യാലയങ്ങളില്‍ ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. സ്വസ്തി ചാരിറ്റബിള്‍ ഫൌണ്ടേഷന്റെയും ടൊബാക്കോ­ഫ്രീ കേരളയുടെയും സംയുക്താഭിമുഖ്യത്തില്‍ റീജണല്‍ കാന്‍സര്‍ സെന്ററിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. കാന്‍സര്‍ ­ നിങ്ങള്‍ക്കറിയാമോ? എന്നതാണ് ഇത്തവണത്തെ കാന്‍സര്‍ ബോധവത്ക്കരണ പരിപാടിയുടെ മുദ്രാവാക്യം.

തിരുവനന്തപുരത്ത് പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തിങ്കളാഴ്ച രാവിലെ 9.30­ന് മിസോറാം ഗവര്‍ണര്‍ വക്കം ബി പുരുഷോത്തമന്‍ ബോധവത്ക്കരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. തിരുവനന്തപുരം മലങ്കര കത്തോലിക്ക അതിഭദ്രാസനത്തിന്റെ സഹായമെത്രാന്‍ ഡോ. സാമുവല്‍ മാര്‍ ഐറേനീസ് അദ്ധ്യക്ഷനായിരിക്കും. ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, പാളയം ജുമാമസ്ജിദ് ഇമാം മൌലവി ജമാലുദീന്‍ മങ്കട, ശിവഗിരി മഠത്തിലെ സ്വാമി സൂക്ഷ്മാനന്ദ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് സ്‌കൂള്‍ ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കുന്നത്. പാലോട് രവി എം.എല്‍.എ., പിരപ്പന്‍കോട് മുരളി എക്‌സ്­എം.എല്‍.എ., വിവരസാങ്കേതികവിദ്യാ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്‍, അഡീഷണല്‍ ഡി.ജി.പി. എ. ഹേമചന്ദ്രന്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ. ഷാജഹാന്‍, ആര്‍.സി.സി.യിലെ കമ്മ്യൂണിറ്റി ഓങ്കോളജി വിഭാഗത്തിന്റെ മേധാവി ഡോ. രമണി വെസ്‌ളി, ചലച്ചിത്ര നടന്‍ ജഗദീഷ്, ഗായകന്‍ ജി. വേണുഗോപാല്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പിക്കും. സ്വസ്തി ചാരിറ്റബിള്‍ ഫൌണ്ടേഷന്‍ ജനറല്‍ സെക്രട്ടറി എബി ജോര്‍ജ്ജ് സ്വാഗതവും സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ റവ. ഫാ. വര്‍ക്കി ആറ്റുപുറത്ത് നന്ദിയും പറയും.

ഉദ്ഘാടന ചടങ്ങിനുശേഷം റീജണല്‍ കാന്‍സര്‍ സെന്റര്‍ സര്‍ജിക്കള്‍ ഓങ്കോളജി വിഭാഗത്തിന്റെ അഡീഷണല്‍ പ്രൊഫസര്‍ ഡോ. പോള്‍ അഗസ്‌റ്യന്‍, അസിസ്‌റന്റ് പ്രൊഫസര്‍ ഡോ. ആര്‍. ജയകൃഷ്ണന്‍ എന്നിവര്‍ കാന്‍സറിനെ സംബന്ധിച്ച് സംശയനിവാരണം നടത്തും.

കാന്‍­സര്‍ ദി­നാ­ചര­ണം തി­ങ്ക­ളാഴ്ച: വിദ്യാലയങ്ങ­ളില്‍ ബോധവത്­ക്കരണംബോധവല്‍ക്കരണത്തിലൂടെയും വിദ്യാഭ്യാസത്തിലൂടെയും ദശലക്ഷക്കണക്കിനുപേരെ കാന്‍സറില്‍ നിന്നും രക്ഷിക്കാനുള്ള പരിപാടിയുടെ ഭാഗമായാണ് അന്തര്‍ദേശീയ കാന്‍സര്‍ നിയന്ത്രണ യൂണിയന്‍ ഫെബ്രുവരി 4 കാന്‍സര്‍ ദിനാചരണമായി ആചരിക്കുന്നത്. കാന്‍സര്‍ മരണത്തിലേക്കു നയിക്കുമെന്നാണ് പലരുടെയും ധാരണ. എന്നാല്‍ പ്രാരംഭത്തില്‍തന്നെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ പ്രതിരോധിക്കാനും നിയന്ത്രിക്കാനും ഒരു പരിധിവരെ ചികിത്സിച്ച് ഭേദമാക്കാനും കഴിയുന്ന രോഗമാണ് കാന്‍സറെന്ന് ആര്‍.സി.സി. ഡയറക്ടര്‍ ഡോ. പോള്‍ സെബാസ്‌റ്യന്‍ പറഞ്ഞു.

വര്‍ഷംതോറും പതിനയ്യായിരത്തിലേറെ രോഗികളെ ആര്‍.സി.സി.യില്‍ ചികിത്സിക്കുന്നുണ്ട്. യഥാസമയം ചികിത്സ ലഭ്യമാക്കിയാല്‍ ആരോഗ്യകരമായ ഒരു ജീവിതം ഇവര്‍ക്ക് നല്‍കാനാകുമെന്ന് ഡോ. പോള്‍ സെബാസ്‌റ്യന്‍ പറഞ്ഞു. കാന്‍സറിനെ സംബന്ധിച്ച് ബോധവല്‍ക്കരണമാ­ണ് പ്രധാനം. ബോധവല്‍ക്കരണത്തിലൂടെ ഒഴിവാക്കാനാകുന്ന ജീവിതശൈലിയുമായി ബന്ധപ്പെട്ട രോഗകാരണങ്ങളില്‍ പുകയില ഉത്പന്നങ്ങളുടെ ഉപയോഗമാണ് പ്രധാനം. ചെറുപ്പക്കാരായ നിരവധി പേരെ പുകയില കാന്‍സറിന് അടിമകളാക്കുന്നുണ്ടെന്ന് സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ബോധവല്‍ക്കരണ ശ്രമങ്ങളെന്ന് ടൊബാക്കോ­ഫ്രീ കേരളയുടെ വൈസ് ചെയര്‍മാന്‍ കൂടിയായ ഡോ. പോള്‍ സെബാസ്‌റ്യന്‍പറഞ്ഞു.

Keywords:  Thiruvananthapuram, school, Cancer, Meet, Doctor, Health, Smoking, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia