സ്ത്രീകള്‍ക്കിഷ്ടം മിടുക്കന്മാരായ, എന്നാല്‍ നാണംകുണുങ്ങികളായ ബീജദാതാക്കളെ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

(www.kvartha.com 15.11.2015) ബുദ്ധിക്ക് പുറമേ നാണംകുണുങ്ങികളും, ശാന്തസ്വഭാവക്കാരും, കൃത്യനിഷ്ഠയുമുളളവരുമായ പുരുഷന്മാരുടെ ബീജമാണ് സ്ത്രീകള്‍ക്കിഷ്ടം. ഓണ്‍ലൈന്‍ വെബ്‌സൈറ്റുകള്‍ വഴി ബീജം സ്വീകരിക്കുന്നവരാണ് ഗൗരവക്കാരെ തെരഞ്ഞെടുക്കാന്‍ മടിക്കുന്നതെന്നു പുതിയ പഠനഫലങ്ങള്‍ പറയുന്നത്.

ലോകവ്യാപകമായി ഇന്ന് ബീജം സ്വീകരിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്. ഇന്ന് ഫെര്‍ട്ടിലിറ്റി ക്ലിനിക്കുകളില്‍ നടക്കുന്നതിനേക്കാള്‍ കൂടുതല്‍ ഭ്രൂണങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഓണ്‍ലൈന്‍ മാര്‍ക്കറ്റുകള്‍ ഉണ്ടെന്നു ഓസ്‌ട്രേലിയയിലെ ക്വീന്‍സ്ലാന്‍ഡ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ ശാസ്ത്രജ്ഞരില്‍ ഒരാളായ സ്റ്റീഫന്‍ വൈറ്റ് പറയുന്നു.

ബീജങ്ങള്‍ വില്‍ക്കാന്‍ തയാറാവുന്നതും സ്ത്രീകളെ ഭ്രൂണ വളര്‍ച്ചയ്ക്ക് സഹായിക്കുന്നതും പുരുഷന്മാരണെന്നായിരുന്നു ഇതുവരെയുളള വിശ്വാസം. എന്നാല്‍ അതിന് നേര്‍വിപരീതമാണ് യഥാര്‍ഥ സംഭവങ്ങളെന്നും വൈറ്റ് പറയുന്നു. ഫെര്‍ട്ടിലിറ്റി ക്ലിനിക്കുകളില്‍ നിന്നു വ്യത്യസ്തമായി പ്രവര്‍ത്തിക്കുന്നവയാണ് ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍. സ്വീകര്‍ത്താവും, ദാതാവും തമ്മില്‍ നല്ലൊരു ബന്ധം സൃഷ്ടിക്കാന്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക് കഴിയും. ഇതില്‍ നിന്നു ദാതാവിന്റെ സ്വഭാവത്തെക്കുറിച്ച് ഏകദേശ ധാരണ ലഭിക്കുമെന്നും ശാസ്ത്രജ്ഞന്‍ പറയുന്നു.

ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളിലൂടെ പണത്തിനും, അല്ലാതെയും ബീജം വില്‍ക്കുന്നവര്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് ഇങ്ങനെയൊരു നിഗമനത്തിലെത്തിയത്. ഓസ്‌ട്രേലിയ, കാനഡ, ബ്രിട്ടന്‍, ഇറ്റലി, സ്വീഡന്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ 23 മുതല്‍ 66 വയസ് വരെയുളള പുരുഷന്മാരെയാണ് നിരീക്ഷണ വിധേയമാക്കിയത്.

സ്ത്രീകള്‍ക്കിഷ്ടം മിടുക്കന്മാരായ, എന്നാല്‍ നാണംകുണുങ്ങികളായ ബീജദാതാക്കളെSUMMARY: Men who are intellectual, shy, calm and methodical are more in demand as sperm donors in the online market than those who are extroverted, says a new study.

"Worldwide demand for sperm donors is so great, an informal online market has emerged in which offspring are being produced outside of the more formal fertility clinic setting," said one of the researchers Stephen Whyte from Queensland University of Technology in Australia.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia