SWISS-TOWER 24/07/2023

Health Risks | എസി ഓണാക്കി കിടന്നുറങ്ങിയ യുവതി ഒടുവില്‍ ആശുപത്രിയില്‍: അറിഞ്ഞിരിക്കാം എയര്‍ കണ്ടീഷനിംഗ് സൃഷ്ടിക്കുന്ന 5 ആരോഗ്യപ്രശ്‌നങ്ങള്‍

 
woman hospitalized after using ac 5 health issues related t
woman hospitalized after using ac 5 health issues related t

Image generated by Meta AI

ന്യൂഡല്‍ഹി (KVARTHA): കടുത്ത ചൂടിനെ മറികടക്കാനും സുഖമായ ഉറക്കം കിട്ടാനുമെല്ലാം എയര്‍ കണ്ടീഷനിംഗ് (air conditioning) ഉപയോഗിക്കുന്നത് സാധാരണമാണ്. ഇന്ന് എല്ലാ അടിസ്ഥാന സൗകര്യങ്ങള്‍ക്കൊപ്പം എസിയും ഒഴിച്ചുകൂടാനാകാത്ത ഘടകമായി മാറിയിരിക്കുന്നു. എന്നാല്‍ സ്ഥിരമായി എസി ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശനങ്ങളിലേക്ക് (health issues) നയിക്കും എന്ന് ആരെങ്കിലും എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്നാൽ കഴിഞ്ഞ ദിവസം ബ്രിട്ടനില്‍ (Britain) നടന്ന ഒരു സംഭവം എസി ഉപഭോക്താക്കളെ തീര്‍ത്തും ആശ്ചര്യപ്പെടുത്തി.

Aster mims 04/11/2022

സംഭവം എന്താണന്നല്ലേ? ഒരു ഹോട്ടല്‍ മുറിയില്‍ (hotel room) എയര്‍ കണ്ടീഷനിംഗ് ഉപയോഗിച്ച് ഉറങ്ങിയ ഒരു ബ്രിട്ടീഷ് വനിതയെ (British woman) പെട്ടെന്ന് ആശുപത്രിയില്‍ (hospital) പ്രവേശിപ്പിക്കേണ്ടി വന്നു. റിപ്പോര്‍ട്ട് അനുസരിച്ച് ആശുപത്രിയില്‍ (hospital) പ്രവേശിപ്പിക്കുന്ന സമയത്ത് ആ യുവതിയുടെ (woman's) ആരോഗ്യസ്ഥിതി (health condition) വളരെ മോശമായിരുന്നു. യുവതിയെ പരിശോധിച്ച ഡോക്‌ടേഴ്‌സ് (doctors) അവള്‍ക്ക് ടോണ്‍സിലൈറ്റിസ്' (tonsillitis) എന്ന അസുഖമാണെന്ന് കണ്ടെത്തുകയും ഉടന്‍ തന്നെ അവള്‍ക്ക് ഐവി ഡ്രിപ്പ് (IV drip) ഇടുകയും ചെയ്തു. മെയില്‍ ഓണ്‍ലൈന്‍ (Mail Online) റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ഈ യുവതിക്ക് COVID-19 പോലുള്ള ലക്ഷണങ്ങളും (symptoms) ടോണ്‍സിലുകളില്‍ വെളുത്ത പാടുകളുമാണ് ഉണ്ടായിരുന്നത്. ഇതുമൂലം അവള്‍ക്ക് ഒന്നും കഴിക്കാനോ കുടിക്കാനോ (eating or drinking) കഴിഞ്ഞില്ല, ഇതിന് പിന്നാലെ അവള്‍ക്ക് കടുത്ത പനിയും (fever) കഠിനമായ ശരീരവേദനയും (body aches) അനുഭവപ്പെട്ടു. ഇതോടെ അവള്‍ക്ക് COVID-19 അണുബാധയാണെന്ന് കരുതി.

എന്നാല്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നത് യുവതിയുടെ ഈ ഗുരുതര അവസ്ഥയ്ക്ക് (serious condition) പിന്നില്‍ മുറിയിലെ എയര്‍ കണ്ടീഷണര്‍ (air conditioner) ആയിരിക്കാം എന്നാണ്.

എന്താണ് ടോണ്‍സിലൈറ്റിസ്?

ക്ലീവ്ലാന്‍ഡ് ക്ലിനിക്കിന്റെ (Cleveland Clinic) അഭിപ്രായത്തില്‍, ചില കാരണങ്ങളാല്‍ ടോണ്‍സിലുകള്‍ (tonsils) അണുബാധയുണ്ടാകുമ്പോഴാണ് ടോണ്‍സിലൈറ്റിസ് (tonsillitis) എന്ന അവസ്ഥ ഉണ്ടാകുന്നത്. മൃദുവായ ടിഷ്യൂകളുടെ പിണ്ഡങ്ങളാണ് ടോണ്‍സിലുകള്‍, തൊണ്ടയുടെ ഇരുവശത്തും പിന്‍ഭാഗത്തും ഇവ കാണപ്പെടുന്നു. പഠനങ്ങള്‍ പറയുന്നതനുസരിച്ച് ടോണ്‍സിലുകള്‍ നമ്മുടെ ശരീരത്തിന്റെ (body's) രോഗപ്രതിരോധ (immune) സംവിധാനത്തിന്റെ ഭാഗമാണ്, മാത്രമല്ല അവ ഒരു വ്യക്തിയെ രോഗിയാക്കാന്‍ കഴിയുന്ന (pathogens) അണുക്കളെ പ്രതിരോധിച്ചു നിര്‍ത്തുന്നു.

ഒരു വ്യക്തിയുടെ ടോണ്‍സിലുകള്‍ക്ക് (tonsils) രോഗബാധയുണ്ടായാല്‍, അവ വീര്‍ക്കുകയും വ്രണപ്പെടുകയും (sores) ഭക്ഷണം വിഴുങ്ങുമ്പോള്‍ കടുത്ത വേദന സൃഷ്ടിക്കുകയും ചെയ്യുന്നു. ടോണ്‍സിലൈറ്റിസിന്റെ (tonsillitis) ആദ്യ ലക്ഷണങ്ങളില്‍ ഒന്ന് തൊണ്ടവേദന (throat pain) ആണ്. അതിനാല്‍ നിങ്ങള്‍ക്ക് പെട്ടെന്ന് തൊണ്ടവേദന (sudden throat pain) ഉണ്ടായാല്‍ ആദ്യം തന്നെ വൈദ്യസഹായം (medical help) തേടേണ്ടതുണ്ട്.

രാത്രി സമയത്തെ ഈ 5 ആരോഗ്യ പ്രശനങ്ങള്‍ എസി ഉപയോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. അവ ഏതെന്ന് നോക്കാം.

വരണ്ട കണ്ണുകള്‍ (dry eyes): എയര്‍ കണ്ടീഷനിംഗിന്റെ (air conditioning) ഏറ്റവും സാധാരണമായ പാര്‍ശ്വഫലങ്ങള്‍ വരണ്ട കണ്ണുകളാണ്. എയര്‍കണ്ടീഷണറുകള്‍ (air conditioners) മുറിയിലെ ഈര്‍പ്പം (humidity) കുറയ്ക്കുന്നതിനാലും നമ്മുടെ കണ്ണുകളിലെ ഈര്‍പ്പം വേഗത്തില്‍ ബാഷ്പീകരിക്കപ്പെടുന്നതിനാലും ഇത് സംഭവിക്കുന്നു. ഇത് കണ്ണുകള്‍ വരണ്ടതാക്കുകയും (dryness) കണ്ണില്‍ ചൊറിച്ചില്‍ (irritation) ഉണ്ടാക്കുകയും ചെയ്യുന്നു.

അലസത (fatigue): കൂടുതല്‍ സമയം എസിയില്‍ തങ്ങുന്നത് നിങ്ങളില്‍ അലസതയുണ്ടാക്കുകയും, നിങ്ങളുടെ ഊര്‍ജം (energy) ചോര്‍ന്നുപോകുന്നതായി തോന്നിപ്പിക്കുകയും ചെയ്യുന്നു. തണുത്ത താപനില (cool temperature) ശരീരത്തിന്റെ ഉപാപചയ നിരക്ക് (metabolic rate) കുറയ്ക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നത്.

നിര്‍ജലീകരണം (dehydration): രാത്രി മുഴുവന്‍ എസി ഉപയോഗിക്കുന്നതിന്റെ മറ്റൊരു പാര്‍ശ്വഫലമാണ് നിര്‍ജ്ജലീകരണം (dehydration). എയര്‍കണ്ടീഷണര്‍ (air conditioner) വായുവിലെ ഈര്‍പ്പത്തിന്റെ അളവ് കുറയ്ക്കുകയും (moisture levels) നമ്മുടെ ജലാംശത്തിന്റെ (fluid balance) അളവിനെ ബാധിക്കുകയും ചെയ്യുന്നതിനാലാണ് ഇത് സംഭവിക്കുന്നത്.

വരണ്ടതോ ചൊറിച്ചില്‍ അനുഭവപ്പെടുന്നതുമായ ചര്‍മ്മം (dry or itchy skin): ദീര്‍ഘനേരം എസി ഉപയോഗിക്കുന്നത് വായുവില്‍ ഈര്‍പ്പം കുറവായതിനാല്‍ ചര്‍മ്മം വരണ്ടതും (dry skin) ചൊറിച്ചിലും (itchiness) ഉണ്ടാക്കുന്നു. ഇത് നമ്മുടെ ചര്‍മ്മത്തിലെ ഈര്‍പ്പം (skin moisture) നഷ്ടപ്പെടുത്തുകയും കാലക്രമേണ വരണ്ടതും (dry) അടരുകളായി (cracked) മാറ്റപ്പെടുകയും ചെയ്യും.

തലവേദന (headaches): എയര്‍ കണ്ടീഷനിംഗ് (air conditioning) തലവേദന (headaches) അല്ലെങ്കില്‍ മൈഗ്രെയ്ന്‍ (migraines) പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. തണുത്ത ഇന്‍ഡോര്‍ (indoor) ഹോട്ട് ഔട്ട്‌ഡോര്‍ (hot outdoor) പരിതസ്ഥിതികള്‍ക്കിടയിലുള്ള താപനിലയിലെ പെട്ടെന്നുള്ള മാറ്റം (temperature fluctuations) അത്തരം പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia