കിടപ്പറയില്‍ സ്‌ത്രീകള്‍ തണുക്കുന്നു

 


ADVERTISEMENT

കിടപ്പറയില്‍ സ്‌ത്രീകള്‍ തണുക്കുന്നു
കാലം കഴിയുംതോറും സ്‌ത്രീകളുടെ ലൈംഗികാഭിനിവേശം കുറയുകയാണെന്ന് പഠനറിപ്പോര്‍ട്ട്. ഇതേസമയം പുരുഷന്‍മാരുടെ ആവേശം കൂടുതല്‍ ഊര്‍ജസ്വലമാവുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്‌ത്രീകളുടെ ലൈംഗികാഭിനിവേശത്തില്‍ ഓരോ മാസവും ക്ഷതമേല്‍ക്കുന്നുവെന്നാണ് കണ്ടെത്തല്‍. വിവിധ ലൈംഗികാഭിനിവേശമുളള 170 ജോഡി സ്‌ത്രീ-പുരുഷന്‍മാരില്‍ പഠനം നടത്തിയാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഫീമെയില്‍ സെക്ഷ്വല്‍ ഫംഗ്ഷന്‍​ഇന്‍ഡക്സ് എന്ന റേറ്റിംഗ് സ്‌കെയില്‍ ഉപയോഗിച്ചായിരുന്നു പഠനം.

ഒരുമാസം മുതല്‍ ഒന്‍പത് വര്‍ഷം വരെ ബന്ധമുളള ജോഡികളാണ് പഠനത്തില്‍ ഉണ്ടായിരുന്നത്. കനഡയിലെ ഗ്യൂള്‍ഫ് സര്‍വകലാശാലയാണ് പഠനം നടത്തിയത്. സ്‌ത്രീകളുടെ ലൈംഗികാഭിനിവേശത്തില്‍ ഓരോ മാസം കഴിയുന്തോറും 0.02 ശതമാനം കുറവുണ്ടാകുന്നു. കുട്ടികള്‍​ഉണ്ടാവുന്നതോടെ ഇതിന്റെ തോത് വര്‍ധിക്കുന്നുവെന്നും പഠനത്തിന് നേതൃത്വം നല്‍കിയ റോബിന്‍ മിലോസന്‍ പറഞ്ഞു.

പുരുഷന്‍മാരുടെ ലൈംഗികാഭിനിവേശമാവട്ടെ കുറയുകയല്ല കൂടുകയാണ് ചെയ്യുന്നത്.
ഹോര്‍മോണുകളില്‍ വരുന്ന മാറ്റമാണ് ഈ വ്യതിയാനങ്ങള്‍ക്ക് കാരണം.

SUMMARY: A researcher has suggested that it is "crucial" to put effort into keeping things "fun and interesting" in the bedroom as women's sex drives gradually ebb over time.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
KVARTHA Special Desk
KVARTHA Special Desk

154168 Articles

Tags

Share this story

wellfitindia