World Breastfeeding Week | കുഞ്ഞിനെ എത്രനാൾ മുലയൂട്ടണം? വിശദമായി അറിയാം
Aug 5, 2022, 17:49 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെൽഹി: (www.kvartha.com) മുലയൂട്ടൽ അമ്മയ്ക്കും കുഞ്ഞിനും ഗുണകരമാണെന്ന് സ്ഥാപിക്കപ്പെട്ട കാര്യമാണ്. നവജാതശിശുവിനെ അലർജികളിൽ നിന്നും രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിനൊപ്പം അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം സൃഷ്ടിക്കാൻ ഇത് സഹായിക്കുന്നു. മുലപ്പാൽ പോഷകാഹാരം നൽകുകയും കുഞ്ഞിന്റെ വളർചയെ സഹായിക്കുന്ന വിറ്റാമിനുകൾ, പ്രോടീൻ, കൊഴുപ്പ് എന്നിവയാൽ സമ്പുഷ്ടമാണ്. വൈറസുകൾക്കും ബാക്ടീരിയകൾക്കുമെതിരെ പ്രതിരോധശേഷി ഉണ്ടാക്കുന്നതിനുള്ള ആന്റിബോഡികളും ഇതിൽ അടങ്ങിയിട്ടുണ്ട്.
വ്യക്തിഗത തിരഞ്ഞെടുപ്പാണെങ്കിലും, ഒരു കുഞ്ഞിന്റെ ജീവിതത്തിന്റെ ആദ്യ ആറുമാസത്തേക്ക് മുലയൂട്ടൽ ഡോക്ടർമാർ സാധാരണയായി നിർദേശിക്കുന്നു. ആറുമാസം മുലപ്പാൽ കുടിക്കുന്ന കുഞ്ഞുങ്ങൾക്ക് ചെവിയിലെ അണുബാധ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, വയറിളക്കം എന്നിവ കുറവാണെന്ന് ബെംഗ്ളുറു ഇലക്‌ട്രോണിക് സിറ്റിയിലെ മദർഹുഡ് ആശുപത്രിയിലെ ശിശുരോഗവിദഗ്ധനായ ഡോ. കൃഷ്ണ പ്രസാദിനെ ഉദ്ധരിച്ച് ദി ന്യൂ ഇൻഡ്യൻ എക്‌സ്പ്രസ് റിപോർട് ചെയ്തു. 'ഗുണനിലവാരത്തിന്റെ കാര്യത്തിൽ മുലപ്പാലിന് പകരം വയ്ക്കാൻ മറ്റൊന്നിനും കഴിയില്ല. മുലപ്പാൽ എളുപ്പത്തിൽ ദഹിക്കുകയും കുഞ്ഞിന് ആവശ്യമുള്ളിടത്തെല്ലാം അല്ലെങ്കിൽ എപ്പോൾ വേണമെങ്കിലും ലഭ്യമാകുകയും ചെയ്യും', അദ്ദേഹം പറയുന്നു.
ലോകാരോഗ്യ സംഘടന (WHO) പറയുന്നത്, അമ്മ തന്റെ കുഞ്ഞിന് കുറഞ്ഞത് ആറുമാസമെങ്കിലും മുലപ്പാൽ നൽകണമെന്നാണ്. അതിനുശേഷം പൂരക ഭക്ഷണങ്ങൾ നൽകാം. പക്ഷേ, രണ്ട് വർഷമോ അതിൽ കൂടുതലോ ലോകാരോഗ്യ സംഘടന മുലയൂട്ടൽ ശുപാർശ ചെയ്യുന്നു.
ആദ്യ ആഴ്ചകളിൽ ഒരു ദിവസം 8-12 തവണയെങ്കിലും മുലപ്പാൽ നൽകണമെന്ന് ഡോക്ടർ പ്രസാദ് പറയുന്നു.
'ഇത് ആരോഗ്യകരമായ പാൽ വിതരണം ഉറപ്പാക്കും. ജനനത്തിനു ശേഷമുള്ള ആദ്യ ആഴ്ചകളിൽ, നിങ്ങളുടെ കുഞ്ഞിന് ആവശ്യാനുസരണം മുലപ്പാൽ നൽകുക (അവർക്ക് വിശപ്പ് തോന്നുമ്പോഴെല്ലാം). ഇത് ഓരോ രണ്ട് മണിക്കൂറിലും ആകാം. നവജാതശിശുവിന് നാല് മണിക്കൂറിൽ കൂടുതൽ മുലപ്പാൽ നൽകാതെ പോകരുത്', അദ്ദേഹം കൂട്ടിച്ചേർത്തു.
മാതാവിന് മുലപ്പാൽ നൽകുന്നതുമായി പൊരുത്തപ്പെടാൻ കഴിയുന്നില്ലെങ്കിൽ എന്ത് ചെയ്യും?
രണ്ടും ചേർന്നുള്ള മുലയൂട്ടൽ ആണ് ഈ പ്രശ്നത്തിനുള്ള പരിഹാരം. അതായത്, 'ചില കുട്ടികൾ ഓരോ 2-3 മണിക്കൂറിലും മുലയൂട്ടാൻ ആഗ്രഹിച്ചേക്കാം, ചിലപ്പോൾ അമ്മമാർക്ക് അത് നിലനിർത്താൻ കഴിയണമെന്നില്ല. അത്തരം സന്ദർഭങ്ങളിൽ, അവർക്ക് മുലപ്പാലും കലക്കി കൊടുക്കാവുന്നതോ മറ്റോ ആയ വിപണിയിലുള്ള വസ്തുക്കൾ (Baby formula) നൽകാം', ഡോക്ടർ ഉപദേശിക്കുന്നു.
Keywords: New Delhi, India, News, Top-Headlines, Baby, Health, Health & Fitness, WHO, Doctor, World Breastfeeding Week: How long should you breastfeed your baby?.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.