Woman Attacked | ആശുപത്രിയ്ക്കകത്ത് തെരുവ് നായയുടെ ആക്രമണം; പൂച്ച കടിച്ചതിന് കുത്തിവയ്‌പ്പെടുക്കാനെത്തിയ യുവതിയെ പട്ടി കടിച്ചു; പ്രാഥമിക ശുശ്രൂഷ നല്‍കാതെ ആശുപത്രി ജീവനക്കാര്‍ അകത്തുകയറി വാതിലടച്ചതായി പരാതി
Sep 30, 2022, 11:35 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) വിഴിഞ്ഞത്ത് സര്‍കാര്‍ ആശുപത്രിയില്‍ തെരുവ് നായയുടെ ആക്രമണം. പൂച്ച കടിച്ചതിന് കുത്തിവയ്‌പ്പെടുക്കാന്‍ ആശുപത്രിയിലെത്തിയ യുവതിയെ നായ കടിച്ചു. വിഴിഞ്ഞം ചപ്പാത്ത് സ്വദേശിയായ റിടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥന്‍ വാസവന്റെ മകള്‍ അപര്‍ണയെയാണ് നായ കടിച്ചത്. കമ്യൂനിറ്റി ഹെല്‍ത് സെന്ററിന് അകത്തുവച്ചാണ് സംഭവം.
പൂച്ച കടിച്ചതിന്റെ സെകന്‍ഡ് ഇഞ്ചക്ഷന്‍ എടുക്കാനായാണ് യുവതി ആശുപത്രിയില്‍ എത്തിയത്. അപര്‍ണയോട് അവിടെയുണ്ടായിരുന്ന ഒരു ബെഞ്ചില്‍ ഇരിക്കാന്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടു. ഈ സമയത്ത് അവിടെ കിടക്കുകയായിരുന്ന പട്ടി ചാടി കുട്ടിയുടെ കാലില്‍ കടിക്കുകയായിരുന്നു. ഇതിനിടെ കടിയേറ്റ അപര്‍ണയ്ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കാതെ ആശുപത്രി ജീവനക്കാര്‍ അകത്തുകയറി വാതിലടച്ചുവെന്നും പരാതിയുണ്ട്.
ഇത് കണ്ട് ആശുപത്രി ജീവനക്കാര്‍ അകത്ത് ഓടിക്കയറി വാതിലടച്ചുവെന്നും രക്തം തുടയ്ക്കുന്നതിനായി ചുരിദാര്‍ മുറിയ്ക്കാന്‍ കത്രിക ചോദിച്ചിട്ടുപോലും അവര്‍ തന്നില്ലെന്നും അവിടെ നിന്ന ഒരു സ്ത്രീയാണ് സോപ് കൊണ്ട് കഴുകി വൃത്തിയാക്കിയതെന്നും വാസവന്‍ പറഞ്ഞു.
കാലില്‍ ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ടെന്നാണ് വിവരം. ഇപ്പോള്‍ ചികിത്സയ്ക്കുവേണ്ടി അപര്‍ണയെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. ഇതിനുശേഷം ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കുമെന്നാണ് പെണ്‍കുട്ടിയുടെ പിതാവ് അറിയിച്ചിരിക്കുന്നത്.
അതേസമയം, സ്ഥിരമായി ആശുപത്രിയുടെ ഉള്ളിലാണ് നായ കിടക്കുന്നതെന്നും ഇത് ആരെയും ഉപദ്രവിക്കുന്ന നായ അല്ലെന്നും ആശുപത്രി ജീവനക്കാര്‍ പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

