Health Tip | ആര്‍ത്തവ സമയത്ത് വ്യായാമം ചെയ്യാറുണ്ടോ? പ്രയോജനങ്ങള്‍ ഏറെ

 
Exercise During Periods: Benefits and Tips

Representational Image Generated by Meta AI

വ്യായാമം പ്രകൃതിദത്ത വേദനസംഹാരിയായ എൻഡോർഫിൻ പുറത്തുവിടുന്നു.

ആർത്തവകാലത്ത് വ്യായാമം ചെയ്യുന്നത് വേദന കുറയ്ക്കാൻ സഹായിക്കുന്നു.

ന്യൂഡൽഹി: (KVARTHA)  ആര്‍ത്തവ സമയങ്ങളില്‍ ഭൂരിഭാഗം സ്ത്രീകളും വേദനജനകമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. അസഹനീമായ വേദന ശാരീരിക ബുദ്ധിമുട്ടിലേക്ക് മാത്രമല്ല കടുത്ത മാനസിക സമ്മര്‍ദ്ദങ്ങളിലേക്കും സ്ത്രീകളെ തള്ളിവിടാറുണ്ട്. 
ഈ ബുദ്ധിമുട്ടുകളെ മറികടക്കാന്‍ പല മാര്‍ഗങ്ങള്‍ ഉണ്ടെങ്കിലും ഈ സമയത്ത് വ്യായാമം ചെയ്യുന്നത് നിങ്ങളെ കൂടുതല്‍ സുഖപ്പെടുത്തുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. നേരിയതോ മിതമായതോ ആയ വ്യായാമം ആര്‍ത്തവ ലക്ഷണങ്ങളായ വേദന, മാനസിക സമ്മര്‍ദ്ദം, ശരീരഭാരം എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്നു. ആവര്‍ത്ത സമയത്തെ വ്യായാമം എങ്ങനെ പ്രയോജനപ്പെടുന്നു എന്ന് നോക്കാം. 

ആര്‍ത്തവ വേദന

വിദഗ്ധരുടെ അഭിപ്രായത്തില്‍, വ്യായാമം എന്‍ഡോര്‍ഫിനുകള്‍ പുറപ്പെടുവിക്കുന്നു, ഇത് പ്രകൃതിദത്ത വേദനസംഹാരികളാണ്.

നല്ല മാനസികാവസ്ഥ

വ്യായാമത്തിന് പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രോം (പിഎംഎസ്) ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ കഴിയും. വ്യായാമ വേളയില്‍ എന്‍ഡോര്‍ഫിന്‍ പുറത്തുവിടുന്നത് മൂഡ് വ്യതിയാനം അകറ്റാനും ക്ഷോഭം കുറയ്ക്കാനും സഹായിക്കും.

ഊര്‍ജ്ജ ഉത്തേജനം

നേരിയതോ മിതമായതോ ആയ വ്യായാമം ഊര്‍ജ്ജ നില മെച്ചപ്പെടുത്തുകയും ആര്‍ത്തവ സമയത്ത് അനുഭവപ്പെടുന്ന ക്ഷീണം കുറയ്ക്കുകയും ചെയ്യും.

മെച്ചപ്പെട്ട ഉറക്കം

അസ്വാസ്ഥ്യവും ഹോര്‍മോണ്‍ വ്യതിയാനവും കാരണം ആര്‍ത്തവ സമയത്ത് ഉറക്കം പലപ്പോഴും അസ്വസ്ഥമാണ്. എന്നാല്‍ ചിട്ടയായ വ്യായാമം നല്ല ഉറക്കം നല്‍കുന്നു. 

ഭാരം നിയന്ത്രിക്കല്‍

ആര്‍ത്തവസമയത്ത് വ്യായാമം ചെയ്യുന്നത് സ്ഥിരമായ വര്‍ക്ക്ഔട്ട് ദിനചര്യ നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഇത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

ആര്‍ത്തവ ചക്രം

പതിവ് വ്യായാമങ്ങള്‍ ഹോര്‍മോണ്‍ ബാലന്‍സ് നിലനിര്‍ത്താന്‍ സഹായിക്കും, ഇത് ക്രമമായ ആര്‍ത്തവചക്രങ്ങള്‍ക്ക് കാരണമായേക്കാം.

ആർത്തവകാലത്തെ വേദനയും അസ്വസ്ഥതയും ചിലപ്പോൾ ആരോഗ്യ പ്രശ്നങ്ങളുടെ ലക്ഷണമായിരിക്കാം. അതിനാൽ, നിങ്ങൾക്ക് രക്തസ്രാവം, അസാധാരണമായ വേദന, അല്ലെങ്കിൽ മറ്റ് അസ്വസ്ഥതകൾ അനുഭവപ്പെടുന്നുവെങ്കിൽ ഒരു ഡോക്ടറെ സന്ദർശിക്കുന്നത് അത്യാവശ്യമാണ്. ഒരു ഡോക്ടർ നിങ്ങളുടെ അവസ്ഥ വിലയിരുത്തി നിങ്ങൾക്ക് ആവശ്യമായ ചികിത്സ നിർദ്ദേശിക്കും.

 

*#womenshealth #period #exercise #fitness #wellness #menstrualcycle #PMS #endorphins

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia