സ്ത്രീകളുടെ ക്രീം പുരുഷന്‍മാര്‍ക്ക് പുരട്ടാമോ?

 


ADVERTISEMENT

സ്ത്രീകളുടെ ക്രീം പുരുഷന്‍മാര്‍ക്ക് പുരട്ടാമോ?
സ്ത്രീകള്‍ മാത്രമല്ല പുരുഷന്‍മാരും ഇപ്പോള്‍ സൗന്ദര്യത്തില്‍ വളരെയേറെ ശ്രദ്ധിച്ചുതുടങ്ങിയിരിക്കുന്നു. ജിംനേഷ്യങ്ങളില്‍ മാത്രമല്ല, ബ്യൂട്ടിപാര്‍ലറുകളിലും പുരുഷന്‍മാരുടെ തിരക്ക് ഏറിയിരിക്കുന്നു. പുരുഷ സൗന്ദര്യം വര്‍ധിപ്പിക്കാനായി നിരവധി ഉല്‍പന്നങ്ങളും മാര്‍ക്കറ്റിലുണ്ട്. എന്നാല്‍ ചില പുരുഷന്മാരെങ്കിലും സ്ത്രീകളുടെ തന്നെ ക്രീമുകള്‍ ഉപയോഗിക്കുന്നവരുണ്ട്. ക്രീമുകള്‍ എല്ലാവര്‍ക്കും ഒരുപോലെ തന്നെ ഗുണം ചെയ്യുമെന്നായിരിക്കും ഇവരുടെ വിശ്വാസവും. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്.

സ്ത്രീകളുടെ ക്രീമുകള്‍ പുരട്ടുന്നത് പുരുഷന്മാര്‍ക്ക് ഗുണം ചെയ്യില്ലത്രേ. ഇതിന് വ്യക്തമായ കാരണങ്ങളുമുണ്ട്.

പുരുഷന്റെ ചര്‍മ്മം സ്ത്രീകളേക്കാള്‍ കൂടുതല്‍ കട്ടിയുള്ളതാണ്. സ്ത്രീ ചര്‍മ്മത്തേക്കാള്‍ ഏതാണ്ട് 25 ശതമാനം കട്ടി പുരുഷ ചര്‍മ്മത്തിന് കൂടുതലാണ്. ഇതാണ് സ്ത്രീയുടെ ക്രീമുകള്‍ പുരുഷന്മാര്‍ക്ക് ഗുണം ചെയ്യില്ലെന്നു പറയുന്നതിന്റെ പ്രധാന കാരണം. ഇതിനുള്ള ഒരു പരിഹാരം ഷേവിംഗാണ്. ഇതുവഴി ചര്‍മ്മത്തിന്റെ കട്ടി അല്‍പ്പമെങ്കിലും കുറയുന്നു. എന്നാല്‍ അടിക്കടി ഷേവ് ചെയ്യുന്നത് ചര്‍മ്മത്തിന് ദോഷവുമാണ്. എങ്കിലും ഫേഷ്യല്‍, ബ്‌ളീച്ചിംഗ് പോലുള്ള സൗന്ദര്യസംരക്ഷണമാര്‍ഗ്ഗങ്ങള്‍ക്ക് പോകുന്നതിനേക്കാള്‍ മുമ്പ് ഷേവ് ചെയ്യുന്നത് ചര്‍മത്തിന്റെ കട്ടി കുറയാനും സൗന്ദര്യസംരക്ഷണമാര്‍ഗ്ഗം കൂടുതല്‍ ഫലപ്രദമാകാനും സഹായിക്കും.

സ്ത്രീകളില്‍ ഹോര്‍മോണ്‍ മാറ്റങ്ങള്‍ അടിക്കടി നടക്കുന്നുണ്ട്. ഇത് ചര്‍മ്മത്തെയും ബാധിക്കും. ഇത് കണക്കാക്കിക്കൊണ്ടുള്ള തരത്തിലുള്ള ക്രീമുകളാണ് സ്ത്രീകള്‍ക്ക് വേണ്ടി നിര്‍മ്മിക്കുന്നത്. ഇത്തരം ക്രീമുകള്‍ പുരുഷന്മാരില്‍ കാര്യമായ ഗുണങ്ങളൊന്നും ചെയ്യുന്നില്ലെന്നതാണ് വാസ്തവം. കാരണം ഹോര്‍മോണ്‍ വ്യതിയാനങ്ങളും ഇതിന്റെ പേരിലുള്ള ചര്‍മ്മമാറ്റങ്ങളുമൊന്നും പുരുഷന്മാരില്‍ നടക്കുന്നില്ല.  സ്ത്രീ - പുരുഷന്മാരുടെ ചര്‍മ്മത്തിന്റെ പ്രത്യേകത കൂടി കണക്കിലെടുത്താണ് ക്രീമുകള്‍ നിര്‍മ്മിക്കുന്നത്. ഇതുകൊണ്ടുതന്നെ സ്ത്രീകള്‍ക്കുള്ള ക്രീമുകളിലെ പല ഘടകങ്ങളും പുരുഷ ചര്‍മ്മത്തില്‍ യാതൊരു വ്യത്യാസങ്ങളും ഉണ്ടാക്കാത്തവയായിരിക്കും.

സ്ത്രീകളുടെ ക്രീമുകള്‍ ഉപയോഗിക്കുന്ന പുരുഷന്‍മാര്‍ ശ്രദ്ധിക്കുക. ഇനിയെങ്കിലും സ്വന്തമായി ക്രീമുകള്‍ വാങ്ങി ഉപയോഗിക്കുക.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia