വയറ്റില്‍ തുളച്ചുകയറിയ തടിക്കഷണം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു
Mar 13, 2014, 10:55 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോലഞ്ചേരി: പശ്ചിമ ബംഗാള്‍ സ്വദേശിയുടെ വയറ്റില്‍ തുളച്ചുകയറിയിയ തടിതടിക്കഷണം കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. കെട്ടിട നിര്‍മാണ തൊഴിലാളിയായ ബംഗാള്‍ സ്വദേശി കൈലാസിന്റെ(32) വയറ്റിലാണ് തടിക്കഷണം തുളച്ചുകയറിയത്.
തിരുവാണിയൂരില്‍ പണിതുകൊണ്ടിരുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്നു കാല്‍വഴുതി വീണപ്പോഴാണ് തടിക്കഷണം വയറ്റില്‍ തുളച്ചുകയറിയത്. ഫെബ്രുവരി 24ന് രാത്രിയായിരുന്നു അപകടം. രാത്രി വെള്ളം കുടിക്കാന്‍ എഴുന്നേറ്റ കൈലാസ് കാല്‍വഴുതി വീഴുകയായിരുന്നു. താഴെ കൂട്ടിയിട്ടിരുന്ന തടിക്കഷണങ്ങളിലേക്കാണ് വീണത്.
ഉടന്‍ തന്നെ തൊഴിലാളികള്‍ ശരീരത്തില്‍ തുളച്ച് കയറിയ തടിക്കഷണത്തിന്റെ പുറത്തേക്ക് തള്ളിനിന്നിരുന്ന ഭാഗം പകുതി അറുത്തു മാറ്റിയ ശേഷം ആശുപത്രിയിലെത്തിക്കുകയായിരുന്നു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ രോഗിയുടെ ശരീരത്തില്‍ നിന്നു മൂന്നര അടിയോളം നീളമുണ്ടായിരുന്ന തടിക്കഷണമാണ് നീക്കം ചെയ്തത്. ആന്തരികാവയവങ്ങള്‍ക്ക് കോട്ടം സംഭവിച്ചിരുന്നില്ല.
ജനറല്‍ സര്‍ജറി വിഭാഗത്തിലെ ഡോ. സനൂപ് കോശി സക്കറിയ, ഡോ.ഗുരുദാസ് എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയയ്ക്കുശേഷം ആരോഗ്യം വീണ്ടെടുത്ത കൈലാസ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത് വീട്ടില്‍ പോയി.
പഴക്കം ചെന്ന വാഹനങ്ങളുടെ രജിസ്ട്രേഷന് സറണ്ടര്‍ ചെയ്യണം

Keywords: Wood piece removed from body through surgery, West Bengal, Natives, Medical College, hospital, Treatment, Doctor, Health, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.